Ticker

6/recent/ticker-posts

നെയ്യാറ്റിൻക്കരയിലൂടെ ട്രിവാൻഡ്രം കേരളത്തിന്റെ മഹാനഗരമാകും

ട്രിവാൻഡ്രം കേരളത്തിലെ അതിവേഗം വളരുന്ന നഗരമായി മാറിയത് വളരെ പെട്ടെന്നായിരുന്നു.  ടെക്നോപാർക്കും, പഴയ ബൈപാസും അതിനു ഒരു പരിധി വരെ കാരണം ആയി മാറി.  ഇന്നിവിടം കേന്ദ്രികരിച്ചു ചുറ്റും പുതിയ മാളുകളും, സ്റ്റാർ ഹോട്ടലുകളും, പാർപ്പിട സമുച്ചയങ്ങളും അടങ്ങിയ ആധുനിക  നഗരം പിറന്നു.  ന്യൂ ട്രിവാൻഡ്രം എന്ന് റിയൽ എസ്റ്റേറ്റ് കമ്പനികൾ ബ്രാൻഡ് ചെയ്യുന്നു ഈ പാതയെ.  ടെക്നോപാർക്കിന്റെ സമീപ പ്രദേശത്ത് കടന്നു പോകുന്ന ദേശീയപാത ഇന്ന്  ടെക്നോവാലി എന്നറിയപ്പെടുന്നു.  ടെക്നോസിറ്റിയും, ബയോ ലൈഫ് സയൻസ് പാർക്കും, ഗ്ലോബൽ ആയുർവേദ വില്ലേജ്‌, കെസിഎ സ്റ്റേഡിയം വരുന്നതോട് കൂടി  ആറ്റിങ്ങൽ വരെയുള്ള ഭാഗങ്ങൾ നോളജ് സിറ്റിയായി മാറും. വിഴിഞ്ഞം വരുന്നതോടു കൂടി കൊല്ലം ജില്ലാതിർത്തിയും കഴിഞ്ഞു വികസനങ്ങൾ വരാം. മെട്രോ പദ്ധതി തലസ്ഥാനത്തിന്റെ യാത്ര ക്ലേശങ്ങൾ കുറയ്ക്കും.
പക്ഷെ ഈ അവസരത്തിൽ നാം മറന്നു പോകുന്ന യാഥാർഥ്യം നഗരത്തിന്റെ തെക്കൻ മേഖലയെ കുറിച്ചാണ്.  ശരിക്കും ഏറ്റവും കൂടുതൽ വികസനം വരാൻ പോവുന്നത് നെയ്യാറ്റിൻകര കേന്ദ്രികരിച്ചായിരിക്കും.  അത്രയ്ക്കും  സ്വപ്‌ന പദ്ധതികളാണ് നെയ്യാറ്റിൻകര ഭാഗത്ത് അണിയറയിൽ ഒരുങ്ങുന്നത്.   നെയ്യാറ്റിൻകര കേന്ദ്രമായി ഉണ്ടാവുന്ന വികസനങ്ങൾ എന്താണ് എന്നല്ലേ?  കേട്ടാൽ നാം ഞെട്ടും.
വിഴിഞ്ഞം-എനയം പോർട്ട് കോറിഡോർ ആയി മാറും, നിർദിഷ്‌ട പൂവാർ ഷിപ്‌യാർഡ് പദ്ധതി കൂടിയാകുന്നതോടെ ഈ ഭാഗം ഒരു മറൈൻ മാൾ ആയി മാറും. ബാലരാമപുരം മുതൽ വിഴിഞ്ഞത്തേക്ക് നീളുന്ന പുതിയ നാഷണൽ ഹൈവേയെ കൂടാതെ കഴക്കൂട്ടം – കാരോട്  നാഷണൽ ഹൈവേ (പഴയ ബൈപാസ്) വികസനം, പഴയ നാഷണൽ ഹൈവേ ആയിരുന്ന കരമന-കളിയിക്കാവിള പദ്ധതിയുടെ 2ഉം 3ഉം ഘട്ടം വികസനം, ട്രിവാൻഡ്രം – നാഗർകോവിൽ റെയിൽവേ ലൈൻ ഇരട്ടിപ്പിക്കൽ, വിഴിഞ്ഞത്തേക്കുള്ള പുതിയ റെയിൽ പാത,പോത്തൻകോട്  മുതൽ ബാലരാമപുരം വരെയുള്ള കേരളത്തിലെ ഏറ്റവും വലിയ റോഡ് ആയ ഔട്ടർ റിങ് റോഡ് പദ്ധതി, വഴിമുക്ക്-പൂവാർ നാല് വരി പാത, പള്ളിച്ചൽ-വിഴിഞ്ഞം നാല്  വരി പാത,നെയ്യാറ്റിൻകര വരെയുള്ള മെട്രോ രണ്ടാം ഘട്ടം, പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളായ കോവളം, പൂവാർ പോലുള്ളവയുടെ സാമിപ്യം കണക്കാക്കി വരുന്ന വിഴിഞ്ഞം ക്രൂയിസ് ടെർമിനൽ, വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയോടനുബന്ധിച്ചു വരുന്ന വിഴിഞ്ഞം കാർഗോ പോർട്ട്, ഇവയൊക്കെ മതി വികസനത്തിൽ പിന്നോക്കം നിന്നിരുന്ന നെയ്യാറ്റിൻകര പ്രദേശം കേന്ദ്രമായി ബാലരാമപുരം,പാറശ്ശാല,വിഴിഞ്ഞം, തുടങ്ങിയ സ്ഥലങ്ങൾ വികസിച്ചു ട്രിവാൻഡ്രം എന്ന മഹാനഗരത്തിന്റെ ഉത്ഭവത്തിനു വഴിയൊരുക്കാൻ!

Post a Comment

0 Comments