Ticker

6/recent/ticker-posts

ട്രിവാൻഡ്രത്തിന്റെ സ്വന്തം ഡിടിപിസി ബ്രോ പ്രശാന്ത് വാസുദേവ് 49-ാം വയസ്സിലേക്ക്!

ചുരുങ്ങിയ കാലം കൊണ്ട് ട്രിവാൻഡ്രത്തെ ടൂറിസം രംഗത്ത് ഒട്ടേറെ വികസനങ്ങളും മാറ്റങ്ങളും സൃഷ്‌ടിക്കാൻ സാധിച്ചിട്ടുള്ള വ്യക്തിയാണ് കേരള ടൂറിസം വകുപ്പിന് കീഴിൽ വരുന്ന ഡിടിപിസി തിരുവനന്തപുരത്തെ സെക്രട്ടറി ആയ പ്രശാന്ത് വാസുദേവ്.  മികച്ച എഴുത്തുകാരനും കൂടിയാണ് പ്രശാന്ത് വാസുദേവ്.  ഫേസ്ബുക്കിൽ സ്വന്തമായി ഓരോ വാക്കുകൾ എഴുതാറുമുണ്ട്.  
ട്രിവാൻഡ്രം ജില്ലയിൽ എന്തൊക്കെ മാറ്റങ്ങൾ ആണ് വേണ്ടത് എന്ന് അദ്ദേഹം പ്രമുഖ എൻ.ജി.ഒകളുമായി ചർച്ചകൾ നടത്താറുണ്ട്.  ഇത്തരം വികസനപ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ സഹായവും തേടാറുണ്ട്.
ഇതിനോടകം ട്രിൻഡ്യ എന്ന തലസ്ഥാനത്തിലെ പ്രമുഖ എൻ.ജി.ഒ യും, ബിഗ് എഫ്.എം ആയി സഹകരിച്ചു ഡിടിപിസി, ശ്രീ പ്രശാന്ത് വാസുദേവിന്റെ നേതൃത്വത്തിൽ ശുചികരണത്തെ കുറിച് ബോധവത്കരണം ഓപ്പറേഷൻ ശംഖുമുഖം എന്ന പേരിൽ നടത്തിയിരുന്നു.  കൂടാതെ മറ്റൊരു പദ്ധതി ജൂലൈ രണ്ടിന് നടത്താനും പദ്ധതിയുണ്ട്.  ഇത് കൂടാതെ വർഷങ്ങളായി ഇരുട്ടിലായിരുന്ന ശംഖുമുഖം വെളിച്ചത്തിലാണ് ഇപ്പോൾ.  കൂടാതെ ശംഖുമുഖം ഇന്ന് പഴയ ശംഖുമുഖം അല്ല.  കൂടാതെ ഒട്ടനവധി വമ്പൻ പദ്ധതികൾ തലസ്ഥാനത്ത് വരുന്നുണ്ട്.  ആക്കുളം പദ്ധതിയും ഇതിലുൾപ്പെടും.
ഇത് പോലുള്ള സർക്കാർ ഉദ്യോഗസ്ഥർ ആണ് ഈ നാടിനാവശ്യം. 

Post a Comment

0 Comments