വിഴിഞ്ഞം പദ്ധതിക്കെതിരെ മാധ്യമങ്ങളിൽ റിപ്പോർട്ട് തയ്യാറാക്കിയ വ്യക്തി ഉൾപ്പെടുന്നതായിരുന്നു സിഎജി സംഘത്തിൽ ഉണ്ടായിരുന്നത്. ഇതോടെ സിഎജി റിപ്പോർട്ടിൽ വ്യാജമായ കാര്യങ്ങൾ ഉൾപ്പെടുത്തിയതായി തെളിയിച്ചിരുന്നു മുന്മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിലൂടെ. യൂസർഫീ അദാനി നിർമിക്കുന്ന ഫിഷിങ് ഹാർബറിൽ ഉണ്ടാകുമെന്ന ഗുരുതരമായ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. സത്യാവസ്ഥ എന്നത് അദാനി ഫിഷിങ് ഹാർബർ നിർമിച്ചു സർക്കാരിന് കൈമാറും എന്നതാണ്. ഇതിലെവിടെയാണ് യൂസർഫീ എന്ന ചോദ്യം ബാക്കി. എല്ലാ മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും കാര്യം ബോധ്യപെട്ടതോടെ വിവാദം അവസാനിച്ചതാണ്, എന്നാല്‍ സാധാരണക്കാര്‍ക്കിടയില്‍ വ്യാജ പ്രചരണം സിഎജി റിപ്പോര്‍ട്ടിന്‍റെ പേരില്‍ എഎപി നടത്തുകയുണ്ടായി. ഇതിനെതിരെ വാര്‍ത്തകള്‍ തയാറാക്കിയ ട്രിന്‍ഡ്യയെ എഎപി പ്രവര്‍ത്തകര്‍ അപമാനിക്കുകയുണ്ടായി.
വി എസ് സർക്കാരിന്‍റെ കരാറും ഉമ്മൻചാണ്ടി സർക്കാരിന്റെ പിപിപി മോഡൽ കരാറും തമ്മിലുള്ള താരതമ്യം ചുവടെ നൽകുന്നു.
നാല്പത് വർഷത്തെ കണക്കുകൾ സിഎജി നിരത്തിയിരുന്നു. അത് വഴി അദാനി കൂടുതൽ ലാഭമുണ്ടാക്കുമത്രേ. എന്നാൽ നിർമാണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ നാല്പത് വർഷത്തിൽ ഉൾപ്പെടുന്നു. അതായത് ഇന്ന് വിഴിഞ്ഞം പണികൾ അതിവേഗം പുരോഗമിക്കാൻ കാരണവും ഈ കരാർ തന്നെ. നിയമപരമായി നാല്പതോ അതിനു മുകളിലോ പിപിപി മോഡലിൽ സർക്കാരിന് സ്വകാര്യ കമ്പനിക്ക് പദ്ധതി നൽകാം എന്ന തെളിവ് ചുവടെ:
ഫെബ്രുവരിയിലും സിഎജി പദ്ധതിക്കെതിരെ രംഗത്ത് വന്നിരുന്നു, അന്ന് വിവരാവകാശ നിയമപ്രകാരം വകുപ്പ് മന്ത്രി നൽകിയ മറുപടി ചുവടെ:

ട്രിന്‍ഡ്യ അദനിയില്‍ നിന്നും പണം കൈപറ്റിയോ എന്ന് വാദിക്കുന്നവര്‍ക്കുള്ള മറുപടി ചുവടെയുള്ള ചിത്രങ്ങള്‍ നല്‍കും, ഇന്നും ഇന്നലെയും ആരംഭിച്ചത് അല്ല വിഴിഞ്ഞം പദ്ധതിയ്ക്ക് വേണ്ടിയുള്ള ഈ പോരാട്ടം, ഈ ചിത്രങ്ങള്‍ അദനി എന്ന കമ്പനി വരും മുന്നേയുള്ള ചിത്രങ്ങള്‍ വരെ ഉള്‍പെടുന്നു, ആവശ്യം ഒന്നേ അന്ന് ഉള്ളു, വിഴിഞ്ഞം എത്രയും വേഗം പണി ആരംഭിക്കണം. മറുചോദ്യം ചോദിച്ചോട്ടെ? എഎപിയ്ക്ക് അന്താരാഷ്ട്ര ലോബികള്‍ കോഴ നല്‍കിയോ, എഎപി ബിനാമി വഴിയാണോ കൈപറ്റിയതും എന്ന ചോദ്യമുണ്ട്!
ട്രിന്‍ഡ്യയുടെയും ട്രിവാന്‍ഡ്രം ഇന്ത്യന്‍ പേജും വി-മാക്ക് എന്ന സംഘടനയിലൂടെ രൂപം കൊണ്ടത് ആണ്, ഓരോ തിരുവനന്തപുരത്ത്ക്കാരന്റെയും വികാരമാണ് വിഴിഞ്ഞം പദ്ധതി, ഇരുപത്തിരണ്ട് കൊല്ലം നടക്കാതെ പേപ്പറില്‍ ഒതുങ്ങിയ പദ്ധതിയ്ക്ക് എക്സ്പ്രസ്സ് ഹൈവേയുടെ അവസ്ഥ ഉണ്ടാക്കാന്‍ ഇനി ഒരു രാഷ്ട്രീയമുതലെടുപ്പ്ക്കാരെയും അനുവദിക്കില്ല. ഇതിനെതിരെ പ്രതികരിക്കുന്ന സാധാരണക്കാരെ പോലും ഈ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്ഷേപിക്കുന്നത് സാമുഹികപ്രവര്‍ത്തകര്‍ക്ക് ചേരുന്ന അന്തസ്സ് അല്ല. തിരുവനന്തപുരത്ത്ക്കാരെ പിആര്‍ ഏജന്‍സി എന്നും, ഫെയ്ക്ക് എന്നും, പ്രാദേഷികവാദി എന്നും ആക്ഷേപിക്കാന്‍ ഇത്തരം പാര്‍ട്ടികള്‍ക്ക് എന്ത് അവകാശം? ഒരു നാടിനു ഗുണം ചെയ്യുന്ന പദ്ധതിയ്ക്ക് പിന്തുണ നല്‍കുന്ന ആ നാട്ടുക്കാര്‍ ആണ് യാതാര്‍ത്ഥ പൊതുസേവനം ചെയ്യുന്ന ജനത, എഎപി എന്ന പാര്‍ട്ടി പൊതു ദ്രോഹം ആണ് ചെയ്യുന്നത്. എത്രയും വേഗം തിരുവനന്തപുരം ജനതയോട് ഈ പാര്‍ട്ടി മാപ്പ് പറയുന്നത് വരെ പോരാടും ഇവര്‍ക്കെതിരെ, വിഴിഞ്ഞം ആരെയും കൊണ്ടും മുടക്കാന്‍ സാധിക്കില്ല. തിരുവനന്തപുരം അതിവേഗം വളരുന്ന നഗരമായി മാറാന്‍ കാരണം ഈ പദ്ധതിയാണ്.
പത്രങ്ങളില്‍ വന്ന പുതിയ റിപ്പോര്‍ട്ടുകള്‍ ചുവടെ നല്‍കുന്നു:
വിവാദ സമയത്ത് വന്ന വാര്‍ത്തകള്‍ തിരുത്തി മാധ്യമങ്ങള്‍ പിന്നീട് രംഗത്ത് വന്നെങ്കിലും പഴയ വാര്‍ത്തകളും, അദനി വിരുദ്ധ വാര്‍ത്തകളും മറ്റുമാണ് ഇവരുടെ ഒഫീഷ്യല്‍ പേജ് വഴി അധികവും ഷെയര്‍ ചെയ്യുന്നത്. പാര്‍ട്ടി ഒഫീഷ്യല്‍ പേജില്‍ അധികവും ഇത്തരം വിഴിഞ്ഞം വിരുദ്ധ വാര്‍ത്തകള്‍ പ്രസ്താവിക്കുന്നത് വഴി എഎപി പാര്‍ട്ടിയുടെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടിയിരിക്കുന്നു.
പത്രങ്ങളില്‍ വന്ന പുതിയ റിപ്പോര്‍ട്ടുകള്‍ ചുവടെ നല്‍കുന്നു:

















0 Comments