കേരളത്തിലെ ഏറ്റവും വലിയ നഗരവും തലസ്ഥാന നഗരവുമായി ട്രിവാൻഡ്രം നഗരത്തിനു മെട്രോ റെയിൽ അട്ടിമറിച്ചത് വിവാദമാകുന്നു. തലസ്ഥാനവാസികളിൽ ആണ് ഈ ആശങ്ക നേരത്തെ ഉടലെടുത്തെങ്കിലും, കഴിഞ്ഞ സർക്കാരിന്‍റെ കാലത്തു ധനവകുപ്പ് ഇതേ ചോദ്യം ഉന്നയിച്ചു. 2010ൽ അഞ്ചു സമീപ സാറ്റലൈറ്റ് നഗരങ്ങളെ ട്രിവാൻഡ്രം കോർപറേഷനിൽ കൂട്ടിച്ചേർത്തതോടെ കേരളത്തിലെ ഏക മെട്രോ നഗരമായി ട്രിവാൻഡ്രം മാറി കഴിഞ്ഞിരുന്നു. കൊൽക്കത്തയിൽ മെട്രോ ഓടിയിട്ടും വളരെ വൈകിയാണ് മുംബൈ നഗരത്തിൽ മെട്രോ വിരുന്നെത്തിയത്. അത് തന്നെയാണ് കേരളത്തിലും സംഭവിച്ചത്, ട്രിവാൻഡ്രം മെട്രോ ഫയലിൽ ഉറങ്ങുന്നു.

കേന്ദ്രസർക്കാരിന്‍റെ പുതിയ മെട്രോ നയം അനുസരിച്ചു മീഡിയം മെട്രോ റെയിൽ പദ്ധതിക്കായിരിക്കും അനുമതി ലഭിക്കുക. നേരത്തെ തന്നെ ശ്രീധരന്റെ നിർദ്ദേശം പുതിയ റോളിങ്ങ് സ്റ്റോക്ക് വാങ്ങുക എന്നത് സംസ്ഥാന സർക്കാർ അംഗീകാരത്തത് ഗുണം ചെയ്തു, സർക്കാർ ഉദ്യോഗസ്ഥർ കേന്ദ്ര സർക്കാരിന്റെ പുതിയ മെട്രോ നയം വന്നിട്ട് പണി ആരംഭിക്കാം എന്ന നിലപാടിൽ ആണ്. അത് പദ്ധതിയിക്ക് ഗുണം ചെയ്യും. എന്നാൽ കേന്ദ്ര സർക്കാർ അനുമതി നൽകാത്ത സാഹചര്യത്തിൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ നീക്കം നടക്കുന്നത് മീഡിയം മെട്രോ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ്. കേന്ദ്ര അനുമതി ലഭിച്ചില്ലെങ്കിൽ സർക്കാർ പൂർണ ചെലവും വഹിച്ചു ലൈറ്റ് മെട്രോ നടപ്പാക്കാൻ ലഭിച്ച നിർദ്ദേശം കൂടിയാകുമ്പോൾ മീഡിയം മെട്രോ റെയിലിന്റെ അട്ടിമറി ശ്രമം കൂടുതൽ തെളിഞ്ഞു വരുകയാണ്. നേരത്തെ വിഴിഞ്ഞം പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമം ചില ലോബ്ബികൾ നടത്തുകയുണ്ടായിരുന്നു. വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായാൽ ഇന്ത്യയുടെ മുൻനിര നഗരമായി ട്രിവാൻഡ്രം മാറും, കാരണം ഇന്ത്യയിലെ ആദ്യത്തെ മദർ പോർട്ട് കൂടിയാണ് വിഴിഞ്ഞം പദ്ധതി. കൂടാതെ കേരളത്തിന്റെ ഐടി തലസ്ഥാനമായ ട്രിവാൻഡ്രത്തു നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഐടി പാർക്ക് വന്നതോടെ ആ സ്ഥലം തന്നെ വളരെ മാറ്റങ്ങൾ സംഭവിച്ചു കഴിഞ്ഞു. എന്നാൽ ഈ പ്രദേശം നിലവിൽ ട്രിവാൻഡ്രം മെട്രോ റൂട്ടിൽ പോലുമില്ല. ഗതാഗത കുരുക്കിൽ വീർപ്പ്മുട്ടുന്ന ആറ്റിങ്ങൽ മുതൽ മെട്രോ റെയിൽ ആരംഭിക്കണമെന്നും നിർദ്ദേശം ഉയരുന്നുണ്ട്.

മീഡിയം മെട്രോ റെയിൽ ആണ് കേരളത്തിലെ ഏറ്റവും വലിയ നഗരവും, ജില്ലാ ജനസംഖ്യയിൽ മലപ്പുറത്തിനു തൊട്ടു പിന്നാലെ ഉള്ളതും, ജില്ലാ ഡെൻസിറ്റിയിൽ ഒന്നാം സ്ഥാനവുമുള്ള ട്രിവാൻഡ്രത്തിന് അനുയോജ്യം.

മെട്രോ പദ്ധതിയെ സ്ഥലം ലഭ്യതയെ കുറിച്ച് ആശങ്ക അറിയിച്ചു അതിനെ മീഡിയം മെട്രോ റെയിൽ എന്ന പദ്ധതിയെ അട്ടിമറിച്ചു മോണോ റെയിൽ ആക്കി മാറ്റി. തുടക്കത്തിൽ കൊച്ചി മെട്രോ ലൈറ്റ് മെട്രോ ആയിരുന്നെങ്കിൽ പോലും കൊച്ചി മെട്രോ എന്ന ബ്രാൻഡ് നൽകിയിരുന്നു. എന്നാൽ പക്ഷെ ട്രിവാൻഡ്രം നഗരത്തിനു ലൈറ്റ് മെട്രോ എന്ന പേരിൽ ബ്രാൻഡ് ചെയ്യുകയും ചെയ്തു, ഇതോടെ സിറ്റി ബ്രാൻഡിങ് എന്ന സ്വപ്നവും തകർത്തു കളഞ്ഞു.

മീഡിയം മെട്രോ റെയിൽ, ലൈറ്റ് മെട്രോ റെയിൽ ഇവതമ്മിൽ അധികം വ്യത്യാസമില്ല. റോളിങ്‌സ്റ്റോക്ക് മീഡിയം മെട്രോയ്ക്ക് 2.9 , ലൈറ്റ് മെട്രോയ്ക്ക് 2.7 ആണ്. ഇതാണ് പ്രധാന വ്യത്യാസം. അതിനാൽ തന്നെ മീഡിയം മെട്രോയിൽ കൂടുതൽ കപ്പാസിറ്റി ലഭിക്കും. ബാക്കിയെല്ലാം ഒരു പോലെ തന്നെയാണ്. എന്നാലിവിടെ ലൈറ്റ് മെട്രോ എന്ന നാമം മനഃപൂർവം കൂട്ടിചേർത്തു.
0 Comments