Ticker

6/recent/ticker-posts

ട്രിവാന്‍ഡ്രം എയര്‍പോര്‍ട്ട് സ്വകാര്യവത്കരണത്തിലേക്ക്!

കേന്ദ്രത്തിന്‍റെ പുതിയ നയപ്രകാരം, പ്രൈവറ്റ് ഓപ്പറേറ്റര്‍മാരെ കണ്ടെത്താനായി നയങ്ങളില്‍ ഇളവ് വരുത്തുകയും, അതിലൂടെ മൂലധനം മുടക്കില്ലാതെ കമ്പനികള്‍ക്ക് എയര്‍പോര്‍ട്ട് ഓപ്പറേറ്റ് ചെയ്യാനുമുള്ള അവസരം ആണ് ലഭിച്ചിരിക്കുന്നത്.  ഇത് നിലവില്‍ വരുന്നതോടെ കേന്ദ്ര സര്‍ക്കാര്‍ എയര്‍പോര്‍ട്ടുകള്‍, അല്ലെങ്കില്‍ പുതിയ എയര്‍പോര്‍ട്ട് എഎഐ പണം മുടക്കി നിര്‍മിച്ച്, അത് പുതിയ പ്രൈവറ്റ് ഓപ്പറേറ്റര്‍മാരെ തെരഞ്ഞെടുത്ത് മുതല്‍ മുടക്കില്ലാതെ എയര്‍പോര്‍ട്ട് മാനേജ് ചെയ്യാന്‍ എഎഐ നല്‍കുകയും, എഎഐ ആയി ഈ കമ്പനി ലാഭം പങ്കിടുന്നതാണ് നയം.  ഈ പ്രകിയയുടെ പേര് ആണ് ഓപ്പറേഷന്‍ ആന്‍ഡ് മെയിന്‍ടെനന്‍സ് (O&M).

ഈ ഒരു തീരുമാനം കൈകൊണ്ടത് ഹൈലെവല്‍ മീറ്റിംഗ് എഎഐ ചെയര്‍മാനും, പ്രധാനമന്ത്രിയുടെ ഓഫീസും നടത്തിയ ചര്‍ച്ചയില്‍ ആണ്. ഓപ്പറേഷന്‍ ആന്‍ഡ് മെയിന്‍ടെനന്‍സ് അഹമദാബാദ്, ജയ്പ്പൂര്‍ എയര്‍പോര്‍ട്ട് ബിഡ് പ്രോസസ് നടക്കുകയാണിപ്പോള്‍.  ഇതേ മോഡല്‍ കൊല്‍ക്കത്ത, ചെന്നൈ, ട്രിവാന്‍ഡ്രത്തിനെയും ഉള്‍പ്പെടുത്താന്‍ ഉള്ള തീരുമാനത്തിലാണ് എഎഐ മുന്നോട്ട് പോകുന്നത് എന്ന് എഎഐ ചെയര്‍മാന്‍ ഗുരുപ്രസാദ് മഹാദേവ് പറഞ്ഞു.  ഇതോട് കൂടി ട്രിവാന്‍ഡ്രം എയര്‍പോര്‍ട്ട് പുത്തന്‍ ഉണര്‍വിലേക്ക് ആണെന്ന് വിദഗ്ദര്‍ കരുതുന്നു.  ഒട്ടനവധി പുതിയ സര്‍വിസുകള്‍ക്ക് ഒപ്പം എയര്‍പോര്‍ട്ട് വികസനവും സമയബന്ധിതമായി തീരും.  ഏറെക്കാലമായ ട്രിവാന്‍ഡ്രം എയര്‍പോര്‍ട്ട് വികസന മുരടിപ്പ് ഇതോടെ മാറും!

എഎഐ വളരെ വേഗത്തില്‍ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോകുകയാണ്, വാര്‍ത്തകള്‍ ചുരുക്കത്തില്‍:


  • എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) മുതല്‍ മുടക്ക്, ടെന്‍ഡറില്‍ വിജയിക്കുന്ന കമ്പനിയ്ക്ക് തുടര്‍ന്ന് എയര്‍പോര്‍ട്ട് നടത്തിപ്പ്, ഇതിന്‍റെ ലാഭത്തിന്‍റെ വിഹിതം എഎഐയ്ക്ക് സ്വകാര്യ കമ്പനി നല്‍കും.
  • എഎഐ ഉടനെ ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കുന്നത്, കൊല്‍ക്കത്ത, ചെന്നൈ, ട്രിവാന്‍ഡ്രം എയര്‍പോര്‍ട്ടിനു വേണ്ടി.
  • സര്‍ക്കാരിന് താല്പര്യം വിദേശ കമ്പനികളെ കണ്ടെത്തി ലോകോത്തര നിലവാരത്തിലുള്ള എയര്‍പോര്‍ട്ട് ആക്കി മാറ്റുക എന്നത്.

Post a Comment

0 Comments