Ticker

6/recent/ticker-posts

എഎപിയുടെ വിഴിഞ്ഞം സമരം പാളിയെന്ന തിരിച്ചറിവുകൾ

എഎപിയുടെ പ്രതീക്ഷകൾ തെറ്റിച്ചു സമരത്തിന് മുന്നേ പൊളിഞ്ഞു പോയ സമരമായി മാറി.  അടിസ്ഥാന രഹിതമായ കാര്യങ്ങൾ ആണ് എഎപി എന്ന കേരളത്തിൽ അധികം വേരോടാത്ത പാർട്ടി ഉന്നയിച്ചത്.  ഇതോട് കൂടി തിരുവനന്തപുരം ജനത ഈ പാർട്ടിക്കെതിരെ ആയി.  അദാനി പോർട്സ് ലിമിറ്റഡ് വളരെ വേഗത്തിൽ പണികൾ മുന്നോട്ട് കൊണ്ട് പോകുമ്പോൾ അല്പജ്ഞാനവും വെച്ച് സമരത്തിന് ഇറങ്ങിയതോടെ തിരുവനന്തപുരം നിവാസികളും ട്രിൻഡ്യ ഉൾപ്പെടെയുള്ള മാധ്യമങ്ങളും സോഷ്യൽ മീഡിയകളും എഎപിക്കെതിരെ ആഞ്ഞടിച്ചു.  പാർട്ടിക്കുള്ള പ്രതിച്ഛായ ഇതോടെ തിരുവനന്തപുരം ജില്ലയിൽ നഷ്‌ടപ്പെടും, കേരളത്തിൽ തന്നെ വികസനവിരുദ്ധ പാർട്ടി എന്ന നിലവാരത്തിലേക്കും ഈ പാർട്ടി അധംപതിച്ചു.  

പാർട്ടി പ്രവർത്തകർക്ക് പോലും വിഴിഞ്ഞത്തെ കുറിച്ച് വ്യക്തമായ ധാരണ ഇല്ല.  അധികവും തിരുവനന്തപുരംക്കാരല്ല എന്നതിനാൽ, വിഴിഞ്ഞം ഒരു വികാരമാണെന്ന് എഎപിക്കാർക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല.  വിവരാവകാശ നിയമ പ്രകാരം വഴി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എഎപിയുടെ വാദം പൊളിഞ്ഞു.

Post a Comment

0 Comments