Ticker

6/recent/ticker-posts

ഇന്ത്യയില്‍ ആദ്യമായി വിദേശ കമ്പനിയുടെ ഫുട്ബോള്‍ ടീം ട്രിവാന്‍ഡ്രത്ത്!

വളരെ ഞെട്ടലോടെ ആകും പലരും ഈ വാര്‍ത്ത അറിഞ്ഞത്.  ലോകത്തില്‍ തിരുവനന്തപുരത്തെ സ്റ്റേഡിയം പ്രശസ്തമാണ്,  ലോകത്തിലെ മികച്ച സ്റ്റേഡിയം എന്ന അവാര്‍ഡ് ലഭിക്കുകയും, ഇതിലൂടെ ലോകം ശ്രദ്ധിച്ച ഒരു സ്റ്റേഡിയം ആണ് ദി സ്പോര്‍ട്സ് ഹബ്.  ഒരേ സമയം ഫുട്ബാള്‍, ക്രിക്കറ്റ്‌ കളിക്കാനുള്ള സംവിധാനം ഒരുക്കാന്‍ പദ്ധതിയിട്ടിരുന്നു എങ്കിലും അന്നത് നടക്കാത്തത് കാരണം കെ.സി.എയ്ക്ക് അതില്‍ യോജിപ്പില്ലയിരുന്നത് കൊണ്ടാണ്.  ഷോപ്പിംഗ്‌ മാള്‍, മള്‍ട്ടിപ്ലക്സ്, കന്‍വന്‍ഷന്‍ സെന്‍റര്‍, 40 ഫൈവ് സ്റ്റാര്‍ റൂമുകള്‍  ഉള്‍പ്പെടെയുള്ള ക്ലബ്ഹൗസ് തുടങ്ങിയവ ഇവിടേക്ക് വരുന്നുണ്ട്.  ഒരു സ്പോര്‍ട്സ് നഗരമായാണു രൂപ കല്പന ചെയ്യുന്നത്.  ഒരു വിദേശ കമ്പനിയ്ക്ക് ഇതൊക്കെ മാത്രം മതിയല്ലോ, ട്രിവാന്‍ഡ്രം ആസ്ഥാനമാക്കി ഒരു ടീമിന് ശ്രമിക്കാന്‍!



സിങ്കപ്പൂർ ആസ്ഥാനമായ മൈസ്പോർട്സ് മാനേജ്‌മന്റ്  സീസണിൽ ഓരോ ക്ലബ്ബിനും 20 കോടി രൂപ ബജറ്റ് ഉണ്ടായിരിക്കുമെന്ന് ഫുട്ബോൾ അസോസിയേഷനെ അറിയിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള രണ്ടു കക്ഷികളുടെയും താത്പര്യമുണ്ടെന്ന് അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി കുശാൽ ദാസ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് നിന്നും മറ്റൊന്ന് മലപ്പുറത്ത് നിന്ന് ഗോകുലം എഫ്.സി.
2027 വരെ കേരള ക്രിക്കറ്റ് അസോസിയേഷനുമായുള്ള കെ.എസ്.എഫ്.എല്ലിന്റെ എം.ഒ.യു പ്രകാരം  ഫുട്ബോൾ ക്ലബ്ബിലെ ഒരു പ്രധാന വഴി തെളിഞ്ഞു. ഏപ്രിൽ ഒന്നു മുതൽ മെയ് 30 വരെയും ഒക്ടോബർ 1 മുതൽ ജനുവരി 31 വരെയുമാണ് കരാർ അനുസരിച്ച് ഓരോ വർഷവും 180 ദിവസത്തേക്ക് സ്റ്റേഡിയം സ്റ്റേഡിയം ഉപയോഗിക്കുന്നത്.

.


കെ.സി.എയ്ക്ക് ഈ വര്‍ഷം നവംബറിനു മുന്‍പ് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടത്താന്‍ കഴിഞ്ഞാല്‍ ഫുട്ബോളിന് വേണ്ടി കളിക്കാനാകില്ല, എന്നാല്‍ കെസിഎ ഒരു അന്താരാഷ്ട്ര മത്സരം കൊണ്ടുവരുന്നില്ലെങ്കിൽ നവംബറോടെ, കെ.എസ്.എഫ്.എല്ലിന് അപ്രതീക്ഷിതമായി എം.ഒ.യു അവസാനിപ്പിക്കാനുള്ള വ്യവസ്ഥയുണ്ട്. ഇതോടെ ഐ-ലീഗിലേക്ക് ട്രിവാൻഡ്രം കടക്കാൻ വഴിയൊരുങ്ങി.

ഈ മാസം18ന് ഔദ്യോഗികമായി ടീമിനെ പ്രഖ്യാപിക്കും. ഇന്ത്യയിലെ ബാഗ്ലൂർ ആസ്ഥാനമായ ലിവിങ്‌സ്‌പോർട്സ് ആണ് സിങ്കപ്പൂർ കമ്പനിക്കൊപ്പം പങ്കാളി ആകുക.  ഈ ടീമിന്റെ മാനേജ്‌മന്റ് പ്രൊഫഷണൽ ഫുട്ബോൾ മാനേജ്‌മന്റ് ആയതിനാൽ വരും നാൾ ചരിത്രംകുറിക്കും എന്നതിൽ യാതൊരു സംശയവുമില്ല. അതിനു മുന്നോടിയായി ലോഗോയും പേരും പ്രഖ്യാപിച്ചു കഴിഞ്ഞു.  കേരളത്തിന്റെ സംസ്ഥാന പക്ഷി ആയ വേഴാമ്പൽ ആണ് ലോഗോയിൽ.
ഗാന്ധിജി ട്രിവാൻഡ്രത്തെ എവർഗ്രീൻ സിറ്റി എന്നാണു വിശേഷിപ്പിച്ചിരുന്നത്, അതിനാൽ തന്നെ കേരള എവർഗ്രീൻ എഫ്.സി എന്ന ടീം പ്രഖ്യാപിക്കുകയും ചെയ്തു.




ട്രിവാന്‍ഡ്രം ആസ്ഥാനമായി ടീം വന്നെ മതിയാകു എന്ന മൈസ്പോര്‍ട്സ് മാനേജ്മെന്‍റ് കമ്പനി അവസാനം ലക്ഷ്യത്തിലെത്തി.  പല തടസ്സങ്ങളും അവര്‍ നേരിട്ടുകാണും.  ചരിത്രം പരിശോധിച്ചാല്‍ അറിയും, ദി സ്പോര്‍ട്സ് ഹബ്ബ് ദിവസ വാടക 34ലക്ഷം എന്ന് കെ.എഫ്.എ വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചിരുന്നു, മാധ്യമങ്ങളില്‍ അന്ന് അത്തരം വാര്‍ത്തകള്‍ വന്നതോടെ സ്റ്റേഡിയം അധികൃതര്‍ ദിവസവാടക 2ലക്ഷം രൂപയാണ് എന്ന് പറഞ്ഞു രംഗത്ത് വന്നിരുന്നു.  തിരുവനന്തപുരത്ത് അനുവദിച്ച രണ്ട് ഫിഫ കോളിഫയര്‍ കളികള്‍ മറ്റു നഗരങ്ങളിലേക്ക് പോയി.  ഇവിടെ നടന്ന സാഫ് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിനു വേണ്ട പരിഗണനയും പബ്ലിസിറ്റിയും നല്‍കിയിരുന്നില്ല എങ്കില്‍ പോലും അന്ന് ട്രിവാന്‍ഡ്രം ഇന്ത്യന്‍ പോലുള്ള സോഷ്യല്‍ മീഡിയ പേജുകളും, ഗ്രൂപ്പുകളും, തിരുവനന്തപുരത്തെ ജനങ്ങളും ഏറ്റെടുത്തു ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാണികള്‍ ഉള്ള വേദിയായി തിരുവന്തപുരത്തെ മാറ്റിയിരുന്നു.  ഇതോടെ തിരുവനന്തപുരത്ത് ഫുട്ബോള്‍ ആരാധകര്‍ ഏറെയുണ്ടെന്നു ലോകം തിരിച്ചറിഞ്ഞു.

Post a Comment

0 Comments