എഎപിയ്ക്കെതിരെ കോഴ ആരോപണവുമായി പൊതുജനങ്ങൾ, വിഴിഞ്ഞം വികാരമാണ്, അതിനെ തൊടാൻ രാഷ്ട്രീയക്കാരെ അനുവദിക്കില്ല എന്നും ജനങ്ങൾ വ്യക്തമാക്കി കഴിഞ്ഞു സോഷ്യൽ മീഡിയ വഴി
മീഡിയയിൽ റേഡിയോ പോലെ ജനങ്ങൾ പറയുന്നത് വക വെയ്ക്കാതെ സ്ഥിരം വിഴിഞ്ഞം വിരുദ്ധ പോസ്റ്റ് ഇട്ടു മാധ്യമങ്ങളുടെ ശ്രദ്ധ പിടിക്കാൻ എഎപി ശ്രമിക്കുകയുണ്ടായിരുന്നു. ഇതിനെ പൊളിച്ചടുക്കി നാട്ടുകാർ രംഗത്തിൽ വന്നതോടെ എഎപി ആപ്പിലായി!
എഎപിയുടെ പ്രധാന ചോദ്യങ്ങൾക്കുള്ള മറുപടി ജനങ്ങൾ തന്നെ നൽകിയതോടെ, പ്രഖ്യാപിച്ച സമരത്തിന്റെ പ്രസക്തി നഷ്‌ടമായി. എഎപി വിരുദ്ധ വാർത്തകൾ ഇതോടെ പ്രചരിച്ചതോടെ പാർട്ടിയുടെ ദാരുണ അന്ധ്യം തിരുവനന്തപുരത്ത് സംഭവിക്കുകയുണ്ടായി. ഇതിലൂടെ മനസ്സിലാക്കേണ്ടത്, ജനങ്ങൾ എല്ലാം അറിയുന്നവർ ആണ്, പാർട്ടിക്കാർക്ക് ഇനിയുള്ള കാലങ്ങളിൽ തലസ്ഥാനവാസികളെ വിണ്ഡികൾ ആകാൻ കഴിയില്ല.
വിഴിഞ്ഞം പദ്ധതി നടപ്പായില്ലെങ്കിൽ ദുബായ്, സിങ്കപ്പൂർ, മലേഷ്യ, കൊളംബോ പോർട്ടുകൾക്ക് ആണ് മെച്ചം, ഈ ലോബികൾ ആണോ എഎപിയുടെ സമരത്തിന് പിന്നിൽ എന്ന് തിരുവനന്തപുരത്തെ ജനങ്ങൾ ചോദ്യം ഉന്നയിക്കുന്നു. ഇതോടെ എഎപിയ്ക്ക് നേരെ കോഴ ആരോപണങ്ങൾ പല ദിക്കിൽ നിന്നും ജനങ്ങൾക്കിടയിൽ നിന്നും ഉയർന്നു വരുകയാണ്.
എഎപിയുടെ പ്രധാന ചോദ്യത്തിന്റെ പ്രസക്തി ചുവടെയുള്ള പോർട്ട് മന്ത്രിയുടെ മറുപടിയുടെ പശ്ചാത്തലത്തിൽ അവരുടെ ആരോപണങ്ങൾ എല്ലാം അപ്രസക്തമായതോടെ സമരം പാളി പോയി.


മുതലേ ട്രിൻഡ്യ രംഗത്ത് വന്നിരുന്നു, എഎപിയുടെ കള്ളക്കളികൾ പുറത്താക്കാൻ. ഇതോടെ ട്രിൻഡ്യയ്ക്ക് നേരെ ആരോപണങ്ങൾ ഉയർത്തി വിടാൻ ഈ പാർട്ടി ശ്രമിച്ചെങ്കിലും തിരുവനന്തപുരത്തെ ആളുകൾക്ക് ഏറെ പരിചിതമായ ട്രിൻഡ്യയ്‌ക്കൊപ്പം അവർ നിന്നു.

നാല്പത് വർഷം എന്നത് സംസ്ഥാന പോർട്ടുകൾക്ക് അനുവാദനീയമാണ്, കൂടാതെ പഴയ കരാറിൽ നിന്നും വ്യത്യസ്തമായി നിർമ്മാണകാലാവധിക്ക് പ്രത്യേകം സമയം അനുവദിച്ചിട്ടില്ല, അതായത് ഈ നാല്പത് വർഷത്തിനുള്ളിൽ തന്നെ നിർമാണം ഉൾപ്പെടെയുള്ളവ അദാനി ചെയ്തു കഴിഞ്ഞിരിക്കണം. അതിനാൽ ആണ് ആയിരം ദിവസം കൊണ്ട് പോർട്ട് യാഥാർഥ്യമാക്കാൻ അദാനി ശ്രമിക്കുന്നത് പോലും.

പഴയ കരാറുമായുള്ള താരതമ്യം ചുവടെ:
അദാനി വരും മുൻപ് കമ്പനികളെ ആകർഷിക്കും വിധത്തിൽ തയ്യാറാക്കിയ കരാർ ആണിത്.
എഎപിയുടെ കള്ളക്കളികൾ മനസ്സിലാക്കിയതോടെ, ജനങ്ങളുടെ ചോദ്യം ഒന്നായി മാറി, എഎപി ആരിൽ നിന്നും കോഴ വാങ്ങി വിഴിഞ്ഞം മുടക്കാൻ? പദ്ധതിയിൽ എന്ത് അഴിമതി ആണുള്ളത്? വെറും രാഷ്ട്രീയ മുതലെടുപ്പ് ആണോ, അതോ അന്തരാഷ്ട്ര ലോബികൾ ആണോ പിന്നിൽ?





0 Comments