Ticker

6/recent/ticker-posts

തിരുവനന്തപുരത്തെയ്ക്ക് പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു

തിരുച്ചിറപ്പള്ളി മുതൽ തിരുനെൽവേലി വരെയുള്ളവരെ ഇൻറർസിറ്റി എക്സ്പ്രസ് തിരുവന്തപുരം വരെ നീട്ടിയിരിക്കുന്നു. തമിഴ്നാടിലെ കാമരാജന്‍റെ 115 ാം പിറന്നാൾ ദിനത്തിൽ ആണ് കന്യാകുമാരി എം.എല്‍.എയുടെ ശ്രമഫലമായി ട്രെയിന്‍ തിരുവനന്തപുരത്ത് നീട്ടിയത്,  തെക്കന്‍ തമിഴ്നാട് ഏറെ ആശ്രയിക്കുന്ന വലിയ നഗരം ആണ് കേരളത്തിന്‍റെ തലസ്ഥാനം.  





കന്യാകുമാരിയില്‍ ഇന്നും മലയാളം സംസാരിക്കുന്നവര്‍ ഉണ്ട്.  കേരളത്തിലെ കാസര്‍ഗോഡ്‌ പോലെ ആണ് തമിഴ്നാടിന്‍റെ കന്യാകുമാരി.  കേരളത്തിന്‍റെ പച്ചപ്പും, കേരവും തിങ്ങി നില്‍ക്കുന്ന നാട് കൂടിയാണ് കന്യാകുമാരി.  ചെന്നൈ നിന്നും കന്യാകുമാരി വഴി തിരുവനന്തപുരത്ത് വരുമ്പോള്‍ കന്യാകുമാരി എത്തുമ്പോള്‍ തന്നെ കേരളത്തിലെ പ്രകൃതം ആണ്.  തിരുവനന്തപുരത്ത് നിന്നും കന്യാകുമാരി വഴി ചെന്നൈ വരെ വാണിജ്യ ഇടനാഴി പദ്ധതി നടപ്പിലാകുകയാണ്.  ഇതും കന്യാകുമാരി എം.പിയുടെ ശ്രമഫലമായാണ്‌ എനയം, വിഴിഞ്ഞം ഭാഗത്തെ ഉള്‍പ്പെടുത്താന്‍ ധാരണ ആയത്.  എന്നാല്‍ കേരളത്തിന്‌ ഉപയോഗമില്ല ഈ ട്രെയിന്‍ കൊണ്ട് എന്ന പരാതി ഉയരുന്നുണ്ട്.  നെയ്യാറ്റിന്‍കരയില്‍ സ്റ്റോപ്പ്‌ അനുവദിച്ചാലെ കേരളത്തില്‍ ഉള്ളവര്‍ക്ക് പ്രയോജനം ചെയ്യുകയുള്ളൂ എന്ന് പരാതി ഉണ്ട്. നെയ്യാറ്റിന്‍ക്കരയെക്കാള്‍ ചെറിയ സ്റ്റോപ്പില്‍ തമിഴ്നാടില്‍ സ്റ്റോപ്പ്‌ അനുവദിചിട്ടുണ്ട്.  എന്നിരുന്നാലും പുതിയ സര്‍വീസ് വരുന്നത് ഏറെ ഗുണം ചെയ്യും!

കൂടുതല്‍ ഫോട്ടോകള്‍ ചുവടെ:


Post a Comment

0 Comments