Ticker

6/recent/ticker-posts

ലോകത്തിലെ ഏറ്റവും വലിയ നിസ്സാന്‍ ഡിജിറ്റല്‍ ഹബ്ബ് ട്രിവാന്‍ഡ്രത്ത് വരുന്നു

തിരുവനന്തപുരം:  തിരുവനന്തപുരത്തെ ടെക്നോസിറ്റി കേരളത്തിലെ മറ്റു ഐടി പാര്‍ക്കുകളില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ പുതിയ വിസ്മയം തീര്‍ക്കുന്ന രീതിയില്‍ ഉള്ള ഐടി ഇതര നഗരം ആണ്.  കേരളത്തിലെ ഏറ്റവും വലിയ ഐടി ഇതര നഗര പദ്ധതി ആണ് ടെക്നോസിറ്റി.



ടിസിഎസ് ലോകത്തിലെ ഏറ്റവും വലിയ ലേണിംഗ് സെന്‍റര്‍ ആണ് ടെക്നോസിറ്റിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്.  ഇതിന് പിന്നാലെ ആണ് ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഹബ്ബ് ആയി നിസ്സാന്‍ ടെക്നോസിറ്റിയില്‍ എത്തുന്നത്.  ടെക്നോസിറ്റിയില്‍ ആദ്യ ഘട്ടം 30 ഏക്കറിലും, രണ്ടാം ഘട്ടം 40 ഏക്കറിലുമായി മൊത്തം 70 ഏക്കറില്‍ ആകും ക്യാമ്പസ്‌ തയ്യാറാകുക.  ഇതിനോടകം ടെക്നോസിറ്റി ലോക ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു.  ഇതിന്‍റെ ചുവട് പിടിച്ചു ടെക് മഹീന്ദ്രയും, ടിസിഎസും, ഇന്‍ഫോസിസും കൂടുതല്‍ വികസന പദ്ധതികള്‍ ആവിഷ്കരിചേക്കും.



നിസ്സാന്‍ ഡിജിറ്റല്‍ ഹബ്ബ് ലോകത്തില്‍ അഞ്ച് ക്യാമ്പസ്‌ ഉള്ളതില്‍ 50 ശതമാനത്തില്‍ അധികവും പ്രവര്‍ത്തനം തിരുവനന്തപുരത്തെ ടെക്നോസിറ്റിയില്‍ നിന്നാകും.  അനൌദ്യോഗികമായി നിലവില്‍ ടെക്നോപാര്‍ക്കിലെ ഫേസ് മൂന്നിലെ യമുന കെട്ടിടത്തില്‍ 25,000 ചതുരശ്രഅടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.  കേരളത്തില്‍ കൂണ് പോലെ ഐടി പാര്‍ക്കുകള്‍ പലയിടത്തും പൊങ്ങി എങ്കിലും വിജയിച്ചത് ടെക്നോപാര്‍ക്കും ടെക്നോസിറ്റിയുമാണ്, മറ്റുള്ള പാര്‍ക്കുകള്‍ റിയല്‍ എസ്റ്റേറ്റ്‌ ആയി മാറി എന്ന് ആക്ഷേപവും നില നില്‍ക്കുന്നു.  ഏഷ്യയിലെ ഏറ്റവും വലിയ ഐടി പാര്‍ക്കിന്‍റെ സാമീപ്യവും, എയര്‍പോര്‍ട്ട്‌, ദേശീയപ്പാത, മികച്ച സൗകര്യങ്ങള്‍ ടെക്നോസിറ്റിയുടെ അനുകൂലക ഘടകങ്ങള്‍ ആണ്.



നിസ്സാന്‍ ക്യാമ്പസില്‍ ഡ്രൈവര്‍ രഹിതക്കാര്‍ ഓടിക്കാനുള്ള ട്രാക്ക് ഉള്‍പ്പെടെ വരാന്‍ സാധ്യതയുണ്ട്.  കൂടാതെ പതിനായിരം തൊഴിലവസരം മൊത്തം സൃഷ്ടിച്ചേക്കാം.  ഈ പദ്ധതിയുടെ ചുവട് പിടിച്ചു മൈക്രോസോഫ്റ്റ്‌ ഉള്‍പ്പെടെയുള്ള വമ്പന്‍മാര്‍ വരും ദിവസങ്ങളില്‍ വന്നേക്കാം.  ചര്‍ച്ചകള്‍ പല വമ്പന്‍ കമ്പനികള്‍ ആയി പുരോഗമിക്കുന്നുണ്ട്.  സണ്‍ടെക് (10 ഏക്കര്‍), ടിസിഎസ് (97 ഏക്കര്‍), ഇന്‍ഫോസിസ് (50 ഏക്കര്‍), തുടങ്ങിയ മറ്റു വമ്പന്‍ കമ്പനികള്‍ ആണ് നിലവില്‍ ടെക്നോസിറ്റിയില്‍ സ്ഥലം ഏറ്റെടുത്തിട്ടുള്ളത്.  ടെക്നോസിറ്റി പൂര്‍ണമായും ടെക്നോപാര്‍ക്ക് ഫേസ് 2 മാതൃകയില്‍ ആണ്.  കൂടുതലും കമ്പനികള്‍ സ്വന്തം ക്യാമ്പസ്‌ ആണ് നിര്‍മിക്കുക.  റിയല്‍ എസ്റ്റേറ്റ്‌ എന്നതിനേക്കാള്‍ ഏറെ പ്രാധാന്യം ഐടിയ്ക്ക് നല്ക്കുന്നുണ്ട്.  കൂടാതെ കെ.എ.എസ്.ഇ, ഐഐഐടിഎം-കെ ക്യാമ്പസ്‌, ഏഷ്യന്‍ സ്കൂള്‍ ഓഫ് ബിസിനസ് തുടങ്ങിയവ നിലവില്‍ ഈ ക്യാമ്പസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആണ്.  കൂടാതെ, 150 ഏക്കറില്‍ നോളജ് സിറ്റി, സ്പേസ് പാര്‍ക്ക്‌ തുടങ്ങിയവ വരുന്നുണ്ട്.



ഷോപ്പിംഗ്‌ മാളുകള്‍, ബസ് ടെര്‍മിനല്‍, മെട്രോ റെയില്‍ യാര്‍ഡ്‌, തുടങ്ങിയവ ഈ ക്യാമ്പസില്‍ തന്നെയാകും വരിക.  മുപ്പത് മില്യണിലധികം ചതുരശ്ര അടിയിലാകും ഇവിടെ ഐടി കെട്ടിടങ്ങള്‍ ഉയരുക.


നിസ്സാന്‍ ഈസി റൈഡ് എന്താണ് എന്നറിയാന്‍ വീഡിയോ കാണുക;


Post a Comment

0 Comments