Ticker

6/recent/ticker-posts

തിരുവനന്തപുരം റെയില്‍വേ സോണ്‍ അട്ടിമറി ശ്രമവുമായി സര്‍ക്കാര്‍!



എക്കാലത്തെയും കേരളത്തിന്‍റെ സ്വപ്നം ആയിരുന്ന റെയില്‍വേ സോണ്‍ തിരുവനന്തപുരം ആസ്ഥാനമായി ആരംഭിക്കുന്നതിന് ഏറെ കാലമായി ശ്രമിക്കുന്നുണ്ടായിരുന്നു.  എയിംസ് തിരുവനന്തപുരം ആണെങ്കില്‍ അനുവദിക്കും എന്ന് കേന്ദ്രത്തില്‍ നിന്നും അറിയിപ്പ് ലഭിച്ചിട്ടും, മറ്റു ജില്ലകളിലെ സ്ഥലം അനുവദിക്കാം എന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ കളിയിലൂടെ പദ്ധതി ഇല്ലാതാക്കി.  കേന്ദ്ര മരുന്ന് ഉത്പാദന കേന്ദ്രം ആയ നൈപ്പര്‍  തോന്നയ്ക്കലില്‍ സ്ഥലം നല്‍കാം എന്ന് കഴിഞ്ഞ സര്‍ക്കാര്‍ അറിയിക്കുകയും, തുടര്‍ന്ന് ഭരണം മാറിയതോടെ പുതിയ മുഖ്യമന്ത്രിയോട് വീണ്ടും നൈപ്പറിനെ കുറിച്ച് ചര്‍ച്ച നടത്തുകയും, മറുപടിയില്ലാതെ വന്നപ്പോള്‍ ആ പദ്ധതിയും പേപ്പറില്‍ ആയി.  കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് പ്രഖ്യാപിച്ച രണ്ടാമത്തെ മെഡിക്കല്‍ കോളേജ് പദ്ധതിയ്ക്ക് കേന്ദ്രം പച്ചകൊടി നല്‍കിയെങ്കിലും ആ പദ്ധതിയും പുതിയ സര്‍ക്കാരിന്‍റെ അലംഭാവം കൊണ്ട് യാതാര്‍ത്ഥ്യം ആയില്ല.  ബൈപാസ് പദ്ധതിയും, വിഴിഞ്ഞം പദ്ധതിയും മാത്രമാണ് ഇന്ന് തലസ്ഥാനത്ത് നന്നായി മുന്നോട്ട് പോകുന്ന പദ്ധതികള്‍.



കേന്ദ്ര സര്‍ക്കാരിന്‍റെ ഏക എം.എല്‍.എ നേമം മണ്ഡലത്തില്‍ ആണ് വിജയിച്ചിട്ടുള്ളത്.  ഈ ഒരു സാഹചര്യത്തില്‍ എറണകുളം ആസ്ഥാനമായി പെനിസുലര്‍ റെയില്‍വേ സോണ്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ കത്ത് നല്‍കുന്നതിലൂടെ ആ പദ്ധതിയും അട്ടിമറിച്ചു എന്ന് വേണം കരുതാന്‍,  ചെന്നൈ നഗരം തലസ്ഥാനം ആയതിനാല്‍ ആണ് അവിടെ ആസ്ഥാനമായി റെയില്‍വേ സോണ്‍ സ്ഥിതി ചെയ്യുന്നത്.  തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ നിലവില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഇവിടെ റെയില്‍വേ സോണ്‍ ആരംഭിക്കുന്നതിന് സൗകര്യം ഉള്ളതിനാല്‍ റെയില്‍വേയുടെ പച്ചക്കൊടി ലഭിക്കുമെന്നുള്ള കാര്യം ഉറപ്പ്.  എന്നാല്‍ ആ അവസരം ഉപയോഗിക്കാതെ പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ പുതിയ പദ്ധതി പ്രകാരം, എറണകുളം റെയില്‍വേ സോണ്‍ എന്ന ആശയം വഴി കേരളത്തിന്‍റെ സ്വപ്നം വെള്ളത്തില്‍ വരച്ച വരയ്ക്ക് തുല്യമായി എന്ന് വേണം കരുതാന്‍.  ഒ. രാജഗോപാലുമായി ചേര്‍ന്ന് തിരുവനന്തപുരത്തെ ജനപ്രതിനിധികള്‍ ഈ വിഷയം ഉന്നയിച്ചാല്‍ ഒരു പക്ഷെ കേരളത്തിന്‌ സ്വന്തമായുള്ള ഒരു റെയില്‍വേ സോണ്‍ തലസ്ഥാനത്ത് ലഭിക്കും, അതിലൂടെ വര്‍ഷങ്ങളായി കേരളത്തിനോടുള്ള റെയില്‍വേയുടെ അവഗണന അവസാനിക്കും.  ഏറെ വരുമാനമുള്ളതും തിരക്കുമുള്ളതുമായ റെയില്‍വേ സ്റ്റേഷന്‍ ആണ് തിരുവനന്തപുരം.  മാത്രമല്ല ഈ അടുത്ത് ലോകത്തിലെ ഏറ്റവും മനോഹരമായ റെയില്‍വേ സ്റ്റേഷന്‍ ആയി തിരുവനന്തപുരത്തെ വിശേഷിപ്പിച്ചു കൊണ്ട് ന്യൂയോര്‍ക്ക് ആസ്ഥാനമായ എന്‍.ടി.വി ചാനലില്‍ വന്നിരുന്നു എങ്കിലും സംസ്ഥാന സര്‍ക്കാര്‍ അത് കണ്ടില്ല എന്ന് നടിക്കുകയാണ്.  രാജഭരണക്കാലത്ത് ലഭിച്ച സൗഭാഗ്യങ്ങളില്‍ ഒന്നാണ് ഈ റെയില്‍വേ സ്റ്റേഷന്‍.



Post a Comment

1 Comments

  1. i dont know who's right here.every one is against trivandrum.but we will rise

    ReplyDelete