ഇല്ല വെട്ടി മുറിക്കില്ല ട്രിവാൻഡ്രം റെയിൽവേ ഡിവിഷൻ! എം.പി മാർ കസറി!
ആറ്റിങ്ങൽ എം.പി സമ്പത്തും, ട്രിവാൻഡ്രം എം.പി ശശി തരൂരും സമയോചിതമായി ഇടപെട്ടതിനെ തുടർന്ന് ആണ് റെയിൽവേ ഡിവിഷൻ തങ്ങളുടെ നിലപാട് അറിയിച്ചത്. തമിഴ്‌നാട്ടിൽ നിന്നുമുള്ള നിവേദനത്തിന് നൽകിയ പരിഗണന മാധ്യമങ്ങളിൽ സമയോചിതമായി ചർച്ച ആകുകയും, ട്രിവാൻഡ്രം ഇന്ത്യൻ ഉൾപ്പെടെ ഫേസ്ബുക്ക് കൂട്ടായ്മകളും മറ്റും രംഗത്ത് വന്നിരുന്നു. ഇതേ തുടർന്ന് ജനപ്രതിനിധികൾ കേന്ദ്ര മന്ത്രിയ്ക്ക് കത്തയച്ചിരുന്നു. ഇതോടെ റെയിൽവേ അധികൃതർ രംഗത്ത് വന്നു, നിവേദനം ഫോർവേഡ് ചെയ്യുകയായിരുന്നു, അല്ലാതെ തിരുവനന്തപുരം ഡിവിഷൻ വെട്ടി മുറിക്കാൻ യാതൊരു പദ്ധതിയുമില്ല എന്ന് മാധ്യമങ്ങളോട് പറയുകയുണ്ടായി. മാധ്യമങ്ങൾ ശ്രദ്ധാപൂർവം നടത്തിയ ഇടപെടൽ കേരളത്തിന് ഗുണം ചെയ്തു. അഥവാ ഒരു ദിവസം എല്ലാം കഴിഞ്ഞിട്ട് വാർത്ത വന്നാൽ ഒന്നും ചെയ്യാൻ കഴിയുകയില്ല.
ജനപ്രതിനിധികളും, മാധ്യങ്ങളും ജാഗ്രത പാലിക്കണം. ഒപ്പം ജനങ്ങളും ഇത്തരം വാർത്തകൾ സോഷ്യൽ മീഡിയ വഴി ഇന്ന് പങ്ക് വെയ്ക്കുന്നത്തിലൂടെ ഒട്ടനവധി ജനപ്രതിനിധികൾ ശ്രദ്ധാപൂർവം കാര്യങ്ങൾ കൈകാര്യം ചെയുന്നുണ്ട്.
വിഴിഞ്ഞം, എനയം പദ്ധതിയുടെ വരുമാനം ഭാവിയിൽ കേരളത്തിന്റെ റെയിൽവേ വിഹിതം കൂട്ടാൻ ഉപകരിക്കും. കൂടാതെ തിരുനൽവേലി നിന്നും ഒരുപാട് ട്രെയിനുകളുടെ വരുമാനവും കേരളത്തിന് ലഭിക്കുന്നുണ്ട്. നേമം റെയിൽവേ ടെർമിനൽ ഉൾപ്പെടെ പദ്ധതികൾ വരാനിരിക്കെ ഈ നീക്കം നടന്നിരുന്നു എങ്കിൽ വലിയ നഷ്‌ടം ഉണ്ടാകുമായിരുന്നു. മധുര ഡിവിഷനിൽ നേമം മുതലുള്ള ഭാഗം ഉൾപ്പെടുത്താൻ അണിയറയിൽ ലോബികൾ ഉണ്ടെന്നു മനസിലാക്കാൻ ഇതിലൂടെ സാധിക്കും.

0 Comments