Ticker

6/recent/ticker-posts

ക്രൂ ചേഞ്ച് ഹബ്ബായി അതിവേഗം വളരുന്നു തിരുവനന്തപുരം.





തിരുവനന്തപുരത്ത് തുടർച്ചയായി ക്രൂ ചേഞ്ച് നടക്കുന്നു.   ഇതിനോടകം ഒരുപാട് കപ്പലുകൾ വിഴിഞ്ഞത്തേക്ക് എത്തിയിരുന്നു.  

കപ്പലിലെ ജീവനക്കാർ കാലാവധി കഴിയുമ്പോൾ കരയിൽ ഇറങ്ങി, മാറി കയറുന്നതാണ് ആണ് ക്രൂ ചേഞ്ച്‌, എയർപോർട്ട് കണക്ടിവിറ്റി ആണ് പോർട്ട്‌ അനുബന്ധമായി ഇവിടെ ഒരുങ്ങേണ്ടത്. എയർപോർട്ട് വികസനത്തിലൂടെ ദിവസേന നൂറിലധികം കപ്പലുകൾക്ക് ക്രൂ ചേഞ്ച് നടത്താൻ സാധിക്കുന്നതിലൂടെ തലസ്ഥാനത്തെ ഹോട്ടൽ, റെസ്റ്റാറന്റ്,  ഓട്ടോ-ടാക്സി, മാളുകൾ, കടകൾക്ക് നേട്ടവും കൊയ്യാം.  നൂറ്‌ കപ്പലുകളിൽ ആയി ഇരുപത് പേർ ഇറങ്ങുകയും കയറുകയും ചെയ്യുമ്പോൾ തന്നെ നാലായിരം പേർ ദിവസേന തലസ്ഥാനത്തെ സൗകര്യങ്ങൾ ഉപയോഗിക്കാൻ തുടങ്ങുന്നത് നാട്ടുകാർക്ക്‌ നേട്ടമാകും.   കപ്പൽ ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങുന്നവർക്കും കയറുന്നവർക്കും സ്വന്തം രാജ്യത്തേക്കോ സംസ്ഥാനത്തേക്കോ പോകേണ്ടത് തിരുവനന്തപുരം എയർപോർട്ട് വഴിയാണ്.  ദേശീയപാതയോരത്തുള്ള തുറമുഖവും വിമാനത്താവളവും അടുത്തടുത്ത് സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം ക്രൂ ചേഞ്ച് ഹബ്ബ് ആക്കാൻ വഴിയൊരുക്കും.   വെറും ട്രാൻഷിപ്മെന്റ് ആയിരിക്കില്ല ഇവിടെ ഒരുങ്ങുന്നത് എന്ന് ഈ തുടക്കം കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും.   തീർച്ചയായും ദുബായ്, കൊളംബോ, സിങ്കപ്പൂർ പോർട്ടുകളുമായാകും തിരുവനന്തപുരം പോർട്ടിന്റെ മത്സരം.  അദാനി തിരുവനന്തപുരം എയർപോർട്ട്, സീപോർട്ട് ഓപ്പറേറ്റ് ചെയ്യുന്ന കമ്പനി എന്ന നിലയിൽ തിരുവനന്തപുരത്തെ ഈ രംഗത്ത് കൂടുതൽ ഉയർച്ചയിലേക്ക് നമ്മുടെ എയർപോർട്ട്  എത്തിക്കുമെന്നതിൽ സംശയമില്ല.  എയർപോർട്ട് 100% ഉടമസ്ഥത അവകാശം കേന്ദ്ര സർക്കാരിലും, സീപോർട്ട് 100% ഉടമസ്ഥത അവകാശം സംസ്ഥാന സർക്കാരിലുമാണ്.

Post a Comment

0 Comments