ഇന്ത്യയില്‍ ഏറ്റവും അധികം ആരാധകര്‍ ഉള്ള കളി ക്രിക്കറ്റ് ആണ് എന്നതില്‍ യാതൊരു സംശയവും ഇല്ല, കേരളവും ഒട്ടും പിന്നില്‍ അല്ല, പ്രത്യേകിച്ച് തിരുവനന്തപുരം. ടിക്കറ്റ് ആവശ്യം ഏറിയപ്പോള്‍, വില്പന തിരുവനന്തപുരത്ത് മാത്രമാക്കി ചുരുക്കിയതും ശ്രദ്ധേയമാണ്. അതായത് ക്രിക്കറ്റ് വന്നാല്‍ സ്റ്റേഡിയം നിറയാന്‍ വളരെ കഷ്ടപ്പാട് ഒന്നും തന്നെ ഇല്ല. കൊച്ചിയില്‍ ദിവസേന 3000 ടിക്കറ്റ് വിറ്റ് പോയ സ്ഥാനത്ത് തിരുവനന്തരത്ത് 16,000 ടിക്കറ്റുകള്‍ ആണ് എന്നത് ശ്രദ്ധേയം, ഇതില്‍ 6,000 ടിക്കറ്റുകള്‍ അധികമായി അന്നേ ദിവസം വീണ്ടും ചേര്‍ത്തത് ആണ്, മണിക്കൂറുകള്‍ കൊണ്ടാണ് ഓണ്‍ലൈന്‍ വഴിയും അല്ലാതെയും ടിക്കറ്റുകള്‍ വിറ്റ് പോയത്, എന്നിരുന്നാലും ഇപ്പോഴും ടിക്കറ്റ് കിട്ടാന്‍ ഉണ്ടോ എന്ന അന്വേഷണത്തില്‍ ജനങ്ങള്‍ പരക്കം പായുകയാണ്. ഈ അവസരത്തില്‍ ആണ് മലയാളികള്‍ ശക്തമായി ഐപിഎല്‍ ടീം എന്ന ആവശ്യവുമായി എത്തിയിരിക്കുന്നത് സോഷ്യല്‍ മീഡിയയില്‍. വളരെ ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ തലസ്ഥാനത്ത് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് വരുമ്പോള്‍, പിന്നാലെ ഐപിഎല്‍ ടീം വരും എന്ന പ്രതീക്ഷയില്‍ ആണ് മലയാളികള്‍. ലോകത്തിലെ തന്നെ മികച്ച വേദിയില്‍ ഒന്നായ ദി സ്പോര്‍ട്സ് ഹബ്ബ് ഹോം ഗ്രൌണ്ട് ആയി ഒരു ഐപിഎല്‍ ടീം വരുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം.

0 Comments