മൂന്നാം ദിവസവും ട്രിന്‍ഡ്യ സഹായ ഹസ്തദാനവുമായി തീരപ്രദേശത്ത് എത്തുവാന്‍ വഴി ഒരുക്കിയത് മാര്‍ ഇവാനിയസ് കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍. വിദ്യാര്‍ഥികള്‍ എല്ലാം പണം പിരിവിട്ട് ഒറ്റ ദിവസം കൊണ്ട് ഇരുപതിനായിരത്തോളം രൂപയാണ് ട്രിന്‍ഡ്യയ്ക്ക് നല്‍കിയത്. ഓഖി ചുഴലി കാറ്റില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണവും, വെള്ളവും എത്തിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം, അതിനായി പല ഭാഗത്ത് നിന്നും സഹായങ്ങള്‍ ലഭ്യമാകുകയാണ്. മാര്‍ ഇവാനിയാസ് കോളേജ് വിദ്യാര്‍ഥികള്‍ പാര്‍ട്ടിയോ, പ്രശസ്തിയോ ആഗ്രഹിച്ചല്ല ഈ പദ്ധതിയ്ക്കൊപ്പം അണിചേര്‍ന്നത്! ഈ കോളേജ് വിദ്യാര്‍ഥികള്‍ കേരളത്തിന് തന്നെ മാതൃക ആകുകയാണ്
കൂടാതെ ആദ്യ ദിനങ്ങളില്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പ് തുടങ്ങിയവയിലൂടെ ഒരുപാട് സഹായങ്ങള്‍ ലഭിച്ചിരുന്നു. കൂടാതെ സ്പോര്‍ട്സ് ഹബ്ബിലെ ഫ്രാങ്ക്സ് സ്ട്രീറ്റ് എന്ന ഭക്ഷണശാലയും ഈ ദൌത്യത്തിന് കൂടെ ഉണ്ടാകും എന്ന് അറിയിച്ചതോടെ നാലാം ദിവസവും സഹായവുമായി എത്തുവാന്‍ സാധിക്കാന്‍ അവസരം ഉണ്ടാകുകയാണ്. സഹായിക്കാന്‍ താല്പര്യം ഉള്ളവര്‍ trivandrum.indian@gmail.com മെയില്‍ ചെയ്യുക.

0 Comments