ആറ്റിങ്ങലില്‍ വീണ്ടും നാല് വരിപ്പാത എന്നത് സജീവ ചര്‍ച്ച ആകുകയാണ്, ട്രിവാന്‍ഡ്രം ഇന്ത്യന്‍ പേജ് നടത്തിയ അന്വേഷണത്തില്‍ "ഇലക്ഷന് മുന്നേ വന്ന കരാര്‍ക്കാര്‍, എന്നാല്‍ ഇലക്ഷന്‍ കഴിഞ്ഞതോടെ ജനപ്രതിനിധികള്‍ സ്ഥലം ഏറ്റെടുത്ത് നല്‍കാതെ പദ്ധതി മുടങ്ങി" എന്ന വിവരം പുറത്ത് കൊണ്ട് വന്നിരുന്നു. തുടര്‍ന്ന് വീണ്ടും ഈ പദ്ധതി മാധ്യമങ്ങളില്‍ സജീവമായി നില്‍ക്കുമ്പോള്‍, രണ്ട് ഘട്ടത്തില്‍ ആണ് പദ്ധതി നടപാതയും ഡിവൈഡറോട് കൂടി നിര്‍മിക്കാന്‍ പദ്ധതി ഇടുന്നത് എന്ന് അറിയാന്‍ കഴിഞ്ഞത്. പക്ഷെ ഒന്നാം ഘട്ടം പൂവന്‍പ്പാറ മുതല്‍ കച്ചേരിനട വരെ എന്ന് അറിയാന്‍ സാധിച്ചു, രണ്ടാം ഘട്ടം കച്ചേരി നട മുതല്‍ മൂന്ന്മുക്ക് വരെ, പദ്ധതിയില്‍ ആലംക്കോട്, മാമം പോലെ ഉള്ള നഗരത്തിലെ പ്രധാനപെട്ട സ്ഥലങ്ങള്‍ ഉള്‍പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഭാവിയില്‍ ഇവിടേക്ക് ആയിരിക്കും കുരുക്ക് കൂടുക, നിലവില്‍ മൂന്ന്മുക്ക് മുതല്‍ മാമം വരെയും, പൂവന്‍പ്പാറ മുതല്‍ ആലംകോട് വരെയും ആവശ്യത്തിന് സ്ഥലം ലഭ്യമാണ്. കൂടാതെ, ഈ പാത പുതിയ ദേശീയപ്പാത അലൈന്‍മെന്‍റ് തുടങ്ങുന്ന മാമം മുതല്‍ ബന്ധപ്പെടുന്ന കടുവയില്‍പള്ളി വരെ നിലവില്‍ ഉള്ള സ്ഥലത്തെ ഉപയോഗപ്പെടുത്തി നാല് വരിപ്പാത പണിയാം എന്നിരിക്കെ, ഇത്തരത്തില്‍ ഒരു ചെറിയ ഭാഗം മാത്രം വികസിപ്പിക്കുന്നത് ഭാവി മുന്നില്‍ കണ്ടുള്ള വികസനം അല്ല. ഭാവിയില്‍ പുതിയ അലൈന്‍മെന്‍റ് വരുന്നതിനാല്‍, നിലവില്‍ ഉള്ള മാമം - കടുവയില്‍പള്ളി പ്പാത വികസിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് ഒരു പരിധിയുമില്ല, കൂടാതെ ആറ്റിങ്ങല്‍ നഗരം കൂടുതല്‍ വളരാന്‍ ഇടവരുത്തുക മാത്രമേ ഈ പദ്ധതി നടപ്പിലാക്കിയാല്‍ സംഭവിക്കാന്‍ പോകുന്നത്. ഭാവിയിലെ ആറ്റിങ്ങല്‍ പുതിയ ദേശീയപ്പാത, അതായത് മുന്‍പ് ആറ്റിങ്ങല്‍ ബൈപ്പാസ് എന്നറിയപ്പെട്ട പദ്ധതി വന്നാല്‍ വിഴിഞ്ഞം പദ്ധതിയുടെ അനുബന്ധ വികസനവും, ടെക്നോസിറ്റി, ബയോ360, ഗ്ലോബല്‍ ആയുര്‍വേദ വില്ലേജ്, അണിയറയില്‍ ഒരുങ്ങുന്ന മൂന്നു കൂറ്റന്‍ ആശുപത്രികള്‍ ഇവയുടെ അനുബന്ധ വികസനവും വാണിജ്യപരവും പാര്‍പ്പിടപ്പരവുമായി ഇവിടേക്ക് ഉയരും! അതോടെ ആറ്റിങ്ങല്‍ മറ്റൊരു മുഖത്തിലേക്ക് മാറും. ഭാവിയില്‍ ആറ്റിങ്ങല്‍ ഒരു കോര്‍പറേഷന്‍ എന്ന പദവിയില്‍ എത്തട്ടെ, അതും ന്യൂ ട്രിവാന്‍ഡ്രം കോര്‍പറേഷന്‍ എന്ന നാമത്തില്‍, കൂടാതെ രണ്ട് കോര്‍പറേഷനും കൂടി ചേര്‍ന്ന് ഇന്ത്യയുടെ വലിയ ഒരു നഗരസമൂഹമായി തിരുവനന്തപുരം മാറട്ടെ എന്ന് തലസ്ഥാനവാസികള്‍ ആശിക്കുകയാണ്. ആറ്റിങ്ങല്‍ മാറിയാല്‍ മാത്രമേ നമ്മുടെ തലസ്ഥാനത്തിന്‍റെ ഭാവി തന്നെ മാറാന്‍ സാധിക്കുകയുള്ളൂ!

0 Comments