ട്രിവാൻഡ്രം ഇന്ത്യയിൽ തന്നെ മറ്റു നഗരങ്ങളുമായി മത്സരിച്ചു ഒന്നാം സ്ഥാനത്തിൽ എത്തിയത് അഭിമാന മുഹൂർത്തമായി കേരളം കൊണ്ടാടുമ്പോൾ രാഷ്ട്രീയ മുതലെടുപ്പിനായി തലസ്ഥാനത്തെ ബിജെപിയുടെ ശുപാർശയിൽ ആണ് തെരഞ്ഞെടുത്തത് എന്ന് പരക്കുന്ന വാർത്തകൾ വ്യാജം.

മേയർ പ്രശാന്ത് ഉൾപ്പെടെ, തലസ്ഥാന കോർപറേഷനും, ജനങ്ങളുടെയും പങ്കാളിത്തമാണ് ട്രിവാൻഡ്രം നഗരത്തെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ഇത്തരം സ്മാർട്ട് സിറ്റി ചലഞ്ചുകളിൽ രാഷ്ട്രീയം നോക്കി തെരഞ്ഞെടുപ്പും സാധ്യമല്ല.

സ്മാർട്ട്സിറ്റി പദ്ധതിയ്ക്കായി ഒട്ടനവധി ജനകീയ പരിപാടികൾ കോർപറേഷൻ അവതരിപ്പിച്ചിരുന്നു. കേരളത്തിൽ ഏറ്റവുമധികം ആളുകളിൽ എത്തിയ സ്മാർട്ട് സിറ്റി പദ്ധതി ട്രിവാൻഡ്രം തന്നെയാണ്. ട്രിവാൻഡ്രം നഗരത്തിനു വേണ്ടി വളരെ ശ്രദ്ധപ്പൂർവം തയ്യാറാക്കിയ പ്ലാൻ ഇന്ത്യയിൽ തന്നെ മികച്ചത് ആയതിനാൽ ആണ് ഒന്നാം സ്ഥാനം നേടിയത്.

കേരളത്തിൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഇടംപിടിച്ച കൊച്ചി നഗരം നാളിതുവരെയായിട്ടും പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടില്ല. എന്നാൽ അത് പോലെയാകില്ല തലസ്ഥാനത്തെ സ്മാർട്ട് സിറ്റി പദ്ധതിയെന്ന് മന്ത്രി കെടി ജലീൽ ഉറപ്പ് നൽകുന്നു. സമയബന്ധിതമായി പണി പൂർത്തിയാക്കുമെന്നും, ഒന്നാം സ്ഥാനം ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും മേയർ വികെ പ്രശാന്ത് അറിയിച്ചു.
0 Comments