Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആറ്റിങ്ങല്‍ ബൈപാസ് പദ്ധതി യാതാര്‍ത്ഥ്യം ആകുന്നു!

ആറ്റിങ്ങല്‍ ബൈപാസ് യാഥാര്‍ഥ്യം ആകാനുള്ള സാധ്യത തെളിയുന്നു.  കടുവപള്ളി മുതല്‍ മാമം വരെ പതിമൂന്ന് കിലോമീറ്ററില്‍ വരുന്ന പാത ആയതിനാല്‍ ടോള്‍ പിരിവുണ്ടാകാന്‍ ഇടയില്ല.  ചേര്‍ത്തല - കഴക്കൂട്ടം പാതയില്‍ കൊല്ലത്തും, ആലപ്പുഴയിലുമാകും ടോള്‍ പിരിക്കുക.  സെപ്റ്റംബര്‍ മാസത്തിനകം 3എ നോട്ടിഫിക്കേഷന്‍  പുറപ്പെടുവിക്കും.  ഈ സാഹചര്യത്തില്‍ ആറ്റിങ്ങല്‍ എം.പി സമ്പത്തിന്‍റെ ഇടപെടലുകള്‍ ഉണ്ടായാല്‍ പദ്ധതിയ്ക്ക് ഗുണം ചെയ്യും.  ഇനിയും മുടങ്ങി പോകരുത് ഈ പദ്ധതി.  പദ്ധതി പൂര്‍ത്തിയായാല്‍ ടോള്‍ പിരിക്കുന്നത് പി.ഡബ്ലു.ഡി ആയിരിക്കും.  എന്നാല്‍ എന്‍.എച്ച്.എ.ഐ ചട്ട പ്രകാരം ഇത് നടക്കാന്‍ സാധിക്കില്ല, കുറഞ്ഞത് അറുപത്‌ കിലോമീറ്ററില്‍ ആണ് പുറത്താണ് ടോള്‍ പിരിക്കാന്‍ പാടുള്ളൂ.  ചേര്‍ത്തല - കഴക്കൂട്ടം ആകെ 173കി.മി ആണ് ദൂരം, ഇവിടെ രണ്ട് ടോള്‍ ബൂത്തുകള്‍ ആണ് ഉണ്ടാകുക, അവ രണ്ടും കൊല്ലത്തും, ആലപ്പുഴയിലുമായിരിക്കും.

കഴക്കൂട്ടം ബൈപാസ് മാതൃകയില്‍ ആകും ആറ്റിങ്ങല്‍
ബൈപാസും വരുക. ആറുവരിപ്പാതയാകും ആറ്റിങ്ങലില്‍ വരുക.



ആറ്റിങ്ങല്‍ ബൈപാസ് വന്നാല്‍ നിലവിലെ ആറ്റിങ്ങല്‍ നഗരം മരിക്കുമോ?

ഒരു കാലത്ത് ആറ്റിങ്ങല്‍ ബൈപാസ് വന്നാല്‍ ആറ്റിങ്ങല്‍ നഗരത്തിന് പ്രസക്തി ഇല്ലെന്ന വാദമുയര്‍ന്നു വന്നിരുന്നു.  എന്നാല്‍ ഇന്ന് ആറ്റിങ്ങലില്‍ കൂടെ സഞ്ചരിക്കുന്ന ദീര്‍ഘയാത്രക്കാര്‍ ആറ്റിങ്ങലില്‍ കാല്കുത്താതെ കടന്നു പോകുന്ന കാഴ്ചയാണ്, എന്താണ് കാര്യമെന്നല്ലേ?  ട്രാഫിക് ബ്ലോക്ക്‌!  ആറ്റിങ്ങല്‍ നഗരത്തെ തേടി വരുന്നവര്‍ ആണ് ഇവിടത്തെ ഉപഭോക്താക്കള്‍ എന്നത് വൈകിയാണെങ്കിലും വ്യാപാരികള്‍ മനസ്സിലാക്കുന്നു!  പുതിയ കച്ചവട സ്ഥാപനങ്ങള്‍ക്ക് വരാന്‍ ഇടവുമില്ല.  ഇന്ന് നാട്ടുക്കാരും, വ്യാപാരികളും മനസ്സിലാക്കുന്നു, ആറ്റിങ്ങല്‍ ബൈപാസ് വന്നാല്‍ മാത്രമേ ആറ്റിങ്ങല്‍ വളരുകയുള്ളൂ, ഇല്ലെങ്കില്‍ ചരമത്തിലേക്ക് ആറ്റിങ്ങല്‍ പോകുമെന്ന്.  ആറ്റിങ്ങല്‍ ബൈപാസ് വന്നാല്‍ തിരക്ക് കുറയുന്നതോടെ പാര്‍ക്കിംഗ് പ്രശ്നങ്ങള്‍ ഇവിടെ കുറയും.  കൂടുതല്‍ ഉപഭോകതക്കളെ ലഭിക്കാന്‍ ഇത് സഹായിക്കും വ്യാപാരികള്‍ക്ക്, മറ്റു ചെറു പട്ടണങ്ങള്‍ തേടി പോകുന്ന അവസ്ഥ ഉണ്ടാകുകയുമില്ല.  പുതിയൊരു ആറ്റിങ്ങല്‍ നഗരം, ബൈപാസ് ഓരത്ത് രൂപം കൊള്ളുക തന്നെ ചെയ്യും.  ഇന്നു നാം കാണുന്ന കഴക്കൂട്ടം പോലെ ആറ്റിങ്ങലില്‍ ഒരു ആധുനിക നഗരം ഉയരും.  വിഴിഞ്ഞം പദ്ധതിയുടെ വരവോട് കൂടി ഈ പാത ലോജിസ്ടിക് ഹബ്ബ് ആയി മാറാം.  അധികം സ്ഥലം ലഭ്യമല്ലാത്ത ജില്ലയില്‍ ഈ പാതയോരത്ത് സ്ഥലം ലഭ്യമാകുകയും ചെയ്യും, ഇതോടെ ഇവിടെ വമ്പന്‍ ഫ്ലാറ്റുകള്‍ ഉയരുന്നതോടെ, അന്ന് ആറ്റിങ്ങല്‍ ഇന്ന് കാണുന്ന പട്ടണത്തെ വാണിജ്യ ആവശ്യങ്ങള്‍ക്ക് ആശ്രയിക്കും, അതായത് ട്രാഫിക് പരിഹാരമാകുകയും, കൂടുതല്‍ ഉപഭോകതാക്കള്‍ ലഭിക്കുന്നതുമായ സാഹചര്യം ആറ്റിങ്ങലിനു ഉണ്ടാകും എന്നത് സാരം.  ഭാവിയില്‍ മാമം വലിയ ഒരു ജംഗ്ഷന്‍ ആകുകയും, ആറ്റിങ്ങല്‍ ഹൃദയം മാമം ആയി മാറുകയും ചെയ്യും.  ബസ് സ്റ്റാന്‍ഡിന് സ്ഥലം ഏറ്റെടുത്തിട്ടുണ്ട് ഇവിടെ, പക്ഷെ സ്ഥലം കേസില്‍ അകപെട്ട് വര്‍ഷങ്ങളായി, ഒരു അന്തിമ തീരുമാനം ആയിട്ടില്ല ഇന്നും.

Post a Comment

0 Comments

Disqus Shortname

sigma-2

Comments System

web/disqus/facebook

Disqus Shortname

designcart

Ad Code

Responsive Advertisement