Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇന്ത്യയിലെ ഏറ്റവും വലിയ യു.എസ്‌ ഐടി ടൗൺഷിപ് ട്രിവാൻഡ്രത്ത്!

ഇന്ത്യയിലെ ഏറ്റവും വലിയ യു.എസ്‌ ഐടി ടൗൺഷിപ് ട്രിവാൻഡ്രത്ത് ഉടൻ യാഥാർഥ്യമായേക്കും.  ഏറെ നാളത്തെ കേരളത്തിന്‍റെ കാത്തിരിപ്പിനൊടുവിൽ ആണ് എല്ലാ കടമ്പകളും കടന്ന ടോറസ് ഇന്ത്യയിലെ ആദ്യത്തെ നിക്ഷേപവുമായി ട്രിവാൻഡ്രത്ത് എത്തുന്നത്.
ടെക്നോപാർക്കിന്റെ മൂന്നാം ഘട്ടത്തിൽ ഇരുപത് ഏക്കറിൽ അഞ്ചു മില്യൺ ചതുരശ്ര അടിയിൽ ഒരുങ്ങുന്ന ഈ പദ്ധതിയ്ക്ക് ഐടിയ്ക്കും നോൺ ഐടിയ്ക്കും പ്രത്യേകം മേഖലകളായാണ് വരുക.  പദ്ധതിയിൽ ഷോപ്പിംഗ് മാൾ, രണ്ട് ഫൈവ് സ്റ്റാർ ഹോട്ടലുകൾ, ഇന്നോവേഷൻ സെന്റർ, കൊമേർഷ്യൽ കോംപ്ലക്സ്, ഐടി ടവറുകൾ മുഖ്യ ആകർഷണമാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ യു.എസ് വിദേശ നിക്ഷേപം ആണ് ഐടി മേഖലയിൽ ട്രിവാൻഡ്രത്ത് വരുന്നത്.  ഇതിലൂടെ വലിയ മാറ്റങ്ങൾ ഐടി രംഗത്ത് ഉണ്ടാക്കും.  ഇതോടു കൂടി കേരളത്തിന്റെ ഐടി തലസ്ഥാനമായ ട്രിവാൻഡ്രത്ത് പുത്തൻ തിലകക്കുറിയായി മാറുമിത്.
ടെക്നോപാർക്കിന്റെ ഭാഗത്ത് നിന്ന് എല്ലാ പേപ്പർവർക്കുകളും പൂർത്തിയാക്കുകയും, യുഎസ് സർക്കാരിലുണ്ടായ മാറ്റം കാരണവും പദ്ധതി ഏറെ വൈകിയിരുന്നു.  എമേർജിങ് കേരള പദ്ധതിയിൽ ആണ് ഈ പദ്ധതി കേരളത്തിൽ എത്തിയത് എങ്കിലും ഏകദേശം അഞ്ചു വർഷം പിന്നിടുകയും വരും മാസങ്ങളിൽ പണി ആരംഭിക്കുകയും ചെയ്യുന്ന ഈ പദ്ധതി.  ഇന്ത്യൻ എംഡി ആയ അജയ് പ്രസാദ് ട്രിവാൻഡ്രം നഗരത്തെ കുറിച്ച് ഒരുപാട് ബ്ലോഗ് എഴുതിയ ഒരു തലസ്ഥാന സ്നേഹിയാണ്.  ഇന്ന് തലസ്ഥാനത്തിനു വേണ്ടി വികസനത്തിനായി ശബ്ദമായുയർത്താൻ തുടക്കക്കാരനും അദ്ദേഹം തന്നെ.  ഒട്ടേറെ പദ്ധതികൾ ടോറസ് കമ്പനിയിൽ ട്രിവാൻഡ്രം പ്രതീക്ഷിക്കുന്നു.  ടെക്നോസിറ്റിയിലും ഇത്തരം പദ്ധതിയെത്തിയാൽ അത് വലിയ നേട്ടം തന്നെയാകും.  ടോറസ് കൂടുതൽ നിക്ഷേപം ഇന്ത്യയിൽ നടത്താൻ ഉദ്ദേശിക്കുന്നുണ്ട്.

Post a Comment

0 Comments

Disqus Shortname

sigma-2

Comments System

web/disqus/facebook

Disqus Shortname

designcart

Ad Code

Responsive Advertisement