Ticker

6/recent/ticker-posts

ട്രിവാന്‍ഡ്രം സ്റ്റേഡിയത്തിലെ T20i സമരവേദിയാക്കാന്‍ സംഘടിത നീക്കം

വളരെ കാത്തിരിപ്പിനൊടുവില്‍ ആണ് തിരുവനന്തപുരം സ്റ്റേഡിയത്തില്‍ ഒരു കളി വരുന്നത്, അതും കേരളത്തിലെ ആദ്യത്തെ T20i ക്രിക്കറ്റ്‌ കളി.  തലസ്ഥാനത്തെ ആവേശത്തിലാക്കിയാണ് ടിക്കറ്റ്‌ ഉള്‍പ്പെടെ വിറ്റ് പോയത്.  തുടക്കം മുതലേ കളികള്‍ ബഹിഷ്കരിക്കണം, ശ്രീശാന്തിന് നീതി വേണമെന്ന രീതിയില്‍ അദ്ധേഹത്തിന്‍റെ അനുവാദം പോലുമില്ലാതെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രചരിപ്പിച്ചു.  ഇതിനെയെല്ലാം തള്ളി കളഞ്ഞു കൊണ്ടാണ് ടിക്കറ്റ്‌ തിരുവനന്തപുരത്ത് വിറ്റ്‌ പോയത്, തുടക്കത്തില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ടിക്കറ്റ്‌ വില്പന പദ്ധതി ഇട്ടിരുന്നെങ്കിലും തലസ്ഥാന നഗരത്തില്‍ ആവശ്യക്കാര്‍ ഏറിയതോടെ ടിക്കറ്റ്‌ തിരുവനന്തപുരത്ത് മാത്രമായി നിജപ്പെടുത്തുകയായിരുന്നു.  ഇതോടെ ബഹിഷ്കരണം എന്ന പദ്ധതി പൊളിഞ്ഞു.  ആരുടെയോ തലയില്‍ ഉദിച്ച ബുദ്ധിയില്‍ ശ്രീശാന്തിനെയും കേരളത്തെയും കരി വാരി തേയ്ക്കാന്‍ നടത്തിയ ആദ്യത്തെ പദ്ധതി പൊളിഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ കളി നടക്കുന്ന ദിവസം പ്രതിഷേധം നടത്തണമെന്ന രീതിയില്‍ പ്രചരണം ആരംഭിച്ചു തുടങ്ങിയിരുന്നു, ഇതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും വാട്ട്സ്ആപ്പിലുമൊക്കെ സാധാരണ മലയാളികളെ കരുക്കള്‍ ആക്കിക്കൊണ്ട് സന്ദേശങ്ങള്‍ പടര്‍ന്നു പന്തലിച്ചു.  ഇതോടെ കാര്യങ്ങളുടെ ഗൌരവം മനസ്സിലാക്കാതെ ചിലര്‍ ഇതിനെ പിന്തുണച്ചു രംഗത്ത് വന്നോതോടെ തലസ്ഥാന വാസികള്‍ ആശങ്കയില്‍ ആയി.  അന്നേ ദിവസം ഷാഡോ പോലീസ് ഉള്‍പ്പെടെ കേന്ദ്ര സേനകള്‍ രംഗത്ത് ഉണ്ടായിരിക്കും. ഇത്തരം പ്രതിഷേധം ഉണ്ടായാല്‍ ശക്തമായ നടപടി തന്നെ ഉണ്ടാകും.  കേരളത്തില്‍ നിലവില്‍ തന്നെ കളികള്‍ വരാന്‍ വളരെ കഷ്ടപ്പാട് ആണെന്നിരിക്കെ, ഇത്തരത്തില്‍ ഒരു പ്രതിഷേധം ഉയര്‍ന്നാല്‍ കേരളത്തിന്‍റെ ക്രിക്കറ്റ്‌ ഭാവിയെ അത് ബാധിക്കും.

Post a Comment

0 Comments