Ticker

6/recent/ticker-posts

ചെന്നൈ – ട്രിവാൻഡ്രം വ്യാവസായിക ഇടനാഴി വരുന്നു!

കേരള സർക്കാർ കൊച്ചി – കോയമ്പത്തൂർ വ്യാവസായിക ഇടനാഴിയ്ക്കായി നിവേദനം നൽകി കാത്തിരിക്കുമ്പോൾ ആണ് കേന്ദ്രം കേരള സർക്കാരിനെ ഞെട്ടിച്ചു കൊണ്ട് ട്രിവാൻഡ്രം – ചെന്നൈ വ്യവസായിക ഇടനാഴിയുമായി മുന്നോട്ട് പോകുന്നത്.

വിഴിഞ്ഞം, എനയം പോർട്ടുകൾ യാഥാർഥ്യം ആകുന്നതോടെ ഈ മേഖല ഇന്ത്യയുടെ തന്നെ പ്രധാന മേഖല ആയി  മാറും എന്നത് കൊണ്ട് തന്നെയാണ് ഈ മേഖലയിൽ ചെന്നൈ നഗരവുമായി ബന്ധപ്പെടുത്തി കന്യാകുമാരി വഴി ട്രിവാൻഡ്രം വരെ ഈ പാത ആയി കേന്ദ്ര സർക്കാർ മുന്നോട്ട് പോകാൻ തീരുമാനിച്ചത്.  ഏഷ്യയുടെ പ്രധാന വ്യവസായിക കേന്ദ്രമായി ട്രിവാൻഡ്രം മാറാൻ ഇത് വഴി സാധിക്കും.  കൂടാതെ ട്രിവാൻഡ്രത്തേക്ക് കേന്ദ്ര നികുതി ആസ്ഥാനം വന്നതോടെ സാമ്പത്തിക മേഖലയിൽ ട്രിവാൻഡ്രം വരും വർഷങ്ങളിൽ ശക്തമായ സാന്നിധ്യമായി മാറും.  വിഴിഞ്ഞം, എനയം വഴി കന്യാകുമാരിയും കടന്നു ചെന്നൈയിലേക്കുള്ള പാതയാണ് വ്യാവസായിക ഇടനാഴിയാകുന്നത്.  കഴക്കൂട്ടം മുതൽ കന്യാകുമാരി വരെ പൂർണമായും പുതിയ ദേശീയപാത വരുകയാണ്, പണികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.  അടുത്ത വർഷത്തോടെ പണി തീരുകയും വിഴിഞ്ഞം ആദ്യ ഘട്ടം യാഥാർഥ്യമാകുകയും ചെയ്യും.

Post a Comment

0 Comments