
ഇന്ത്യയുടെ കായിക തലസ്‌ഥാനമോ? എപ്പോ! നമ്മുടെ ട്രിവാൻഡ്രം

എങ്കിൽ കേട്ടോളു! കായിക തലസ്ഥാനം തന്നെയാണ്. ഒട്ടനവധി സ്റ്റേഡിയങ്ങൾ മുൻപ് ഉണ്ടായിരുന്നു എങ്കിലും, നമുക്ക് കായിക തലസ്ഥാനം എന്ന് പറയാൻ കഴിയില്ലായിരുന്നു. കാരണം ഒരു ഇന്റർനാഷണൽ സ്റ്റേഡിയം നമുക്ക് അന്നുണ്ടായിരുന്നില്ല. പണ്ട് ഒരുപാട് ഇന്റർനാഷണൽ കളികൾ കേരളത്തെ പ്രതിനിധികരിച്ചു ട്രിവാൻഡ്രത്ത് നടന്നിട്ടുണ്ടെങ്കിലും കലൂർ സ്റ്റേഡിയം വന്നതോടെ ഇന്റർനാഷണൽ കളികൾക്ക് വേദി ലഭ്യമായി. ഇതോടെ ട്രിവാൻഡ്രം നിന്നും എന്നന്നേക്കുമായി ഇന്റർനാഷണൽ കളികൾ നഷ്‌ടമായി എന്ന് കരുതുമ്പോൾ ആണ് ദേശീയ ഗെയിംസ് എന്ന സമ്മാനം ലഭിച്ചത്. അങ്ങനെ ആണ് ഇന്ത്യയിലെ ആദ്യത്തെ പിപിപി മോഡൽ സ്റ്റേഡിയം എന്ന ആശയം വരുകയും, കഴിഞ്ഞ സർക്കാർ കാലത്ത് കല്ലിടുകയും, രണ്ട് വർഷം കൊണ്ട് അതിവേഗം പണി തീർത്ത സ്റ്റേഡിയം എന്ന റെക്കോർഡും ലഭിച്ചു. എന്നാൽ ഈ സ്റ്റേഡിയം നിർമിച്ച കമ്പനി കൂടുതൽ പണം ചെലവാക്കികൊണ്ട് ഒരു സ്പോർട്സ് നഗരം തന്നെ പണിതുയർത്തി കാര്യവട്ടത്ത്, ഒരു കുടകീഴിൽ എല്ലാ സ്പോർട്സും, അക്കാദമി, ക്ലബ് ഹൗസ്, ഷോപ്പിംഗ് മാൾ, മൾട്ടിപ്ലക്‌സ്, കൺവൻഷൻ സെന്റർ, അങ്ങനെ പലതുമിവിടെ വന്നു. ചുരുക്കി പറഞ്ഞാൽ ഒരാൾക്ക് ഇവിടെ ജീവിക്കാൻ എല്ലാമുണ്ട്.

കേരളത്തിൽ അവസാനമായി നടന്ന ഇന്റർനാഷണൽ ഫുട്ബോൾ ടൂർണമെന്റ് ആയ സാഫ് സുസുക്കി കപ്പിൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽപ്പേർ പങ്കെടുത്ത വേദിയായി ട്രിവാൻഡ്രം മാറുകയുണ്ടായി.

ഏറ്റവുമൊടുവിൽ ലോകത്തിലെ മികച്ച സ്റ്റേഡിയം എന്ന അംഗീകാരവും ലഭിക്കുകയുണ്ടായി. ഇന്ത്യയുടെ കായിക തലസ്ഥാനമാകാൻ നമ്മുടെ കേരളത്തിന്റെ തലസ്ഥാനമായ ട്രിവാൻഡ്രം തന്നെയാണ് അനുയോജ്യം. അതിൽ യാതൊരു സംശയവും വേണ്ട. എൽ.എൻ.സി.പിയുടെ സമീപമാണ് ഈ സ്റ്റേഡിയം നിലകൊള്ളുന്നത്. പഴയ ടെക്നോപാർക്കിന്റെ മെയിൻ എൻട്രി ഇവിടെ ആയിരുന്നു, പിൽക്കാലത്തു ബൈപാസ് വന്നപ്പോൾ, ഇത് ബാക്ക് ഗേറ്റ് ആയി മാറുകയും ചെയ്തു. ഇന്ന് ആ പാത ആണ് പുതിയ ദേശീയപ്പാത. ഏറ്റവും മികച്ച പ്രദേശത്ത് തന്നെയാണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്.

എന്നിരുന്നാലും ഒരു ഹോം ടീം വേണ്ടേ ഈ ലോകോത്തര സ്റ്റേഡിയത്തിന്? എങ്കിൽ അല്ലെ കായികതലസ്ഥാനം എന്ന് വിളിക്കാൻ കഴിയു, എന്ന് പലരും ചോദിക്കുന്നത് പതിവാണ്. സത്യത്തിൽ കേരളത്തിലെ അവസാനത്തെ ഇന്റർനാഷണൽ ഫുട്ബാൾ ടൂർണമെന്റ് ആയ സാഫ് നടന്നത് നാം വിസ്മരിക്കരുത്, എന്നാൽ ഇനി എല്ലാ സീസണും കളി വരണമെങ്കിൽ ഒരു ഐപിഎൽ, ഐ.എസ്.എൽ അല്ലെങ്കിൽ ഐ-ലീഗ് ടീം വരണം. ആ സ്വപ്നം ആണ് യാതാർഥ്യമാകുന്നത്. കേരള എവർഗ്രീൻ എഫ്.സി വരുന്നതോട് കൂടി എല്ലാം തികഞ്ഞ ഒരു സ്പോർട്സ് ക്യാപിറ്റൽ ആയി ട്രിവാൻഡ്രം മാറും.

കളി കാണാൻ കാണികൾ കുറവാണെന്ന വാദം സാഫിലൂടെ തിരുവനന്തപുരംക്കാർ പൊളിച്ചടുക്കി.

ട്രിവാൻഡ്രം ടീം ആരും ഏറ്റെടുക്കാൻ കാണില്ല എന്ന പ്രചാരണം പരന്നപ്പോൾ, ഇന്ത്യയിൽ ആദ്യമായി ഒരു ഫുട്ബോൾ ക്ലബ്ബിനു വേണ്ടി വിദേശ നിക്ഷേപം ട്രിവാൻഡ്രം നഗരത്തെ തേടിയെത്തി.

എല്ലാത്തിനും പിന്നിൽ ഭാവിയിൽ വരുന്ന വിഴിഞ്ഞം തുറമുഖവും, അതിലൂടെ മാറുന്ന സാമ്പത്തികസ്ഥിതിയും തന്നെ. ഇനി അധികകാലതാമസമൊന്നുമില്ല.
1 Comments
Wonderful
ReplyDelete