തലസ്ഥാന നഗരത്തിന്‍റെ സ്വന്തം വികസന പേജ് ആയ ട്രിവാന്‍ഡ്രം ഇന്ത്യന്‍ ഒരു ലക്ഷം ലൈക്ക് പിന്നിടുന്നു. ജില്ല വികാരം, വികസന ബോധം ഇവ ജനങ്ങളില്‍ തുടക്കം മുതല്‍ എത്തിക്കാന്‍ ഈ പേജ് ശ്രമിച്ചു. ഇന്ന് ഈ പേജ് കൈകാര്യം ചെയ്യുന്നത് പോലും ഈ പേജ് ഒരു കാലത്ത് ഫോളോ ചെയ്തിരുന്നവര്‍ ആണ്. സൃഹുത്ത് വളയങ്ങള്‍ക്കുപരി ട്രിവാന്‍ഡ്രം ഇന്ത്യന്‍ പ്രാധന്യം നല്‍കിയത് ജില്ലാവികാരം ഉള്ളവരെ കണ്ടെത്തല്‍ ആയിരുന്നു, അതില്‍ നിന്നും ഉണ്ടായ ഒരു സംഘടന ആണ് ട്രിന്‍ഡ്യ. ആരംഭിച്ച് മാസങ്ങള്‍ക്കകം ഈ സംഘടനയ്ക്ക് ഒരു സംസ്ഥാന അവാര്‍ഡ് ലഭിക്കുകയും ചെയ്തു.
കൂടാതെ വാട്ട്സ് ആപ്പിലേക്ക് ഈ കൂട്ടായ്മ വ്യാപിക്കുകയും അവിടെ നിന്നുമുള്ള പ്രചോദനത്തില്‍ വാട്ട്സ്ആപ്പ് കൂട്ടായ്മയില്‍ ഉള്ളവര്‍ ചേര്‍ന്ന് തലസ്ഥാന നഗരത്തെ ലോകത്തിനു മുന്നില്‍ ബ്രാന്‍ഡ് ചെയ്യാന്‍ രണ്ട് ലക്ഷം രൂപ ചെലവില്‍ ഒരു ആല്‍ബം നിര്‍മിച്ചതോടെ, ലോക ശ്രദ്ധയില്‍ ഈ കൂട്ടായ്മ ഉള്‍പെട്ടു.
യുവാക്കളില്‍ തലസ്ഥാനത്തെ ഒരു ട്രെണ്ടിലൂടെ അവതരിപ്പിക്കാനും ഇവര്‍ക്ക് സാധിച്ചു. ഇതിനോടകം പല ജില്ലയില്‍ ഉള്ളവര്‍ ഈ ബ്രാന്‍ഡ് ഉപയോഗിച്ച് ജില്ലാ പേജുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കേരളത്തില്‍ തലസ്ഥാന നഗരത്തെ ബ്രാന്‍ഡ് ചെയ്യുകയും സംസ്ഥാന ഉയര്‍ച്ച ഇതിലൂടെ ഉറപ്പാക്കാനും സാധിക്കും എന്ന് കരുതുന്നു എന്ന് അഡ്മിന്മാര്‍ പറയുന്നു. വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചയില്‍ നിന്നുമാണ് ട്രോള്‍ ട്രിവാന്‍ഡ്രം ഗ്രൂപ്പും, ആല്‍ബം ഇവയും മറ്റും ഉണ്ടായത്. തുടക്കത്തില്‍ തന്നെ ട്രിന്‍ഡ്യ കുടുംബത്തില്‍ ട്രോള്‍ ട്രിവാന്‍ഡ്രം ഗ്രൂപ്പിനെപ്പെടുത്തുകയും അതിലൂടെ പ്രാദേശികവാദം പോസ്റ്റുകള്‍ പൂര്‍ണമായും പേജില്‍ ഒഴിവാക്കാനും സാധിച്ചു. അതിനാല്‍ തന്നെ ജില്ല ട്രോള്‍ പേജുകളില്‍ ഏറ്റവും മികച്ചതും തലസ്ഥാനത്തിന് സ്വന്തമായി. ട്രിവാന്‍ഡ്രം ഇന്ത്യന്‍, കൊച്ചി കണക്ട് പേജുകള്‍ ആണ് നിലവില്‍ സജീവമായിട്ടുള്ള ജില്ല വികസന പേജുകള്‍, ഇത്തരം പേജുകള്‍ ആ ജില്ലയില്‍ വലിയ സ്വാധീനവും മാറ്റവും വരുത്തിയിരുന്നു, ജനങ്ങളില്‍ ജില്ല വികാരവും, വികസന ബോധവും ഉള്‍കൊള്ളിക്കാന്‍ സാധിച്ചു. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിക്കുമ്പോള്‍ നാല് മാസം കൊണ്ടാണ് നൂറ് ലൈക്ക് ലഭിച്ചത്, എന്നാല്‍ കാലക്രമേണ ജില്ല വികാരം ഈ പേജുകള്‍ വളര്‍ത്തി. അതിലൂടെ ജില്ല ട്രോള്‍ പേജുകള്‍ ആരംഭിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ ലൈക്ക് നേടാനും ഈ രണ്ട് ജില്ലയ്ക്ക് സാധിച്ചു. ഒരു ലക്ഷം ലൈക്കുകള്‍ ലഭിച്ച ഈ സാഹചര്യത്തില്‍ തലസ്ഥാനത്ത് രണ്ട് സെല്‍ഫി സ്പോട്ട് നിര്‍മിക്കാന്‍ പദ്ധതിയിടുന്നുണ്ട് ടീം ട്രിവാന്‍ഡ്രം ഇന്ത്യന്‍. ഇതിനു ഏറെ പിന്തുണ നല്‍കുന്നത് ഡിടിപിസി, ബിഗ് എഫ്.എം ആണ്. പദ്ധതി വിശദാംശങ്ങള്‍ ഉടനെ തന്നെ പ്രസിദ്ധീകരിക്കും എന്ന് ടീം അറിയിച്ചിട്ടുണ്ട്.

0 Comments