
ഏഷ്യയിലെ ഏറ്റവും വലിയതും ലോകത്തിലെ ഏറ്റവും പച്ചപ്പുമുള്ള ഐടി പാർക്ക് മാത്രമല്ല, ഇന്ത്യയിലെ ആദ്യത്തെ ഐടി പാർക്ക് കൂടിയാണ് ടെക്നോപാർക്ക്. കഴക്കൂട്ടം മേഖല മാത്രമാണെങ്കിൽ ഇന്ത്യയുടെ ഐടി ഹബ്ബ് എന്ന് പറയാൻ സാധിക്കും. എന്നാൽ ഇന്ത്യയുടെ ഐടി നഗരം ബാംഗ്ലൂർ ആണ്. കാരണം അവിടെ പത്തിൽ കൂടുതൽ ഐടി പാർക്കുകൾ നിലവിൽ ഉണ്ട്. പക്ഷെ കേരളത്തിൽ 70% ഐടി കയറ്റിറക്കുമതി തിരുവനന്തപുരം നഗരത്തിൽ നിന്നുമാണ്, അതിനാൽ തന്നെ കേരളത്തിന്റെ ഐടി തലസ്ഥാനം കൂടിയാണ്. നിലവിൽ കേരളത്തിൽ ഉള്ള എല്ലാ ഐടി പാർക്കുകളുടെയും വലുപ്പം ടെക്നോപാർക്കിനു മാത്രമായുണ്ട്.

കേരളത്തിൽ ഏറ്റവും കൂടുതൽ മൾട്ടിനാഷണൽ കമ്പനികൾ തെരഞ്ഞെടുത്തു കഴിഞ്ഞു ടെക്നോപാർക്കിനെ. ടെക്നോപാർക്ക് സ്വന്തമായി പള്ളിപുറത്ത് ഐടി ഇതര നഗരം കൊണ്ട് വരുന്നുണ്ട്. നിലവിലുള്ള സ്മാർട്ട് സിറ്റിയുടെ മാതൃകയിൽ അതിന്റെ ഇരട്ടി വലുപ്പത്തിൽ ആണ് ഈ പദ്ധതി ഉയരുന്നത്. ഏതാണ്ട് മുപ്പത് മില്യണിലധികം ചതുരശ്ര അടി ആണ് കെട്ടിടങ്ങൾ വരുക.
ടെക്നോപാർക്കിന്റെ വിവിധ ഘട്ടങ്ങളുടെ ഫോട്ടോകൾ കാണാം :-
ഫേസ് 1:
കേരളത്തിന്റെ തനിമയും, ഏറ്റവും കൂടുതൽ ഹരിതവുമായ ടെക്നോപാർക്കിലെ ആദ്യഘട്ടം ആണ് നിങ്ങൾ കാണാൻ പോകുന്നത്. ഒട്ടനവധി കെട്ടിടങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.
TCS Peepul Campus
Quest Global Campus

IBS Campus

Oracle Campus
Thejaswini Building
C-DAC Building
Chandragiri Building
Technopark Club
Bhavani Building
Leela Infopark
Periyar Building

M-SQUARED Building
Tata Elexsi
IIITM-K Campus
Amstor House Building
Pamba Building
Nila Building
Gayathri Building
Park Center
TechnoMall
Ginger Hotel
രണ്ടാം ഘട്ടമായ ടെക്നോപാർക്ക് ഫേസ് രണ്ട് പൂർണമായും ഇൻഫോസിസ്, യു.എസ്.ടി ഗ്ലോബൽ ആണ് വികസിപ്പിച്ചിരിക്കുന്നത്. കേരളത്തിൽ ഇൻഫോസിസ് ഉള്ള ഏക നഗരവും ട്രിവാൻഡ്രം തന്നെ.
UST Global Campus
Infosys Campus
Trinfy SDB3
Trinfy SDB 1 and 2
Trinfy SDB4
Multi Level Car Parking Building

Technopark Phase 3:-
ടെക്നോപാർക്ക് ഫേസ് മൂന്നിലെ ഇരട്ട ടവർ കെട്ടിടം ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കെട്ടിടം ആണ്, കൂടാതെ ഏഷ്യയിലെ ഏറ്റവും വലിയ ടെറസ് ഗാർഡൻ ഈ കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്നുണ്ട്. പത്തു ലക്ഷം ചതുരശ്ര അടിയിൽ ആണ് ഈ കെട്ടിടം നിർമിച്ചിരിക്കുന്നത്.




Technopark Phase 4: Technocity
Asian School of Business
ടെക്നോപാർക്കിന്റെ ഐടി ഇതര ടൗൺഷിപ് പദ്ധതിയാണ് 423 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ടെക്നോസിറ്റി. ഇതിനോടകം വമ്പൻ കമ്പനികളവിടെ സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു. മുപ്പത് മില്യണിലധികം ചതുരശ്ര അടിയിൽ ആണ് ഇവിടെ ഐടി നഗരം ഉയരുക. ഇത് കൂടാതെ നോളജ് സിറ്റി മുപ്പത്തിഅഞ്ച് മില്യണിലധികം ചതുരശ്രഅടിയിൽ കെട്ടിടങ്ങൾ വരും. കേരളത്തിന്റെ ഐടി തലസ്ഥാനം എന്നറിയപ്പെടുന്ന ട്രിവാൻഡ്രം, കേരളത്തിന്റെ സിലിക്കൺവാലി എന്നും അറിയപ്പെടുന്നു. ടെക്നോപാർക്കിന്റെ മുൻവശത്തുള്ള റോഡ് ഇന്ന് ടെക്നോവാലി എന്നറിയപ്പെടുന്നു.
































0 Comments