കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു T-20i ക്രിക്കറ്റ് കളി വരുന്നത്, പുതിയ സ്റ്റേഡിയം എന്ന നിലയ്ക്ക് കെസിഎയ്ക്കും മറ്റും തുടക്കത്തില്‍ തന്നെ ആശങ്കകള്‍ ഏറെ ആയിരുന്നു, തിരുവനന്തപുരം ആയതിനാല്‍ വടക്ക് നിന്ന് എത്താന്‍ ആളുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇനി പ്രസക്തി ഇല്ല. കാരണം, കൊച്ചിയില്‍ അവസാനം നടന്ന കളികളില്‍ പോലും ദിവസേന 3000 ടിക്കറ്റുകള്‍ വില്പന നടന്ന സ്ഥാനത്ത് ആണ് തിരുവനന്തപുരത്ത് ആദ്യ ദിവസം തന്നെ 19,000 ഓണ്‍ലൈന്‍ ടിക്കറ്റ് വില്പന നടത്തിയത്. ഇതോടെ തിരുവനന്തപുരത്തിന് ഐപിഎല്‍ ടീം ഉള്‍പ്പെടെ ലഭിക്കാന്‍ ഉള്ള സാധ്യതകള്‍ ഉണരുകയാണ്. ലോകത്തിലെ മികച്ച പുതിയ സ്റ്റേഡിയത്തില്‍ കാണികള്‍ കൂടി റെക്കോര്‍ഡ് വേഗത്തില്‍ ഫില്‍ ആയതോടെ കൂടുതല്‍ മികച്ച അവസരങ്ങള്‍ ആണ് ഇനി സ്പോര്‍ട്സ് ഹബ്ബിനെ തേടി വരുക, ഒരു പക്ഷെ മറ്റൊരു അന്തരാഷ്ട്ര കളി കൂടെ തിരുവനന്തപുരത്ത് വരാന്‍ സാധ്യത നിലവില്‍ ഉണ്ട്. തുടക്കത്തില്‍ കേരളത്തില്‍ എല്ലായിടത്തും ടിക്കറ്റ് വില്പന നടത്താന്‍ ആയിരുന്നു കെസിഎ ഉദേശിച്ചത്, പക്ഷെ തിരക്ക് വര്‍ധിച്ചപ്പോള്‍ തിരുവനന്തപുരം മാത്രമാക്കുകയും ചെയ്തു. നാളെ മുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റ്, തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെയും, തമിഴ്നാട്ടിലെയും (കന്യാകുമാരി ജില്ല) ഫെഡറല്‍ ബാങ്ക് വഴി കൈമാറാന്‍ സാധിക്കും.
തിരുവനന്തപുരം മംഗലപുരത്ത് ടെക്നോസിറ്റിക്ക് സമീപം പണിയുന്ന കെസിഎ സ്റ്റേഡിയം, ഒരു ലക്ഷം സീറ്റിംഗ് കപ്പാസിറ്റിയുള്ള ലോകോത്തര നിലവാരത്തില്‍ ഉള്ള ഒരു സ്റ്റേഡിയം ആയി രൂപകല്‍പന ചെയ്‌താല്‍ അത് വലിയ ഒരു മുതല്‍ കൂട്ടായി മാറും എന്നതില്‍ യാതൊരു സംശയവും ഇല്ല.

0 Comments