ടെക്നോസിറ്റി ക്യാമ്പസ്സില്‍ ആദ്യമായി ഒരു യൂണിവേഴ്സിറ്റി ക്യാമ്പസ് ഒരുങ്ങുന്നു. ഞെട്ടണ്ട, സംഗതി സത്യം ആണ്. ട്രിപ്പില്‍ ഐഎംടികെ ആണ് കല്പിത യൂണിവേഴ്സിറ്റി ആകനൊരുങ്ങുന്നത്. ടെക്നോസിറ്റിയിലെ പുതിയ ക്യാമ്പസ് യുജിസി നിര്‍ദേശിക്കുന്നതിനെക്കാള്‍ അധികം നിലവാരമുള്ളത് ആണ്, തികച്ചും ലോകോത്തര നിലവാരത്തില്‍ ഉള്ള ഒരു ക്യാമ്പസ് ആണ് ടെക്നോസിറ്റിയില്‍ ഒരുങ്ങുന്നത്.
നിലവില്‍ കുസാറ്റ് സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് ആണ് ടെക്നോപാര്‍ക്കില്‍ ഉള്ള ട്രിപ്പില്‍ ഐഎംടികെയുടെ കാമ്പസില്‍ നല്‍കുന്നത്. എന്നാല്‍ ടെക്നോസിറ്റിയില്‍ ജനുവരിയോടെ പുതിയ ക്യാമ്പസ് പൂര്‍ത്തിയാകും, 2015ല്‍ കെട്ടിടത്തിന്‍റെ പണി ആരംഭിച്ച പദ്ധതി ചില സമരങ്ങളെ തുടര്‍ന്ന് നീണ്ടു പോകുകയും ഈ വര്‍ഷം നവംബര്‍ ഒന്നിന് ആരംഭിക്കാന്‍ സാധിക്കതെയും വന്നു. ജനുവരി മാസം നിര്‍മാണം പൂര്‍ത്തിയാക്കി , മാര്‍ച്ച് മാസത്തില്‍ യുജിസിയുടെ അംഗീകാരം നേടി കല്പിത സര്‍വകലശാല ആകുകയും, ജൂലൈ മുതല്‍ പുതിയ യൂണിവേഴ്സിറ്റിയുടെ കീഴില്‍ കൊണ്ട് വരാനുമാണ് ലക്ഷ്യം. കാലാനുസൃതമായി ഉടനടി സിലബസ്സില്‍ മാറ്റം വരുത്തിയാകും ഈ സര്‍വകലശാല മുന്നോട്ട് പോകുക.
ടെക്നോസിറ്റിയില്‍ ഇത് കൂടാതെ ഒരു രാജ്യാന്തര നിലവാരത്തില്‍ ഉള്ള ബിസിനസ് സ്കൂള്‍ നിലവില്‍ സ്ഥിതി ചെയ്യുന്നുണ്ട്. കേരളത്തില്‍ ഉള്ളതില്‍ ഏറ്റവും കൂടുതല്‍ സൗകര്യം ഒരുക്കുന്ന ഒരു ഐടി ഇതര നഗരം ആയി ഇതോടെ ടെക്നോസിറ്റി മാറി. നോളജ് സിറ്റി ഉള്‍പ്പെടെ വമ്പന്‍ പദ്ധതികള്‍ ആണ് ടെക്നോസിറ്റിയില്‍ നടപ്പിലാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ലേണിംഗ് സെന്‍റെര്‍ ടിസിഎസ് ഇവിടെ ഒരുക്കാനും പദ്ധതിയുണ്ട്. കൂടാതെ സെപ്റ്റംബര്‍ ഒന്നിന് സണ്‍ടെക് കാമ്പസ് നിര്‍മാണ ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നുണ്ട്. ഇന്‍ഫോസിസ് പക്കല്‍ അന്‍പത് ഏക്കര്‍ സ്ഥലവും ടെക്നോസിറ്റിയില്‍ നിലവിലുണ്ട്, ഈ അടുത്തിവിടെ മതില്‍ കെട്ടുകയുണ്ടായി എന്നാല്ലാതെ മറ്റു പുരോഗതി കേരളത്തിലെ രണ്ടാമത്തെ ഇന്‍ഫോസിസ് കാമ്പസ് സ്ഥിതി ചെയ്യുന്ന ടെക്നോസിറ്റിയില്‍ നടന്നിട്ടില്ല, കൂടുതല്‍ ശ്രദ്ധ ഇന്‍ഫോസിസ് നല്‍കുന്നത് നിലവില്‍ ഒന്നാമത്തെ ക്യാമ്പസ് സ്ഥിതി ചെയ്യുന്ന ടെക്നോപാര്‍ക്കില്‍ ആണ്.

0 Comments