കേരളത്തിന് മികച്ച അവസരമാണിത്. കേന്ദ്ര സ്പോർട്സ് യൂണിവേഴ്സിറ്റി സംസ്ഥാന തലസ്ഥാനത്തു സ്ഥലമുണ്ടെങ്കിൽ പരിഗണിക്കാം എന്ന് കേന്ദ്ര മന്ത്രി പറയുകയുണ്ടായിരുന്നു എങ്കിലും അറിഞ്ഞമട്ടിൽ അല്ല തലസ്ഥാനത്തെ ജനപ്രതിനിധികൾ.

കേരളത്തിൽ തലസ്ഥാന നഗരത്തിന് മുൻപ് എയിംസ്, നൈപ്പർ അനുവദിച്ചിരുന്നു. എയിംസിനായി പുതിയ സർക്കാർ ട്രിവാൻഡ്രം നഗരത്തിൽ സ്ഥലം കണ്ടെത്താൻ സാധിക്കാതെ വന്നപ്പോൾ എയിംസ് പ്രഖ്യാപനത്തിൽ നിന്നും കേരളത്തെ ഒഴിവാക്കുകയായിരുന്നു. സുരേഷ് ഗോപി ഒരു സന്ദർഭത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് ഈ കാര്യം പറയുകയുണ്ടായിരുന്നു, സംസ്ഥാന തലസ്ഥാനത്താണ് ഇത്തരം റിസർച്ച് കേന്ദ്രങ്ങൾ ആരംഭിക്കുന്നത്, ട്രിവാൻഡ്രത്ത് സ്ഥലം അനുവദിച്ചാൽ എയിംസ് അനുവദിക്കും. ബിജെപിയുടെ കേരളത്തിലെ ആദ്യത്തെ എംഎൽഎ ട്രിവാൻഡ്രം നഗരത്തിലെ നേമം മണ്ഡലത്തിൽ നിന്നുമാണ് വിജയിച്ചത് എന്ന നേട്ടവും ഉണ്ടായിരുന്നു. എന്നാൽ സർക്കാർ രാഷ്ട്രീയം കളിക്കുകയാണ്, ട്രിവാൻഡ്രത്ത് ഇത് വരെയായിട്ടും സ്ഥലം കണ്ടെത്താത്തത് വഴി പദ്ധതി നഷ്ടമാക്കി കേന്ദ്ര സർക്കാരിനെതിരെ ജനവിരുദ്ധത ഉണ്ടാക്കുക എന്ന ലക്ഷ്യമാണുള്ളത്.

നൈപ്പർ പദ്ധതിയ്ക്കായി ഉമ്മൻചാണ്ടി സർക്കാർ ബയോ360 ലൈഫ് സയൻസ് പാർക്കിൽ സ്ഥലം അനുവദിക്കാം എന്ന് കേന്ദ്രത്തിൽ അറിയിച്ചതിനു പിന്നാലെ ഇലക്ഷൻ വരുകയും പുതിയ സർക്കാർ വന്നതോടെ ഈ പദ്ധതിയും ഫയലിൽ ഉറങ്ങാൻ തുടങ്ങി! നൈപ്പർ എന്നത് കേന്ദ്ര സർക്കാരിന്റെ മരുന്നുല്പാദന കേന്ദ്രം ആയിരുന്നു. ഈ രംഗത്ത് ഒരുപാട് തൊഴിൽ അവസരം നേടിയേനെ! പക്ഷെ ഈ പദ്ധതിയും നഷ്ടപ്പെടുത്തി കഴിഞ്ഞു നമ്മുടെ സർക്കാർ. ജങ്ങൾക്കൊപ്പം സർക്കാർ ഉണ്ടാകണമെങ്കിൽ വികസനം കൊണ്ട് വരണം, അതിലൂടെ തൊഴിൽ ലഭ്യമാക്കിയാൽ മാത്രമേ ഈ സർക്കാരിന്റെ പരസ്യ വാചകം യാഥാർഥ്യമാകുകയുള്ളു.

ഇനിയുള്ളത് കേന്ദ്ര സ്പോർട്സ് യൂണിവേഴ്സിറ്റി, കേരളത്തിന്റെ കായിക തലസ്ഥാനമായ ട്രിവാൻഡ്രം നഗരത്തിൽ ഇതിനു വേണ്ടി എത്രയും വേഗം സ്ഥലം ലഭ്യമാക്കിയില്ലെങ്കിൽ മറ്റു സംസ്ഥാനങ്ങൾ കൊണ്ട് പോകും ഈ പദ്ധതിയും.

1 Comments
waiting for sports University! :)
ReplyDelete