Ticker

6/recent/ticker-posts

സൗത്ത് ഏഷ്യയുടെ വാണിജ്യ ഇടനാഴിയായി മാറും ട്രിവാന്‍ഡ്രത്തെ പുതിയ ദേശീയപ്പാത

കഴക്കൂട്ടം ഇന്ന് പഴയ കഴക്കൂട്ടം അല്ല, തലസ്ഥാനത്തിന്‍റെ തലസ്ഥാനം ആണ് കഴക്കൂട്ടം.  ഒരു കാലത്ത് ജില്ലയില്‍ ആറ്റിങ്ങല്‍ കഴിഞ്ഞാല്‍ കേശവദാസപ്പുരം ആയിരുന്നു നഗരമേഖല എങ്കില്‍, ഇന്നത് കഴക്കൂട്ടം ആയി മാറിയിരിക്കുന്നു.  ഇവിടം വമ്പന്‍ കെട്ടിടങ്ങള്‍ തലയുയര്‍ത്തി കൊണ്ടിരിക്കുന്നു.  പ്രധാനകാരണം ഇവിടെ വന്ന ടെക്നോപാര്‍ക്കും, രണ്ടായിരങ്ങളില്‍ പണി കഴിപ്പിച്ച ബൈപാസും മറ്റുമാണ്.  ഇന്ന്  ആ ബൈപാസ് പുതിയ ദേശീയപാത ആയി മാറിയിരിക്കുന്നു.  ഒരുകാലത്ത് കോവളം വരെ ഉണ്ടായിരുന്ന ഈ ബൈപാസ്, ഇന്ന് തമിഴ്നാട് വരെ പണി നടന്നു കൊണ്ടിരിക്കുന്നു.  പണി പൂര്‍ത്തിയാകുന്നതോടെ സൗത്ത് ഇന്ത്യയുടെ പ്രധാന വാണിജ്യ ഇടനാഴിയായി ഈ പാത മാറും.  എനയം തുറമുഖവും, വിഴിഞ്ഞം തുറമുഖവും രാജ്യത്തെ ആദ്യത്തെ മദര്‍ പോര്‍ട്ടുകള്‍ ആണ്,  ഇവ രണ്ടും സ്ഥിതി ചെയ്യുന്നത് അടുത്തടുത്താണ്.  മാത്രമല്ല ഈ പുതിയ ദേശീയപാതയുടെ സമീപത്തുമാണ്.  ഈ ദേശീയപാതയില്‍ ആണ് ട്രിവാന്‍ഡ്രം പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനലും സ്ഥിതി ചെയ്യുന്നത്.  ദീര്‍ഘദൂര ബസ്സുകള്‍ക്കായി ഈഞ്ചക്കല്‍ ഒരു പുതിയ ബസ്സ്‌ ടെര്‍മിനലും പദ്ധതിയിട്ടിരുന്നു എങ്കിലും അത് നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല, എന്നിരുന്നാലും അത് ഉടനെ തന്നെ പ്രതീക്ഷിക്കാം എന്ന് കരുതുന്നു.  ഈ പാതയിലെ ആദ്യത്തെ ബസ് സ്റ്റേഷന്‍ വന്നത് ആക്കുളത്ത് പണി നടക്കുന്ന ലുലു മാളിന് സമീപമാണ്.  ഇതിനു സമീപം ആണ് കൊച്ചുവേളി റെയില്‍വേ ടെര്‍മിനല്‍, ട്രിവാന്‍ഡ്രം റെയില്‍വേ സ്റ്റേഷന്‍റെ സാറ്റലൈറ്റ് ടെര്‍മിനല്‍ ആണ് ഈ ടെര്‍മിനല്‍, ഈ റെയില്‍വെ ടെര്‍മിനലിനും ബസ്സ്‌ ടെര്‍മിനലും ഇടയ്ക്കൂടെ ഒരു കനാല്‍ ഉണ്ട്, ഇതാണ് ഉള്‍നാടന്‍ ജല ഗതാഗതവുമായി ബന്ധപെട്ട NW3.  250 ഏക്കറോളം ഭൂമി ഇവിടെ ലഭ്യമാണ്, ഇതുപയോഗിച്ച് കൊണ്ട് ഒരു മൊബിലിറ്റി ഹബ്ബ് നിമിച്ചാല്‍ അത് ഭാവിയിലെ ഇന്ത്യന്‍ വാണിജ്യ നഗരത്തിനു ഗുണം ചെയ്യും.



ഏഷ്യയിലെ ഏറ്റവും വലിയ ഐടി പാര്‍ക്ക് ദേശീയപാതയില്‍ സ്ഥിതി ചെയ്യുന്നു.  കേരളത്തിന്‍റെ ഐടി തലസ്ഥാനമായി അറിയപ്പെടാനും കാരണം ഈ ഐടി പാര്‍ക്ക് ആണ്.  കേരളത്തിലുള്ള മൊത്തം ഐടി കയറ്റ്മതിയില്‍ 80% വും ട്രിവാന്‍ഡ്രത്തിന്‍റെ ടെക്നോപാര്‍ക്കിന്‍റെ മാത്രം വിഹിതമാണ്.  വിഴിഞ്ഞം പദ്ധതിയും, തമിഴ്നാട്ടിലെ എനയം പദ്ധതിയും പൂര്‍ത്തിയാകുമ്പോള്‍  നേട്ടങ്ങള്‍ ഏറെയാണ്‌ ഈ പാതയ്ക്ക്.  ഒട്ടനവധി വികസനങ്ങള്‍ ഈ പാതയില്‍ വരുന്നുണ്ട്.  വമ്പന്‍ മാളുകളും, ഹോട്ടലുകളും പണികള്‍ അണിയറയില്‍ നടക്കുകയാണ്.  

Post a Comment

0 Comments