Ticker

6/recent/ticker-posts

ട്രിവാൻഡ്രം ജില്ലയുടെ കൊമേർഷ്യൽ ഹബ്ബ് ആയി ആറ്റിങ്ങൽ വളരുന്നു

ജില്ലയിൽ പണം കൂടുതൽ ചെലവഴിക്കുന്ന ജനങ്ങൾ, ഒട്ടനവധി കാര്യങ്ങൾക്ക് സ്പോൺസെർസ് ആകുന്ന വ്യാപാര സ്ഥാപനങ്ങൾ, സൗജന്യമായി ഭൂമി ദേശീയപാതയ്ക്ക് വിട്ട് നൽകുന്ന സമൂഹം, വളരെ വൃത്തിയുള്ള നഗരസഭ, പ്രവാസികൾ ഒട്ടനവധി ഉള്ള പ്രദേശം, അങ്ങനെ പല ഖ്യാതികൾ നിലവിലുണ്ട്.


ആറ്റിങ്ങലിൽ പുതിയതായി വരുന്ന കാർ ഷോറൂമുകളിലൊന്ന്.

ഒരു കാലത്ത് ആറ്റിങ്ങൽ ഒരു ജംഗ്‌ഷൻ ആയിരുന്നു, ട്രിവാൻഡ്രം ജില്ലയുടെ പ്രധാനപ്പെട്ടത്.  വളരെ പഴക്കമുള്ള മുനിസിപ്പാലിറ്റി കൂടിയാണ് ആറ്റിങ്ങൽ.  ആറ്റിങ്ങൽ എന്ന നഗരമായി വളരാൻ കാരണം, ഇവിടത്തെ പ്രമുഖ ബിസിനസ്ക്കാർ ആണ്.  തങ്ങളുടെ ബിസിനസ് സാമ്രാജ്യങ്ങൾ ആറ്റിങ്ങലിൽ പടുത്തുയർത്തി പല പട്ടണങ്ങളിലേക്കും വ്യാപിച്ചവരും, പുത്തൻ ട്രെൻഡുകൾ ആറ്റിങ്ങലിൽ കൊണ്ട് വരാനും  മനസ്സ് കാട്ടിയവർ ആണിവർ.  ആറ്റിങ്ങൽ എന്ന നഗരത്തിലെ വ്യാപാരികൾ ചേർന്ന് ആണ് ഇന്ന് കാണുന്ന ഒരു വാണിജ്യ നഗരമാക്കി ആറ്റിങ്ങലിനെ മാറ്റിയത്.  
നിലവിൽ ട്രിവാൻഡ്രം മെട്രോപൊളിറ്റൻ ഏരിയ ചാത്തൻപാറ (ആലംകോട്) നിന്നും ആരംഭിക്കുന്നു.  ആറ്റിങ്ങൽ കച്ചേരി ജംഗ്‌ഷൻ മുതൽ മൂന്നുമുക്ക് എന്ന പരിധിയും കഴിഞ്ഞു മാമവും, ആലംകോടും പീന്നിട്ട് വളരുകയാണ്.  കോരാണിയിലെ പതിനാറാം മൈലിൽ വരുന്ന ലൈഫ് സയൻസ് പാർക്ക്, നാല്  കൂറ്റൻ ഹോസ്പിറ്റലുകൾ ആറ്റിങ്ങലിനു സമീപം വരുന്നുണ്ട്.  ഇത് കൂടാതെ ടെക്നോസിറ്റിയും കെ.സി.എ സ്റ്റേഡിയവും മംഗലാപുരത്ത്‌ വരുകയാണ്.  ആറ്റിങ്ങൽ ബൈപാസ് പദ്ധതി പേപ്പറിൽ ആണെങ്കിലും, ദേശീയപ്പാത കഴക്കൂട്ടം – ചേർത്തല ഉറപ്പായും ഒരു കാലത്ത് യാഥാർഥ്യമാകും, അതിനാൽ തന്നെ ഇവിടേക്കും കൂറ്റൻ കമ്പനികൾ സ്ഥലങ്ങൾ ഏറ്റെടുക്കുന്നുണ്ട്.  ഇൻഡസ്ട്രിയൽ പാർക്കും ഇന്ന് തോന്നക്കലിൽ സ്ഥിതി ചെയ്യുന്നുണ്ട്.  ഇതെല്ലാം മുന്നിൽ കണ്ടു വമ്പൻ ബ്രാൻഡുകൾ ആറ്റിങ്ങലിലെ തേടി വരുന്ന അവസ്ഥയാണ് കഴിഞ്ഞ മൂന്ന് വർഷങ്ങളായി കാണാൻ സാധിക്കുന്നത്.  അയ്യപ്പാസിലൂടെ, കല്യാൺ ജ്വാല്ലേഴ്സ്, കല്യാൺ സിൽക്‌സ്, ഭീമ, നന്ദിലത് ജി മാർട്ട്, ക്യു.ആർ.എസ്, ചിക്കൂസ്, പ്ലാനറ്റ് ഫാഷൻ, വുഡ്‌ലാൻഡ്, മിലോ, ഫസ്റ്റ്ക്രൈ.കോം, മരിക്കാർ നിസ്സാൻ, റെണാൾട്ട്, കെ.ടി.എം, കോൺസെപ്റ്റ് ബൈക്ക്സ്, അഹല്യ ഐ ഹോസ്പിറ്റൽ, ഒരുപാട് തീയേറ്ററുകൾ, അണിയറയിൽ ഒരുങ്ങുന്ന വലിയ മാളുകൾ, പറഞ്ഞാൽ തീരില്ല.  ഇനിയുമുണ്ട് ആറ്റിങ്ങലിനെ തേടിയെത്തിയ ബ്രാൻഡുകൾ!  ഏതു രംഗത്തും ആറ്റിങ്ങലിൽ ഇല്ലാത്തതായി ഒന്നുമില്ലാത്ത അവസ്ഥയിലേക്കെത്തിയിന്ന്.  ഇവിടെ വളരെ പൊക്കമുള്ള ഫ്‌ളാറ്റുകൾ പൊങ്ങിയിട്ടില്ല എങ്കിലും, നിലവിൽ ഉള്ള ഫ്ലാറ്റുകൾ എല്ലാം വളരെ വേഗത്തിൽ വിൽപന നടക്കുന്നുണ്ട്.  ടെക്നോസിറ്റി യാഥാർഥ്യമാകുന്നതോടെ  കൂടുതൽ ടെക്കികൾ ആറ്റിങ്ങലിനെ ആശ്രയിക്കും.  ബൈപാസ് വരുന്നതോട് കൂടി, ആറ്റിങ്ങൽ കൂടുതൽ വിശാലമാകുകയാണ്.  തിരുവനന്തപുരം ബൈപാസ് അതിനൊരു തെളിവാണ്.

Post a Comment

0 Comments