Ticker

6/recent/ticker-posts

സിനിമ തലസ്ഥാനമെന്ന ഖ്യാതിയിലേക്ക് ട്രിവാൻഡ്രം

ഒരു കാലത്ത് മലയാളം സിനിമ ആശ്രയിച്ചിരുന്നത് ചെന്നൈ നഗരത്തിലെ സ്റ്റുഡിയോകൾ ആയിരുന്നെങ്കിൽ, ഇന്നത് ട്രിവാൻഡ്രം ആയി മാറി കഴിഞ്ഞു.  ബോളിവുഡ്, തമിഴ് സിനിമകൾ ഉൾപ്പെടെ ട്രിവാൻഡ്രം നഗരത്തിനെ ആശ്രയിക്കാൻ തുടങ്ങി.  അമ്മ എന്ന മലയാളം സിനിമയുടെ സംഘടന പോലും തിരുവനന്തപുരത്ത് ആണ് ആസ്ഥാനം.  ഒരു അസോസിയേഷന്‍ എന്ന നിലയില്‍ അമ്മയ്ക്ക് എവിടെയും മീറ്റിംഗ് കൂടാന്‍ കഴിയും.  അതായത് സിനിമ സംബന്ധമായ എല്ലാ കാര്യവും തിരുവനന്തപുരത്ത് ആണ് എന്നുള്ളത് ചുരുക്കം.  ഒരു സിനിമ പിറക്കുമ്പോള്‍ അതില്‍ തിരുവനന്തപുരത്തിന്‍റെ കയ്യൊപ്പ് ഉണ്ടായിരിക്കുമെന്നതില്‍ യാതൊരു സംശയവും ഇല്ല.
ബോളിവുഡ്, കോളിവുഡ് ഉൾപ്പെടെയുള്ള  സിനിമയുടെയും ആനിമേഷനും മറ്റുമിവിടെ നിർവഹിക്കുന്നു.  മലയാളം സിനിമയുടെ കാര്യമെടുത്താൽ സെൻസറിങ് ഉൾപ്പെടെ, സൗണ്ട് മിക്സിങ്, അനിമേഷൻ, എഡിറ്റിംഗ് എല്ലാം തിരുവനന്തപുരത്തെ സ്റ്റുഡിയോകളിൽ നിർവഹിക്കുന്നു.  ഇന്ത്യയിലെ ആദ്യത്തെ ഫിലിം ആൻഡ് വീഡിയോ പാർക്കിൽ എല്ലാം ഒരു കുടകീഴിൽ കൊണ്ട് വന്നതോടെ കൂടുതൽ എളുപ്പമായി.  ചിത്രാഞ്ജലി സ്റ്റുഡിയോയെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഫിലിം സിറ്റി ആയി ഉയർത്താൻ പദ്ധതി വരെ ഇട്ടിരുന്നു.  കൂടാതെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ തലസ്ഥാനത്തു എല്ലാ വർഷവും നടക്കാറുണ്ട്.  ഇതിനായി സ്ഥിരം വേദിയും പരിഗണയിൽ ഉണ്ടായിരുന്നു എങ്കിലും പുതിയ സർക്കാർ ആ പദ്ധതി മറന്ന മട്ടാണ്‌.  ഒരു സിനിമ ഷൂട്ട് ചെയ്യുന്ന സ്ഥലം വെച്ച് ഒരിക്കലും സിനിമ തലസ്ഥാനം എന്ന് പറയാൻ കഴിയില്ല.  ആ ഘടകങ്ങൾ ആണ് മേൽ സൂചിപ്പിച്ചത്.  പക്ഷെ ഈ വർഷം റിലീസിന് ഒരുങ്ങുന്നതും, ഷൂട്ടിംഗ് നടക്കുന്നതും, നടക്കാൻ പോകുന്നതുമായ സിനിമകൾ അധികവും തലസ്ഥാനത്ത് ആണെന്ന പ്രത്യേകതയുമുണ്ട്.  ഇത് മാത്രമല്ല, കേരളത്തിൽ ആദ്യമായി വലിയ ഒരു വിവാഹ എക്സ്പോ, തലസ്ഥാനത്ത് അടുത്ത മാസം നടക്കുന്നുണ്ട്, ബോളിവുഡ്, കോളിവുഡ്, മോളിവുഡ് താരങ്ങളുടെ ഫാഷൻ ഷോ ഉൾപ്പെടെ ഈ പരിപാടിയിൽ ഉണ്ടാകും.  ഞെട്ടി! അല്ലെ?  സീരിയലുകൾ അധികവും പണം ലാഭിക്കാൻ സ്ഥിരമായി തെരഞ്ഞെടുത്ത ലൊക്കേഷൻ തിരുവനന്തപുരമായിരുന്നു, ഒട്ടേറെ ഗുണങ്ങൾ മാത്രമല്ല, കേരളത്തിലെ മനോഹരമായ നഗരമെന്ന നിലയിലും ഇവിടെ പല ഭാഷകളിൽ ഉള്ള ഷോർട് ഫിലിമുകൾ വരെ ഷൂട്ട് ചെയ്യാറുണ്ട്.  കേരളത്തിലെ മറ്റു നഗരങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു ഗ്ലോബൽ നഗരമെന്ന ഫീൽ നൽകുന്ന നഗരം കൂടിയാണ് ട്രിവാൻഡ്രം.  ഇന്ന് പഴയ ബൈപാസിലേക്ക് സീരിയൽ ലൊക്കേഷൻ പോലും മാറുകയുണ്ടായി.  കോവളം, വർക്കല പോലെ ഉള്ള ഇന്റർനാഷണൽ ടൂറിസ്റ്റ് കേന്ദ്രങ്ങളും, പൊന്മുടി പോലുള്ള പ്രദേശങ്ങളുമെല്ലാം  മാറ്റ് കൂട്ടുന്നു.  ഐഎസ്എൽ, ഹീറോ ഉൾപ്പെടെയുള്ളവയുടെ പരസ്യങ്ങൾ പോലും ട്രിവാൻഡ്രം നഗരത്തിലാണ് ചിത്രീകരിച്ചത്.



ഫേസ്ബുക്കിലും മറ്റും ഫാൻസ്‌ ഉള്ള ഫ്‌ളവേഴ്‌സ് ടിവിയുടെ ഉപ്പും മുളകും എന്ന പരിപാടിയിലെ നായകൻ, ലെച്മി എന്ന സിനിമയിലൂടെ നായകൻ ആകുകയാണ്.  ഈ ചിത്രവും ട്രിവാൻഡ്രം ബേസ് ഫിലിം ആണ്.  ഗാനരംഗങ്ങളിൽ പലതരം പരീക്ഷണങ്ങൾക്കും മലയാള സിനിമ സാക്ഷ്യം വഹിച്ചിട്ടുണ്ട് ഇപ്പോൾ ഇതാ മലയാളത്തിൽ ആദ്യമായി ഹോളിവുഡ് സ്റ്റയിലിൽ ഒരു ഗാനം പുറത്തിറങ്ങിയിരിക്കുന്നു. മിനി സ്ക്രിനിലെ മിന്നും താരമായ ബിജു സോപാനവും പാർവ്വതി രതീഷും ഒന്നിക്കുന്ന ലെച്ച്മിയിലെ കൊലമാസ്സ് ഗാനം മതാത്ത തരംഗമാകുന്നു.


ലാൽ ജോസ്, മോഹൻലാൽ ഒരുമിക്കുന്ന ആദ്യത്തെ ചിത്രം മലയാളികൾ കൈത്തിരിക്കുകയാണ്, വെളിപാടിന്റെ പുസ്തകം എന്ന ഈ ചിത്രം തലസ്ഥാനത്ത് ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.  കൂടാതെ ബിഗ് ബഡ്ജറ്റ് സിനിമ ആയ മോഹൻലാലിന്റെ വില്ലൻ എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്.പ്രണവ് മോഹൻലാൽ നായകൻ ആകുന്ന ഒടിയൻ, ആദി തുടങ്ങിയ സിനിമകളുടെ പൂജയും അച്ഛനായ മോഹൻലാലിന്റെ ലാൽ ജോസ് സിനിമയുടെ ടീസറും ഒരേ വേദിയിൽ തലസ്ഥാനത്തിൽ നടന്നത് കഴിഞ്ഞ ദിവസങ്ങളിൽ കേരളം കണ്ട വിസ്മയങ്ങളിൽ ഒന്നാണ്.


ശ്രീനിവാസൻ നായകനാകുന്ന അയ്യാൾ ശശി എന്ന സിനിമയും ഒരുങ്ങുന്നത് ട്രിവാൻഡ്രം നഗരത്തിൽ നിന്നും തന്നെ.  കൂടാതെ കേരളത്തിലെ വിജയ് ഫാൻസിനെ ത്രസിപ്പിച്ചു കൊണ്ട് ഒരുങ്ങുന്ന, സണ്ണി വെയ്ൻ നായകനാകുന്ന പോക്കിരി സൈമനും ട്രിവാൻഡ്രം നഗരത്തിൽ ഷൂട്ടിംഗ് നടക്കുകയാണ്.  മഞ്ജു വാരിയർ നായിക ആകുന്ന ഉദാഹരണം സുജാത എന്ന സിനിമ കൂടി ആകുന്നതോടെ പ്രമുഖ നടൻ നടിമാരുടെ ഒരു കൂട്ടം ട്രിവാൻഡ്രം ബേസ് സിനിമകൾ തന്നെ ഈ വർഷം റിലീസ് പ്രതീക്ഷിക്കുന്നു.  ഇത് കൂടാതെ മമ്മൂട്ടി, ആസിഫ് അലി സിനിമകൾ തലസ്ഥാനത്ത് ഷൂട്ടിങ്ങിനായി ഉടൻ എത്തുകയും ചെയ്യും.

ട്രിവാൻഡ്രം നഗരത്തിലെ തീയേറ്ററുകളിൽ നിന്നാണ് നിലവിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്നത്.  കൂടാതെ ഇവിടെ ഷൂട്ടിംഗ് നടക്കുന്ന സിനിമയ്ക്ക് ലോകോത്തര നഗരത്തിന്റെ ഫീൽ ലഭിക്കുന്നതിനൊപ്പം, സ്റ്റുഡിയോ, സെൻസറിങ് ഉൾപ്പെടയുള്ളവ തലസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു എന്നതിനാൽ ചെലവും കുറയ്ക്കാൻ സാധിക്കുന്നു.

തിരുവനന്തപുരത്ത് ഒരുങ്ങുന്ന 3D ദിലീപ് ചിത്രമായ ഡിങ്കന്‍ ദിലീപ് അറസ്റ്റില്‍ പരുങ്ങലില്‍ ആണ്.  സിനിമ ഇനി മുന്നോട്ട് പോകാന്‍ കഴിയില്ല, കാരണം ദിലീപ് ജന അപ്രീയ നടനായി മാറി എന്നാണ് സിനിമ ലോകത്തിന്‍റെ വിലയിരുത്തല്‍.  സിനിമയില്‍ പുതിയ നായകനെ കണ്ടുപിടിക്കുക എന്നതല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതെ വന്നിരിക്കുന്നു ഈ സിനിമയ്ക്ക്.  എന്നിരുന്നാലും കേരളത്തില്‍ വീണ്ടും ഒരു 3ഡി സിനിമ ഇതോടെ ലഭിക്കും.

കുറ്റ ആരോപണ വിധേയന്‍ ആയ ഈ നടനെ അമ്മ സംഘടനയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.

Post a Comment

0 Comments