
ഇന്ത്യയിൽ അധികം കേട്ട്കേൾവി ഇല്ലാത്ത ടൂറിസം ആണ്, ഫിലിം ടൂറിസം. കേരളത്തിൽ ആദ്യമായി ഫിലിം ടൂറിസം പാക്കേജുമായി ഏരീസ് ഗ്രൂപ്പ്.
4K വൈഡ് സ്‌ക്രീനിൽ ബാഹുബലി സിനിമ ഏരീസ്പ്ലക്‌സ് തിയേറ്ററിൽ ആസ്വദിക്കാം, കൂടാതെ തിരുവനന്തപുരത്തെ ഷൂട്ടിംഗ് ലൊക്കേഷനുകൾ കണ്ട് ആസ്വദിക്കാം, കഴക്കൂട്ടം ഏരീസ് വിസ്മയമാക്സിലെ കേരളത്തിലെ ഏക അറ്റ്മോസ് മിക്സ് ചെയ്യുന്ന സ്റ്റുഡിയോയിൽ എങ്ങനെ സിനിമയിൽ ഇവ പ്രയോഗികമാകുന്നു എന്നതിനെ കുറിച്ചറിയാനും സാധിക്കാം. ഇവ കൂടാതെ ഉച്ചഭക്ഷണവും ഉണ്ട്. ഗിന്നസ് ബുക്ക് റെക്കോർഡ് ലഭിച്ച കേരളത്തിലെ ആദ്യത്തെ സ്‌നേക് ബോട്ട് ആയ പുന്നമട ചുണ്ടനെയും കാണാൻ ഈ പാക്കേജിൽ അവസരമുണ്ട്. ഇത് കൂടാതെ ലോകത്തിലെ ആദ്യത്തെ മാജിക് അമ്യൂസ്മെന്റ് പാർക്ക് ആയ മാജിക് പ്ലാനറ്റ് സന്ദർശനവും ഈ പാക്കേജിൽപ്പെടുന്നു. ലൊക്കേഷൻ ഹണ്ട്, ഗ്രൂപ്പ് മൂവി വാച്ച്, ബാഹുബലി ഫോട്ടോ ഷൂട്ട്, മോഹൻലാലിനെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഒരു മിനി എക്സിബിഷൻ വരെ ഈ പാക്കേജിൽ ഉൾപ്പെടുന്നു.

എന്നാൽ പാക്കേജ് ഒരു ദിവസം മുഴുവൻ 750 രൂപയും, പകുതി ദിവസത്തെ പാക്കേജ് 450 രൂപയും ആണ്. ഞെട്ടിയോ? സംഭവം സത്യമാണ്. മറ്റൊരു അത്ഭുതം കൂടി പറയാം, ഈ രണ്ട് പാക്കേജിലും ഉച്ച ഭക്ഷണം ഉൾപ്പെടുന്നു. ഓഗസ്റ്റ് ഒന്ന് മുതൽ ആണ് ഈ ടൂറിസം പാക്കേജ്, ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.
ഇന്റിവുഡ് എന്ന പുതിയൊരു ഫിലിം സംസ്കാരത്തിന് രൂപം നൽകിയ സോഹൻ റോയ് ആണ് ഇതിനു പിന്നിൽ. ഇന്റിവുഡ് കാർണിവൽ എന്ന പദ്ധതിയുടെ ഭാഗമായാണ് ഫിലിം ടൂറിസം അവതരിപ്പിച്ചത് എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

0 Comments