Ticker

6/recent/ticker-posts

ആഡംബരക്കാര്‍ വില്പനയില്‍ ട്രിവാന്‍ഡ്രം രാജ്യത്ത് രണ്ടാമത്



ട്രിവാന്‍ഡ്രം ആഡംബരക്കാര്‍ ആയ ഫോര്‍ഡ് വില്പനയില്‍  രാജ്യത്ത് രണ്ടാമത്.  തിരുവനന്തപുരത്തെ ഹാരി ഫോര്‍ഡ് ആണ് വില്പനയില്‍ രാജ്യത്ത് രണ്ടാമത്.  ഒന്നാമത് കര്‍ണാടകയിലെ മംഗലാപുരം ആണ്.  തെക്കന്‍ ഇന്ത്യയില്‍ ആണ് കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ഫോര്‍ഡ് കാറുകള്‍ വില്പന നടക്കുന്നത്.  കേരളത്തില്‍ നിന്നും തൃശൂര്‍ മൂന്നാമതും, കൊച്ചി അഞ്ചാമതും, കോഴിക്കോട് 11മതും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.


കണക്കുകള്‍ പ്രകാരം Top 15ല്‍ ട്രിവാന്‍ഡ്രത്ത് നിന്നും ഹാരി ഫോര്‍ഡ് ഇന്ത്യന്‍ റാങ്ക് രണ്ടാമതും, കൈരളി ഫോര്‍ഡ് ട്രിവാന്‍ഡ്രം പതിനഞ്ചാം സ്ഥാനവും നേടിയിട്ടുണ്ട്.  മലയാളം ഫോര്‍ഡ് കൊച്ചി പതിനാറാം സ്ഥാനവും നേടിയിട്ടുണ്ട്.  കണക്കുകള്‍ പ്രകാരം കേരളത്തിലെ നഗരങ്ങള്‍ ആണ് ആഡംബര കാറുകള്‍ വാങ്ങുന്നതില്‍ മുന്നില്‍.  അതില്‍ ഏറെ മുന്നില്‍ കേരളത്തിലെ തലസ്ഥാന നഗരവും.  തലസ്ഥാന നഗരത്തില്‍ പലപ്പോഴായി കാര്‍ എക്സിബിഷന്‍ നടക്കാറുണ്ട്, മണിക്കൂറിനകം വില്പന നടക്കുകയും ചെയ്യാറുണ്ട്.  കണക്കുകള്‍ പ്രകാരം  ആഡംബര  കാറുകള്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ ആണ് തലസ്ഥാനവാസികള്‍.


പഴയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തലസ്ഥാനം അല്ല ഇന്ന് ട്രിവാന്‍ഡ്രം, ആഡംബര ജീവിതം നയിക്കുന്നതിന്‍റെ വ്യക്തമായ തെളിവാണ് ഇന്ത്യയില്‍ എരീസ് പ്ലക്സ് കളക്ഷനുകളില്‍ മുന്നില്‍ എത്തുന്നത്.  കൂടുതല്‍ ആഡംബര വാഹന ഷോറൂമുകള്‍ തലസ്ഥാനത്ത് വരാന്‍ ഒരുങ്ങുകയാണ്.  തിരുവനന്തപുരം പുതിയ ദേശീയപാത വന്നതോടെ ഈ ഭാഗത്തേയ്ക്ക് കാര്‍ ഷോറൂം ഹബ്ബ് ആയി വളരുന്ന കാഴ്ച ആണ് നിലവില്‍ ഉള്ളത്.  ആറ്റിങ്ങല്‍ ഭാഗത്ത് ആണ് ഭാരത്‌ ബെന്‍സ്‌ പോലുള്ള ഷോറൂം ആരംഭിച്ചത്.  മറ്റ് തെക്കന്‍ ജില്ലകളെ ഉദ്ദേശിച്ചാണ് ഈ ഭാഗത്ത് ട്രക്ക് ഷോറൂമുകള്‍ വരുന്നത്.  ചേര്‍ത്തല - കഴക്കൂട്ടം നാല് വരിപാത വരുന്നതോട് കൂടി, അതിന്‍റെ ഭാഗമായി വരുന്ന ആറ്റിങ്ങല്‍ ബൈപാസ്സിലെക്കും വമ്പന്‍ ഷോറൂമുകള്‍ എത്തും, നിലവില്‍ വമ്പന്‍ കമ്പനികള്‍ ഇവിടെ സ്ഥലവും മറ്റും ഏറ്റെടുക്കുന്നുണ്ട്.  വിഴിഞ്ഞം പദ്ധതി വരുന്നതോടെ തെക്കന്‍ കേരളത്തിലെ സമ്പദ്ഘടന തന്നെ മാറുന്നതോടെ  ജീവിത ശൈലി നിലവില്‍ ഉള്ളതിനേക്കാള്‍ അധികം മാറും.  ആഡംബര ജീവിതത്തിലേക്ക് കടക്കുകയും, അതിന്‍റെ ഭാഗമായി ആഡംബര കാറുകള്‍ ഉള്‍പ്പെടെ ജീവിതത്തിലേക്ക് ഉള്‍പ്പെടുത്തും, ഇത് മുന്‍കൂട്ടി കണ്ടു പല കമ്പനികളും ട്രിവാന്‍ഡ്രത്ത് ഡീലര്‍ഷിപ്പ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നു.  നിലവില്‍ ട്രിവാന്‍ഡ്രം നഗരത്തില്‍ ഉള്ള ഷോറൂമുകള്‍ പോലും ഇന്ത്യയില്‍ വില്പനയില്‍ മുന്നിലാണ്.

Post a Comment

3 Comments

  1. Happy news for Keralites :)

    ReplyDelete
  2. Please don't sent wrong news actually in this chart showing CSI (customer satisfaction index) it's for service not for sales in this write-up says as sales. Before write some write-ups please learn it before.

    ReplyDelete
  3. Please don't sent wrong news actually in this chart showing CSI (customer satisfaction index) it's for service not for sales in this write-up says as sales. Before write some write-ups please learn it before.

    ReplyDelete