Ticker

6/recent/ticker-posts

ലോകത്താദ്യമായി പരസ്യ വരുമാനം നഗര വികസനത്തിനു നൽകുന്ന ന്യൂസ് പോർട്ടൽ!

  • അതെ നമ്മുടെ സ്വന്തം ട്രിവാന്‍ഡ്രം ആസ്ഥാനമായ ട്രിന്‍ഡ്യ ന്യൂസ്‌ പോര്‍ട്ടല്‍ ആരംഭിച്ചു!  പരസ്യ വരുമാനം നഗരത്തിന്!


ട്രിൻഡ്യ ഓൺലൈൻ എന്ന വെബ്സൈറ്റ് വേർഡ്പ്രസ്സ് ബ്ലോഗ് ആയി ആരംഭിക്കുകയും ഇന്നത് സ്വന്തമായി ഒരു ഡൊമൈനിൽ പ്രവർത്തനം മാറുകയും ചെയ്തു.  ട്രിൻഡ്യയിൽ ആർക്കും പരസ്യം നൽകാം, മൊത്തം രണ്ട് സ്പേസ് ആണുള്ളത്, ഒരു ആഴ്ച ആണ് ഏറ്റവും ചെറിയ പായ്ക്ക്.  ഇതിൽ നിന്നും ലഭ്യമാകുന്ന വിഹിതം എൻ.ജി.ഒ ശേഖരിക്കും.  അത് പൂർണമായും നഗര വികസനത്തിന് നൽകുന്ന പദ്ധതിയാണ് ഉദ്ദേശിക്കുന്നത്.  ഇത്രയുംകാലം ഒരു വരുമാനവുമില്ലാതെ ആയിരുന്നു മുന്നോട്ട് പോയത്, എന്നാൽ ജനങ്ങളിൽ വാർത്തകൾ എത്തിക്കുന്നതിനൊപ്പം, വരുമാനം ലഭ്യമാക്കാൻ പരസ്യങ്ങൾ ചേർക്കുമ്പോൾ ഓരോ സംരംഭകർക്കും അവസരം ലഭിക്കുകയും, ഒപ്പം ആ വരുമാനം നഗരത്തിനു വേണ്ടി സംഭരിച്ചു ബ്രാൻഡിങ് ട്രിവാൻഡ്രം പോളിസിക്കനുസരിച്ചു ചെയ്യാൻ സാധിക്കും.  പ്രമുഖ മാധ്യമങ്ങൾ എല്ലാം ഇത്തരം തുകകൾ കമ്പനിക്ക് സമാഹരിക്കുമ്പോൾ ട്രിൻഡ്യ വ്യത്യസ്തമായ ഒരു ആശയം ആണ് അവതരിപ്പിക്കുന്നത്.  ടൈറ്റിൽ സ്പോൺസർ, സൈറ്റ് സ്പോൺസർ എന്ന രണ്ട്‌ സ്പേസ് ആണ് നിലവിൽ ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9809 333 66 1.
ഒട്ടനവധി വ്യാജ വാർത്തകൾ പരക്കുന്ന ഈ കാലത്ത്, ട്രിവാൻഡ്രം നഗരത്തിലെ വാർത്തകൾ പരമാവധി ജനങ്ങളിൽ എത്തിക്കുവാനും, അത് സത്യസന്ധവും, നഗര ബ്രാൻഡിങ്ങും ആയിരിക്കണമെന്ന് നിർബന്ധം ഉള്ള മാധ്യമവും കൂടിയാണ് ട്രിൻഡ്യ.  പ്രമുഖ മാധ്യമങ്ങൾക്കെതിരെ പടവെട്ടുകയാണ്, ട്രിവാൻഡ്രം വാർത്തകൾ മുക്കുന്നത് പതിവായതിനാൽ പലർക്കും യാതാർത്ഥ ട്രിവാൻഡ്രം എന്തെന്നറിയില്ല.  സത്യമായ വാർത്തകൾ, ഈ മാധ്യമത്തിലൂടെ എന്നും നൽകാൻ പ്രതിജ്ഞബന്ധരാണ് നാം.  കഴിഞ്ഞ അഞ്ചുവർഷക്കാലവും ഒരു ലാഭവും, അല്ലെങ്കിൽ പണവും ഉണ്ടാക്കിയിട്ടില്ല.  ഇനിയും അത് പോലെ തന്നെയാകും.  എന്നാൽ വെബ്സൈറ്റ് വഴി പണം ശേഖരിച്ചു നഗരത്തിൽ ചെലവഴിക്കും!  ട്രിവാൻഡ്രം ഇന്ത്യൻ നേരത്തെ ഒരു പ്രൊമോ രണ്ട്‌ ലക്ഷം രൂപ ബഡ്ജറ്റിൽ അവതരിപ്പിച്ചിരുന്നു.  അന്ന് അതിലൂടെ നഗരം നന്നായി ബ്രാൻഡ് ചെയ്യാൻ സാധിച്ചിരുന്നു.  അന്ന് എല്ലാവരും സ്വന്തം ക്യാഷ് മുടക്കിയാണ് ചെയ്തത്.  ഒരു കൂട്ടം വിദ്യാർത്ഥികളും, പ്രവാസികളുമായിരുന്നു അതിനു പിന്നിൽ.  പ്രമുഖ ദേശീയ മാധ്യമങ്ങളിലും, മലയാളം ചാനലിലും മറ്റും വരുകയും ചെയ്തു. കാണാം പ്രൊമോ വീഡിയോ ചുവടെ;

Post a Comment

0 Comments