ആറ്റിങ്ങൽ നാല് വരി പാത യാഥാർഥ്യം ആകുന്നു!
ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയും, ആറ്റിങ്ങൽ എം.എൽ.എയും മറ്റും ഉൾപ്പെട്ട ആറ്റിങ്ങൽ വികസന സെമിനാറിൽ നാട്ടുകാരിൽ നിന്നും ഉയർന്നു വന്ന ഒരു ആശയം ആയിരുന്നു ആറ്റിങ്ങൽ നാല് വരിപാത നടത്തണം, ബൈപാസ് വരുന്നതോടെ ദേശീയപ്പാതയായി അത് മാറുന്നതിനാൽ കേരളത്തിന് ഈ പദ്ധതി ഏറ്റെടുത്തു ചെയ്യാൻ സാധിക്കും. ഇതോടെ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ആണ് ഈ പദ്ധതിയുമായി മുന്നോട്ട് നീങ്ങിയത്.
ഉമ്മൻചാണ്ടി സർക്കാർ കാലത്ത് കേരളത്തിലെ മാതൃക പദ്ധതിയായി വിശേഷിപ്പിക്കുകയും ഈ പ്രൊപ്പോസലിന് ആവശ്യമായ ഫണ്ട് ഉടൻ അനുവദിക്കുകയും ചെയ്തിട്ട് മൂന്ന് വർഷം പിന്നിടുന്നു. മാറി വന്ന സർക്കാരും ഇതിനോടൊപ്പം പുതിയ ഫണ്ട് അനുവദിക്കുകയും, ഇതിലൂടെ പൊളിക്കുന്ന മതിലുകളും, ഓടകളും മറ്റും പുനർനിർമിക്കാനും ഫണ്ട് ലഭിക്കുകയും ചെയ്തു. അഞ്ചു മാസത്തിനകം പൂർത്തിയാക്കും എന്ന് പറഞ്ഞിരുന്നെങ്കിലും പാഴ്‌വാക്ക് ആയി മാറിയിരുന്നു. പുതിയ പുരോഗതി ആയി സർക്കാർ സ്ഥലം ഏറ്റെടുക്കാനായി കളക്ടറിനെ ഏർപ്പെടുത്തി കഴിഞ്ഞു. കൂടാതെ പുറമ്പോക്ക് ഭൂമി കണ്ടെത്തി തിരിക്കുകയും സ്വകാര്യ വ്യക്തികളിൽ സമ്മതപത്രത്തോട് കൂടി അവരിൽ നിന്നും സൗജന്യമായി ഭൂമി ഏറ്റെടുക്കുകയും ചെയുന്ന മാതൃക പദ്ധതിയാണിത്.
പലയിടത്തും പദ്ധതികൾ ഏറ്റെടുക്കൽ ആയി മുടക്കം സംഭവിക്കാറുണ്ട് എങ്കിലും ആറ്റിങ്ങലിൽ എല്ലാം നേരെ തിരിച്ചാണ്. അവിടത്തെ നാട്ടുക്കാർ ആറ്റിങ്ങൽ ബൈപാസ്സിന് സ്ഥലം നൽകാം, എത്രയും വേഗം പദ്ധതി യാഥാർഥ്യമാക്കാൻ ശ്രമിക്കണമെന്ന ആവശ്യമാണുള്ളത്. നിലവിൽ ഉള്ള ദേശീയപാതയ്ക്ക് സൗജന്യമായി സ്ഥലം നൽകാം എന്ന ആശയം നാട്ടുകാരിൽ നിന്നും, വ്യാപാരികളിൽ നിന്നും ഉയർന്നതോടെ ആറ്റിങ്ങൽ വീണ്ടും മാതൃക ആകുന്നു. ഒരിക്കലും ജനപ്രതിനിധികൾ ഇവരുടെ മുന്നിൽ കണ്ണടക്കരുത്, അവർക്കായി പ്രോത്സാഹനം നൽകുക. ആറ്റിങ്ങൽ ഖരമാലിന്യ സംസ്കരണ കേന്ദ്രത്തെ കുറിച്ച് ഒട്ടേറെ വാർത്തകൾ മാധ്യമങ്ങളിൽ വരുകയും ആ പദ്ധതി കേരളത്തിനും ലോകത്തിനും മാതൃക ആയി മാറുകയും ചെയ്തു.

1 Comments
Nammala shopping mall inta kariyangal okke enthiyeee?
ReplyDelete