ധ്രുദഗതിയിൽ പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി.
കഴിഞ്ഞ ഒരു വർഷത്തെ ഭഗീരഥപ്രയത്നംമൂലം കിലോമീറ്ററോളം കടലിനെ പിൻതള്ളിയുണ്ടാക്കിയ പ്ലാറ്റ്ഫോമിൽ ബർത്ത് നിർമ്മാണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാകുകയാണ്. അതിനുവേണ്ടി ഉപകരാറുകൾ ഏറ്റെടുത്ത കമ്പനികളെല്ലാം കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത വമ്പൻ ഉപകരണങ്ങളും മറ്റു നിർമ്മാണ സാമഗ്രികളും കൊണ്ടുവന്ന് സ്ഥാപിക്കുന്ന തിരക്കിലാണ്.
ബർത്ത് നിർമ്മാണത്തിനാവശ്യമായ കരിങ്കല്ല് കൊണ്ടുവരുന്ന വമ്പൻ ട്രക്കുകളും അമിതഭാരമുള്ള ഉപകരണങ്ങൾ കൊണ്ടുവരുന്ന വൻ ട്രെയിലറുകളെയും കൊണ്ട് നല്ല തിരക്കാണ് പദ്ധതി പ്രദേശം. തിരമാലകളെ പ്രധിരോധിക്കാനുള്ള അക്രോപോഡുകൾ നിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ ഒരു വശത്ത് നടക്കുന്നു. ആഴക്കടലിൽ പൈലിംഗ് നടത്തി പില്ലറുകൾ പണിയാനുള്ള വമ്പൻ പൈപ്പുകളുടെ നിർമ്മാണം മറ്റൊരു ഭാഗത്ത് നടക്കുന്നു.
പടുകൂറ്റൻ ക്രൈനുകളുടെ അസംബ്ലിംഗ് അതിവേഗത്തിൽ പൂർത്തിയാകുന്നു. എല്ലാംകൊണ്ടും രാത്രിയും പകലും ശബ്ദമുഖരിതമാണ്. നൂറു കണക്കിന് വിദദ്ധ തൊഴിലാളികൾ എത്തിക്കഴിഞ്ഞു. കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ 26 ന് സ്ഥലത്ത് എത്തുന്നതോടുകൂടി നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണ നിലയിലേക്കെത്തും.





0 Comments