വിഴിഞ്ഞം ജുഡീഷൽ കമ്മീഷന്‍റെ ഓഫീസ് ഉടൻ പ്രവർത്തനം തുടങ്ങും
തിരുവനന്തപുരം: വിഴിഞ്ഞം ജുഡീഷൽ കമ്മിഷന്‍റെ ഓഫീസ് കൊച്ചിയിൽ ഉടൻ പ്രവർത്തനം തുടങ്ങും. ഓഫീസ് കൊച്ചിയിൽ തുറക്കാൻ സർക്കാർ അനുമതി നൽകി. ഓഫീസ് സെക്രട്ടറിയേയും നിയമിച്ചിട്ടുണ്ട്. സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ നിജസ്ഥിതി പരിശോധിക്കുന്നതിനായാണ് ജസ്റ്റീസ് സി.എൻ.രാമചന്ദ്രൻനായരെ അന്വേഷണ കമ്മീഷനായി സർക്കാർ നിയോഗിച്ചത് . നേരത്തെ, കമ്മീഷൻ പ്രർത്തനങ്ങൾക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും സെക്രട്ടറിയെ നിയോഗിക്കുന്നതിനും നടപടി സ്വീകരിക്കാത്തത് വിമർശനത്തിന് ഇടയാക്കിയിരുന്നു. ഹൈക്കോടതിയും ഇക്കാര്യം കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു.
കമ്മീഷൻ പ്രവർത്തനം തുടങ്ങാത്താൻ സർക്കാർ മനഃപ്പൂർവം കാലതാമസം വരുത്തിയെന്ന് താൻ കരുതുന്നില്ലെന്ന് ജസ്റ്റീസ് സി.എൻ.രാമചന്ദ്രൻ നായർ അറിയിച്ചു. ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാല്‍ തലസ്ഥാനവാസികള്‍ ഓരോ കേസുകളും വിഴിഞ്ഞത്തെ കുറിച്ച് പൊങ്ങി വരുമ്പോള്‍ ഭയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. വിഴിഞ്ഞം അതിവേഗം പണി പുരോഗമിക്കുമ്പോള്‍ പൊന്നാനി പതുങ്ങളില്‍ ആണ്. ഈ തുറമുഖത്തെ കുറിച്ച് യാതൊരു വാര്‍ത്തയും കേസും വരുന്നില്ല, കേസ് കൊടുക്കാന്‍ തുനിയുന്നവര്‍ അന്താരാഷ്ട്ര ലോബികളുടെ കയ്യില്‍ നിന്നും എത്ര പണം പറ്റി എന്നതും അന്വേഷിക്കണം എന്ന് നാട്ടുക്കാര്‍ ആവശ്യപ്പെടുന്നു. കൊച്ചിയില്‍ തന്നെ ജുഡീഷ്യല്‍ കമ്മിഷന്‍ കൊണ്ട് വന്നതിന് പിന്നില്‍ വലിയ കള്ളകളികള്‍ ഉണ്ടെന്നതും സംശയാസ്പദം ആണെന്ന് നാട്ടുക്കാര്‍ പറയുന്നു. കൂടാതെ പരിസ്ഥിതി മുതല്‍ ഇന്ന് കരാര്‍ വരെ എത്തി നില്‍ക്കുന്നു കേസുകള്‍. തുടര്‍ച്ചയായി പലവിധത്തില്‍ കേസുകള്‍ വിഴിഞ്ഞം പദ്ധതിയ്കെതിരെ വരുന്നതിനെ കുറിച്ച് സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തണം എന്നും ആവശ്യം ഉയരുന്നുണ്ട്.
വിഴിഞ്ഞം പദ്ധതി കഴിഞ്ഞ ഇരുപത്തിയഞ്ചു കൊല്ലമായി പേപ്പറില്‍ ഉറങ്ങിയപ്പോള്‍ പ്രതികരിക്കാത്തവര്‍ ഇന്ന് ഈ കാണിക്കുന്ന ആശങ്ക എന്തിനാണ് എന്ന ചോദ്യം തലസ്ഥാന വാസികളില്‍ നിന്നും ഉയരുന്നുണ്ട്.
സിഎജി റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമായ പല കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടും കേസ് ആയി മുന്നോട്ട് പോകുന്ന നിലപാട് കേരളത്തില്‍ ഭാവി വികസനത്തെ ബാധിക്കും.

0 Comments