നേമം - തിരുനെല്‍വേലി റെയില്‍പാത മധുര ഡിവിഷന് കൈമാറിയേക്കും! പകരം കിട്ടുക വരുമാനം കുറഞ്ഞ കൊല്ലം - ചെങ്കോട്ട പാത. വിഴിഞ്ഞം വരുന്ന സാഹചര്യം മുന്നില്‍ കണ്ടു കൊണ്ടാണ് ഈ നീക്കം.
തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ നിന്നു നേമം മുതല്‍ തിരുനെല്‍വേലി വരെയുള്ള പാത മധുര ഡിവിഷന്‍റെ കയ്യിലുള്ള കൊല്ലം - ചെങ്കോട്ട പാത തിരുവനന്തപുരം ഡിവിഷനില്‍ ചേര്‍ക്കും. ഇത് സംബന്ധിച്ചുള്ള നടപടികളുമായി റെയില്‍വേ ബോര്‍ഡ് മുന്നോട്ട് പോകുകയാണ്. 2015ലെ ശുപാര്‍ശയാണ് പൊടി തട്ടി എടുക്കുന്നത്. തിരുവനന്തപുരം മുതല്‍ തിരുനെല്‍വേലിക്കടുത്തുള്ള മേല്‍പാളയം (139 കിലോമീറ്റര്‍) ഇപ്പോള്‍ തിരുവനന്തപുരം ഡിവിഷന്‍ പരിധിയില്‍ ആണ്. ഇതോടൊപ്പം നാഗര്‍കോവില്‍-കന്യാകുമാരി പാതയും നഷ്ടമാകും. പാലക്കാട് ഡിവിഷനും തിരുവനന്തപുരം ഡിവിഷനും ചേര്‍ത്തു തിരുവനന്തപുരത്ത് കേരളത്തിന് വേണ്ടി റെയില്‍വേ സോണ്‍ എന്ന ആവശ്യം വളരെ പഴക്കമുള്ള ആവശ്യമാണ്. അത് നടപ്പിലാക്കാന്‍ സാധിക്കാതെ ഇരിക്കുകയും, കേരളത്തിലെ ഏറ്റവും വരുമാനം ലഭിക്കുന്ന പ്രദേശങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത് സ്ഥിരം കാഴ്ചയാണ്. പാലക്കാട് ഡിവിഷനെ പോലും ഒരു സമയം അന്യസംസ്ഥാന ലോബികള്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു. നേമം വരുന്ന നിര്‍ദിഷ്ട റെയില്‍വേയുടെ ടെര്‍മിനല്‍, വിഴിഞ്ഞം പോര്‍ട്ട് പാത, ഇവയെല്ലാം ഈ നീക്കം യാതാര്‍ത്ഥ്യം ആയാല്‍ തമിഴ്നാട് കൊണ്ട് പോകും. കൊല്ലം-ചെങ്കോട്ട പാതയിലെ ഗേജ് മാറ്റം നടക്കുകയാണ്, പാത തുറന്നാല്‍ മാത്രമേ വരുമാനം അറിയാന്‍ കഴിയുകയുള്ളൂ. വരുമാനം കുറഞ്ഞാല്‍ അത് സംസ്ഥാനത്തിന് ലഭിക്കുന്ന റെയില്‍വേ വിഹിതത്തിലും പ്രതിഫലിക്കും എന്നതില്‍ യാതൊരു സംശയവും വേണ്ട. നിലവില്‍ തന്നെ കേരളത്തിന്‍റെ പല ആവശ്യങ്ങളും റെയില്‍വേ ചെവികൊള്ളാറില്ല. ഇത്തരം നീക്കങ്ങള്‍ സര്‍ക്കാര്‍ ഇടപ്പെട്ട് ഉടനെ പരിഹരിച്ചില്ലെങ്കില്‍ മധുര ഡിവിഷന്‍റെ കയ്യില്‍ കേരളത്തിന്‍റെ വരുമാനം കൂടിയ പ്രദേശങ്ങള്‍ പോകും.

0 Comments