ട്രിവാൻഡ്രം ഐ-ലീഗ് ടീം വരുന്നു, കേരള എവർഗ്രീൻ എഫ്.സി എന്നറിയപ്പെടുന്ന ടീമിന് ഈ നാമം തെരഞ്ഞെടുക്കാൻ കാരണം ട്രിവാൻഡ്രം നഗരത്തെ മഹാത്മാഗാന്ധി എവർഗ്രീൻ സിറ്റി എന്ന് വിശേഷിപ്പിച്ചത് കൊണ്ടാണ്. ലോഗോയിൽ കേരളത്തിന്റെ സംസ്ഥാന പക്ഷി വേഴാമ്പലുമുണ്ട്.

മാസം പതിനെട്ടിന് ആണ് ടീം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. സിങ്കപ്പൂർ ആസ്ഥാനമായ കമ്പനി മൈസ്‌പോർട് മാനേജ്‌മന്റ് ആണ് ചുക്കാൻ പിടിക്കുന്നത്. ഇത്തരത്തിൽ ഇന്ത്യയിൽ ആദ്യമായാണ് ഒരു വിദേശ കമ്പനി ഇന്ത്യയിൽ ഫുട്ബാൾ ക്ലബ് ആരംഭിക്കുന്നത്. ഇന്ത്യയിൽ നിന്നും ബാഗ്ലൂർ ആസ്ഥാനമായ ലിവിങ് സ്പോർട്സ് പങ്കാളിയായി കൊണ്ടാണ് ടീം മുന്നോട്ട് പോകുക.

സ്പോർട്സ് ഹബ്ബിലെ ട്രിവാൻഡ്രം ഇന്റർനാഷണൽ സ്റ്റേഡിയമായിരിക്കും ഹോം ഗ്രൗണ്ട്. ഈ സ്റ്റേഡിയം ലോകത്തിൽ തന്നെ പ്രസിദ്ധമായിരുന്നു, ലോകത്തിലെ മികച്ച പുതിയ സ്റ്റേഡിയം എന്ന അവാർഡ് ലഭിച്ചിരുന്നു, ഇതേ തുടർന്നു ലോക ശ്രദ്ധ തിരുവനന്തപുരത്തെക്ക് വരുകയായിരുന്നു. സാഫ് സുസുക്കി കപ്പിൽ ഏറ്റവുമധികം കാണികൾ ഉള്ള വേദിയുമായി തലസ്ഥാനം മാറിയിരുന്നു.

0 Comments