Ticker

6/recent/ticker-posts

കൊച്ചി വേണ്ട, ഇന്‍ഫോസിസ് ലക്ഷ്യം വെക്കുന്നത് നിലവിലുള്ള തിരുവനന്തപുരം ക്യാമ്പസ്‌ വികസനം

തിരുവനന്തപുരം:  കേരളത്തില്‍ രണ്ടാമത് ഒരു ക്യാമ്പസ്‌ തുടങ്ങാന്‍ തല്‍കാലം ഇന്‍ഫോസിസ് കമ്പനിക്ക് താല്പര്യം ഇല്ല.  നിലവിലെ ഐടി രംഗത്തെ ഇടിവുകളും മറ്റും കാരണം ടെക്നോസിറ്റിയില്‍ നിന്നും കമ്പനി പിന്‍വാങ്ങാന്‍ ഒരുങ്ങുകയാണ്.  നിലവില്‍ ടെക്നോപാര്‍ക്കിലെ ക്യാമ്പസ്‌ നേരത്തെ വിഭാവനം ചെയ്തതിനെക്കാള്‍ വലിയ ക്യാമ്പസ്‌ ആയി ഉയര്‍ത്തി കഴിഞ്ഞു.  അതായത് പഴയ പദ്ധതി അനുസരിച്ച് ടെക്നോപാര്‍ക്കിലെയും ടെക്നോസിറ്റിയിലും നിര്‍മിക്കാന്‍ ഉദ്ദേശിച്ച അതെ വലുപ്പം ഒറ്റ ക്യാമ്പസ്‌ ആയ ടെക്നോപാര്‍ക്കില്‍ ഇന്നുണ്ട്.  നാലാമത്തെ സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്മെന്‍റ് ബ്ലോക്ക്‌ പണികള്‍ അവസാന ഘട്ടത്തില്‍ ആണ്.  കൂടാതെ ഈ ക്യാമ്പസില്‍ കേരളത്തിലെ ഏറ്റവും വലിയ മള്‍ട്ടിലെവല്‍ പാര്‍കിംഗ് കെട്ടിടം ഉള്‍പ്പെടെ നിലവിലുണ്ട്.  ഓരോ നഗരത്തിലെ കെട്ടിടങ്ങളും അതിമനോഹരമായാണ് കമ്പനി വിഭാവനം ചെയ്തത്.


സംസ്ഥാന സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയിലേക്ക് ക്ഷണിച്ചപ്പോഴും കമ്പനിയ്ക്ക് താല്പര്യം ഉണ്ടായിരുന്നില്ല, അവര്‍ക്ക് ടെക്നോസിറ്റിയിലെ ഭൂമിയ്ക്ക് പകരം പണം മതി എന്നാണു നിലപാട് എന്നറിയാന്‍ കഴിഞ്ഞത്.  നിലവില്‍ ഉള്ള തിരുവനന്തപുരം ക്യാമ്പസിനോട് ചേര്‍ന്ന് ഭൂമി വേണമെന്ന താല്‍പര്യവും കമ്പനി പ്രകടിപ്പിച്ചിട്ടുണ്ട്.  ഇന്ത്യയില്‍ ആദ്യമായാണ് ഒരു നഗരത്തില്‍ രണ്ട് ക്യാമ്പസ്‌ നിര്‍മിക്കാന്‍ നേരത്തെ ഇന്‍ഫോസിസ് തീരുമാനിച്ചത്, എന്നാല്‍ പദ്ധതിയില്‍ നിന്ന് പിന്മാറേണ്ടി വന്നത് ഐടി രംഗത്തെ സാമ്പത്തിക മാന്ദ്യം ആണ്.  കമ്പനിയെ തിരുവനന്തപുരത്ത് പിടിച്ച് നിര്‍ത്താന്‍ രാഷ്ട്രീയ നേതാക്കാന്മാര്‍ ശ്രമിക്കേണ്ടത് ആണ്.  ശശി തരൂര്‍ എംപി ഇന്‍ഫോസിസ് ആയി ചര്‍ച്ച ചെയ്യും എന്നാണ് അറിയാന്‍ കഴിഞ്ഞത്.

Post a Comment

0 Comments