ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കെട്ടിടം ടെക്നോപാർക്ക് നിർമിക്കുകയുണ്ടായിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ഐടി പാർക്ക് എന്ന ഖ്യാതിയും നേടിയിരുന്നു. എന്നാൽ ഇന്ന് ടെക്നോപാർക്ക് അവഗണയുടെ വക്കിലാണ്. ഷിറിയ കെട്ടിടം അട്ടിമറിച്ചതിലൂടെ ഏതാണ്ട് അത് വ്യക്തമായി കഴിഞ്ഞിരിക്കുന്നു.

ടെക്നോപാർക്ക്, ടെക്നോസിറ്റിക്ക് വേണ്ടി വികസനം വഴി മുട്ടിക്കുകയാണോ? എന്നാൽ ടെക്നോസിറ്റിയുടെ കാര്യം കേട്ടോളു. വെറും രണ്ട് ലക്ഷം ചതുരശ്ര അടിയിലാണ് ഷിറിയ കെട്ടിടം അട്ടിമറിച്ചു കൊണ്ടുള്ള വികസനം. ഷിറിയ കെട്ടിടം ഒൻപത് ലക്ഷം ചതുരശ്ര അടി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തറക്കല്ലിട്ടത് ആണെങ്കിൽ, ഈ സർക്കാർ ഇപ്പോൾ പകരം പദ്ധതിയിട്ടത് ഒരു ലക്ഷം ചതുരശ്ര അടിയിലാണ് ഫേസ് ഒന്നിലെ കെട്ടിടം എന്നാണ് ഇപ്പോൾ മാധ്യമങ്ങളിൽ വാർത്ത വരുന്നത്.

ഇ.കെ നയനാറിലൂടെ രൂപം കൊണ്ട് കരുണാകരനിലൂടെ നാല് വർഷത്തെ കാലയളവിൽ പൂർത്തിയായ പദ്ധതിയാണ് ടെക്നോപാർക്ക്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് രണ്ടായിരത്തിഅഞ്ചിൽ ആണ് ടെക്നോപാർക്ക് ഫേസ് രണ്ട്, മൂന്ന്, നാല് തുടങ്ങി വെച്ചത്. അതിനു ശേഷം പന്ത്രന്ത് വർഷം കഴിയുന്നു, ഫേസ് നാല് ആയ ടെക്നോസിറ്റി പൂർത്തിയായതുമില്ല, പുതിയ ഘട്ടങ്ങൾ ആരംഭിക്കുന്നതുമില്ല. അന്നത്തെ വിവിധ ഘട്ടങ്ങൾ ആണ് ടെക്നോപാർക്കിന്റെ ഈ നിലയ്ക്ക് വളർച്ചയിൽ എത്തിച്ചത്. എന്നാൽ ഈ നിലയിൽ ലഭ്യമായ സ്ഥലങ്ങളിൽ ചെറിയ കെട്ടിടങ്ങൾ നിർമിക്കുന്നത് വഴി സ്ഥല നഷ്‌ടമുണ്ടാകും. ബാഗ്ലൂർ മാന്യത പാർക്ക് സ്ഥല ലഭ്യത കുറവായതിനാൽ നിർമിക്കുന്ന കെട്ടിടങ്ങൾ എല്ലാം ഇന്ന് ടെക്നോപാർക്ക് ഫേസ് മൂന്ന് മാതൃകയിലുള്ള കെട്ടിടങ്ങൾ ആണ്.

മൂന്നാം ഘട്ടത്തിലെ മാതൃകയിൽ ഫേസ് നാലിലും, ഒന്നിലും കെട്ടിടങ്ങൾ നിർമിച്ചാൽ സ്ഥലം കൂടുതൽ ലഭ്യമാക്കാം. വലിയ കെട്ടിടം ആയിട്ട് പോലും ഫേസ് മൂന്നിൽ സ്ഥലം ഇന്ന് ലഭ്യമല്ല. അതായത് ടെക്നോപാർക്കിൽ വലിയ കെട്ടിടം നിർമിച്ചാൽ സ്ഥലം ഏറ്റെടുക്കാൻ ആളുകൾ എത്തുമെന്നത് സാരം. മറ്റു പാടിക്കുകൾക്ക് വേണ്ടി ഇന്ത്യയുടെ ആദ്യത്തെ ഐടി പാർക്ക് അട്ടിമറിക്കരുത്. ടെക്നോസിറ്റി എയർപോർട്ടിൽ നിന്നും മാറി സ്ഥിതി ചെയ്യുന്നതിനാൽ കെട്ടിടങ്ങളുടെ പൊക്കത്തിനും പരിമിതികൾ അധികമില്ല. സർക്കാരിന്റെ മുൻപിൽ ജനപ്രതിനിധികൾ ശ്രദ്ധയിൽപ്പെടുത്തണം. ഒരുപാട് തൊഴിലവസരങ്ങൾ ഈ പാഴ്‍ഡിസൈൻ വഴി നഷ്‌ടപ്പെടുക മാത്രമല്ല, സ്ഥലവും നഷ്‌ടമാകുമെന്നതാണ് ദോഷം.

ഗൗരിയമ്മയുടെയും ഇ.കെ നയനാരുടെയും, കെ.പി.പി നമ്പ്യാരുടെയും ദീർഘവീക്ഷണം കണ്ടില്ലെന്നു നടിക്കരുത് നാം. അവർ തുടങ്ങിവച്ചവ നാം കഴുത്തറുത്ത് കൊല്ലരുത്. ഇനിയുള്ള മുപ്പത് വർഷങ്ങൾ മുന്നിൽ കണ്ട് വേണം അധികാരികൾ പദ്ധതി തയ്യാറാക്കേണ്ടത്.

0 Comments