കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ നടന്ന എല്ലാ ഇന്ത്യന്‍ കളികളും ജയിച്ച ചരിത്രം മാത്രം ആണ് സാഫില്‍ ഉള്ളത്, ഫൈനലില്‍ ഇന്ത്യ ചാമ്പ്യന്‍മാര്‍ ആകുകയും ചെയ്തു സാഫ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍. ഇന്നലെ നടന്ന കേരളത്തിലെ ആദ്യത്തെ T20i കളിക്ക് കപ്പ് ലഭിച്ചതോടെ ട്രിവാന്‍ഡ്രം സ്പോര്‍ട്സ് ഹബ്ബ് ഇന്ത്യയുടെ ലക്കി സ്റ്റേഡിയം എന്ന വിളിപ്പേര് നേടുകയുണ്ടായി ജനങ്ങള്‍ക്കിടയില്‍.
ആ വിളിപ്പേര് അന്ന് നല്‍കിയത് ട്രിവാന്‍ഡ്രം ഇന്ത്യന്‍ ആണെങ്കിലും ഇന്നത് ജനങ്ങള്‍ ഉള്‍പ്പെടെ ഏറ്റെടുത്തിരിക്കുകയാണ്. അതെ, നമുക്ക് ലോകത്തിനോട് വിളിച്ചു പറയാം, കളിയെന്തും ആയികൊട്ടെ, വിജയം നമ്മുടെ ഹോം ടീമിന് തന്നെ. കാണികളുടെ ആവേശം, അത് കാര്യവട്ടത്തെ ഭാവിയെ കൂടുതല്‍ മെച്ചപ്പെടുത്തും. ഇനി കളികള്‍ കാര്യവട്ടം ആകും.
ഇനി വേണ്ടത് എത്രയും വേഗം സ്പോര്‍ട്സ് ഹബ്ബ്, ഡ്രോപ്പ് ഇന്‍ പിച്ച് സിസ്റ്റം കൊണ്ട് വരുകയും, സ്റ്റേഡിയത്തെ ഒരേ സമയം ഫുട്ബാള്‍, ക്രിക്കറ്റ് വേദിയാക്കാനുള്ള ശ്രമവും നടത്തേണ്ടത് ആണ്. ഈ സാഹചര്യത്തില്‍ ഒരു ഐപിഎല്‍ ടീം ട്രിവാന്‍ഡ്രത്ത് വരുന്നത് വലിയ വിജയത്തിലേക്ക് എത്തിക്കുമെന്നതില്‍ സംശയമില്ല. തിരുവനന്തപുരത്തെ ജനങ്ങളുടെ ആവേശം, അതിനൊപ്പം ദി സ്പോര്‍ട്സ് ഹബ്ബിന്‍റെ നിലവാരം, കെസിഎയുടെ നടത്തിപ്പ് ഇവയാണ് കേരളത്തിലെ ആദ്യത്തെ T20iയെ വലിയ വിജയത്തിലേയ്ക്ക് എത്തിച്ചത്.



0 Comments