Ticker

6/recent/ticker-posts

തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളേജ്: ആര്‍ക്ക് വേണ്ടി അട്ടിമറിച്ചു?

തലസ്ഥാന നഗരിയിലെ രണ്ടാമത്തെ മെഡിക്കല്‍ കോളേജ് മറ്റ് പുതിയ മെഡിക്കല്‍ കോളേജുകളെക്കാള്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു, തസ്കിതകള്‍ വരെ സൃഷ്ടിച്ചിരുന്നു, ഭരണം മാറിയതോടെ അവയെല്ലാം പിന്‍വലിച്ചു, ഈ കെട്ടിടങ്ങള്‍ അനാഥ പ്രേതമായി മാറി.  ഇത് തലസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകളെ സഹായിക്കുന്ന നടപടിയാണ് എന്ന് ആക്ഷേപമുണ്ട്.  ഇന്ന് ഫീസ്‌ കുത്തനെ സ്വകാര്യ മേഖലയില്‍ ഉയര്‍ത്തിയിട്ടുണ്ട്, എന്നാല്‍ നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളേജില്‍ പഠിക്കാന്‍ അവസരം ഉണ്ടായിട്ടും സര്‍ക്കാര്‍ ഈ മെഡിക്കല്‍ കോളേജ് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.


2016 ഫെബ്രുവരി 24നു ആണ് ഈ കെട്ടിടം ഉത്ഘാടനം ചെയ്തത്, അന്നത്തെ വാര്‍ത്ത കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.


എന്നാല്‍ മാറി വന്ന ഭരണത്തില്‍ കെകെ ശൈലജ ആരോഗ്യ മന്ത്രി ആയതോടെ ഈ മെഡിക്കല്‍ കോളേജിന് താഴ് വീണു.  2016 ജൂണ്‍ 16ന് മെഡിക്കല്‍ കൌണ്‍സില്‍ അനുവദിച്ച നൂറ് മെഡിക്കല്‍ സീറ്റുകള്‍ വേണ്ട എന്ന് വച്ചതോടെ കേരളം കണ്ട ഏറ്റവും വലിയ അട്ടിമറി ആയിരുന്നു, ഇതിലൂടെ സ്വകാര്യ മേഖലയെ കൂടുതല്‍ സഹായിക്കാന്‍ കഴിഞ്ഞു.   വര്ഷം ഒന്ന് കഴിഞ്ഞിട്ട് പുതിയതായി യാതൊരു സൗകര്യവും ഈ മെഡിക്കല്‍ കോളേജില്‍ ഏര്‍പ്പെടുത്തിയില്ല, ഹോസ്റ്റല്‍ സൗകര്യം ഒരുക്കാന്‍ വേണ്ടി മേനംകുളത്തെ വില്ലകള്‍ ഇവിടേക്ക് മാറ്റി സ്ഥാപിക്കുക മാത്രമായിരുന്നു ബാക്കി നിന്ന പ്രവര്‍ത്തി, ഇന്നവ കാട് കയറി നശിക്കുന്നു, മെഡിക്കല്‍ കൌണ്‍സില്‍ അനുമതി നല്കാന്‍ കാരണം അത് വളരെ വേഗത്തില്‍ പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന പദ്ധതി ആയതിനാല്‍ ആയിരുന്നു.

മികച്ച വിദ്യാര്‍ത്ഥികളെ മറ്റ് സംസ്ഥാനങ്ങള്‍ എജന്റ് മുഖേനെ കൊണ്ട് പോകുന്നുണ്ട്.  കൂടുതല്‍ ഫോട്ടോസ് ചുവടെ;




എത്രയും വേഗം ഈ സര്‍ക്കാര്‍ ഈ മെഡിക്കല്‍ കോളേജ് നടപ്പിലാക്കാന്‍ ശ്രമിക്കട്ടെ, ഒരിക്കലും വികസനത്തില്‍ രാഷ്ട്രീയം കാണരുത്.  മാറി മാറി വരുന്ന സര്‍ക്കാരിന്‍റെ തുടര്‍ച്ചായി വികസനം നടപ്പിലാക്കണം, അല്ലാത്ത പക്ഷം കേരളം ഒന്നാമത് എന്ന് പറയാന്‍ സാധിക്കാതെ വരും നമുക്ക് ഭാവിയില്‍.

Post a Comment

0 Comments