
കേന്ദ്ര നികുതി ആസ്ഥാനം കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു. സൗകര്യങ്ങൾ ഒരുങ്ങുന്നതോടെ ഇങ്ങോട്ടേക്കു മാറുമെന്നായിരുന്നു വാർത്തകൾ. കൂടാതെ കേന്ദ്ര നികുതി വകുപ്പും, സംസ്ഥാന നികുതി വകുപ്പും ഇനി മുതൽ കേന്ദ്ര ജി.എസ്.ടി വകുപ്പ് എന്നും, സംസ്ഥാന ജി.എസ്.ടി വകുപ്പുമെന്നായിരിക്കും അറിയപ്പെടുക.

എന്നാൽ അണിയറയിൽ കേന്ദ്ര ജി.എസ്.ടി വകുപ്പ് സോണൽ ഓഫീസ് പല മുട്ടാപോക്ക് ന്യായങ്ങളും ഉന്നയിച്ചു കൊണ്ട് തലസ്ഥാനത്ത് നിന്ന് കടത്താൻ ശ്രമം നടക്കുന്നുണ്ട്, ഇതിനെതിരെ പ്രമുഖ മാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നു കണ്ടില്ല. സംസ്ഥാന വകുപ്പും, കേന്ദ്ര വകുപ്പുകളും സംയോജിച്ചു പ്രവർത്തിക്കേണ്ടതാണ് ജി.എസ്.ടി. തുടരുന്ന ഈ തടസങ്ങൾ എല്ലാം മുന്നിൽ കണ്ടു ട്രിവാൻഡ്രം എം.പി ആയ ശശി തരൂർ കേന്ദ്ര ഫിനാൻസ് മന്ത്രിയ്ക്ക് കത്തയച്ചിരുന്നു. കേന്ദ്ര സർക്കാർ കനിയുമെന്നു തലസ്ഥാനവാസികൾ പ്രതീക്ഷ ഒരുങ്ങാൻ കാരണം ഓ രാജഗോപാൽ എം.എൽ.എയും എം.പി ആയ സുരേഷ് ഗോപിയുമാണ്. ഒരു ജില്ലയുടെ പ്രതിനിധിയായി നാട്ടുകാർ ഇവരെ കാണുമ്പോൾ, പല കേന്ദ്ര പദ്ധതികളും പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷയ്‌ക്കൊത്ത നീക്കം ഉണ്ടായിട്ടില്ല എന്ന വിഷമമേ ഉള്ളു, പക്ഷെ ഇനിയും പ്രതീക്ഷയിൽ ആണ്. ശേഷിക്കുന്ന രണ്ട് വർഷം കൊണ്ട് പദ്ധതി പ്രഖ്യാപനമല്ല ഉദ്ദേശിക്കേണ്ടത്, നടപ്പിലാക്കുന്നതാണ് ചിന്തിക്കേണ്ടത്. ഇന്ത്യയിലെ എല്ലാ തലസ്ഥാന നഗരങ്ങൾക്കൊപ്പം ട്രിവാൻഡ്രം നഗരത്തെ എത്തിക്കാൻ കേരളത്തിലെ എല്ലാ ജനപ്രതിനിധികളും മത്സരിക്കണം, അല്ലാതെ സ്വന്തം നിയോജകമണ്ഡലത്തിൽ ഒതുങ്ങി പോകരുത്. കേന്ദ്രഭരണ പാർട്ടി പ്രതിനിധികൾ ആണ് ഓ രാജഗോപാലും, സുരേഷ് ഗോപിയും. എത്രയും വേഗം ഒരു മറുപടി ഇവരിൽ നിന്നും കേന്ദ്രത്തിൽ നിന്നും പ്രതീക്ഷിക്കുന്നു.
0 Comments