Ticker

6/recent/ticker-posts

ഓണം സ്പെഷ്യല്‍ വിപ്ലവവുമായി ട്രോള്‍ ട്രിവാന്‍ഡ്രം രംഗത്ത്



ഓണം ആഘോഷം തലസ്ഥാനത്ത് പൊടി പൊടിക്കുമ്പോള്‍, തലസ്ഥാന ജില്ലയിലെ ഓരോ സോഷ്യല്‍ പേജുകളും ആഘോഷമാക്കുകയാണ്.  തലസ്ഥാനത്തിന്‍റെ സ്വന്തം ട്രോള്‍ പേജ് ആയ ട്രോള്‍ ട്രിവാന്‍ഡ്രം ഇവിടെ രംഗത്ത് വരുന്നത് പുതിയ ഒരു മത്സരവുമായാണ്, മാവേലി കണ്ട തലസ്ഥാനം എന്ന രസകരമായ ഈ മത്സരത്തിന് നിലവില്‍ ഇരുപത് സ്ഥലങ്ങളില്‍ നിന്നും പത്ത്  സ്ഥലങ്ങള്‍ കണ്ടെത്തി അവയില്‍ വോട്ട്    ചെയ്ത ആളുകളില്‍ നിന്നും ഒരാളെ   കണ്ടെത്തി ടീം ലീഡര്‍ ആക്കി  ഒരു  ടീം നിര്‍മിച്ചു  ട്രോള്‍  വാര്‍ നടപ്പിലാക്കും,  ഗ്രൂപ്പ്‌ അഡ്മിന്‍മാര്‍  ഇവിടെ റഫറി ആയിരിക്കും,  അതായത് നീതി നടപ്പിലാക്കുക എന്നതാണ് അഡ്മിന്‍മാരുടെ  ജോലി.      പോയിന്റ്   അനുസരിച്ച്  സെമിയില്‍  നാല്  ടീം പങ്കെടുക്കും,    അതില്‍  നിന്നും    രണ്ട്  ടീം  ആകും ഫൈനലില്‍ എത്തുക.  വിജയിക്കുന്ന  ടീമിന് സമ്മാനവും ഉണ്ട്.  പൂര്‍ണമായും ഒരു ഐഎസ്എല്‍    മാതൃക  ഈ ട്രോള്‍ യുദ്ധത്തിന് അവലംബിച്ചിരിക്കുന്നത്.


Post a Comment

0 Comments