Ticker

6/recent/ticker-posts

വിഴിഞ്ഞം പദ്ധതി: ആയിരം ദിവസങ്ങളുടെ കണക്കിന് വിരാമം

വിഴിഞ്ഞം പദ്ധതിയ്ക്കെതിരെ എന്തൊക്കെ ആയുധങ്ങള്‍ പ്രയോഗിക്കാന്‍ കഴിയുന്നുവോ, അതെല്ലാം പ്രയോഗിക്കുന്ന ഒരു അന്താരാഷ്‌ട്ര ലോബി തന്നെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് വളരെ വ്യക്തമാണ്, ഇതിനു പിന്നില്‍ വിദേശ ശക്തികള്‍ തന്നെയാണ്.  പക്ഷെ, ഇത്തവണത്തെ ആയുധം പാവപെട്ട ജനങ്ങളുടെ ജനകീയ സമരമായിരുന്നു എന്നത് മാത്രം.  ഇടവകയുടെ ശക്തമായ ഇടപെടലുകള്‍ ഇതിന് മുന്‍പും ദുരൂഹം ആയിരുന്നു, അന്ന് കേസ് കൊടുത്തവര്‍ പോലും, അവസാനം കൈമലര്‍ത്തുന്ന അവസ്ഥായാണ് ഉണ്ടായത്.  വിഴിഞ്ഞം പദ്ധതി കൃത്യം സമയത്ത് പൂര്‍ത്തിയാകരുത്, നീണ്ടു പോകുന്ന ഓരോ ദിവസവും ഗുണം ചെയ്യുന്ന വിദേശ ശക്തികള്‍ നിലവിലുണ്ട് എന്നത് പരസ്യമായ രഹസ്യം ആണ്.  വിഴിഞ്ഞം പദ്ധതി യാതാര്‍ത്ഥ്യം ആകുന്നതോടെ ഇന്ത്യയിലെ മുഴുവന്‍ മദര്‍ ഷിപ്പുകളും വിഴിഞ്ഞത്ത് അടുക്കുന്നതോടെ, വിദേശ തുറമുഖങ്ങള്‍ക്കാണ് നഷ്ടം.  പദ്ധതി വരും എന്ന് ഉറപ്പായതോടെ, വൈകുന്ന ഓരോ ദിവസ്സങ്ങള്‍ ആയി മാറി ഈ ലോബിയുടെ ലക്ഷ്യം, അതായത് വൈകുന്ന ഓരോ ദിവസവും വിദേശ തുറമുഖങ്ങളുടെ ലാഭങ്ങള്‍ വര്‍ധിപ്പിക്കുന്നു, അഥവ വിഴിഞ്ഞം പദ്ധതി വഴി ഉണ്ടാകുന്ന നഷ്ടത്തെ ഒരു പരിധി വരെയുള്ള ചെറുത്തു നില്‍പ്പ് എന്ന് വിശേഷിപ്പിക്കാം. എനയം തുറമുഖം വന്നാല്‍ പോലും അത് വിഴിഞ്ഞത്തിന് ഗുണം ചെയ്യുക മാത്രമേ ചെയ്യുകയുള്ളൂ എന്നതാണ് സത്യം, കാരണം ഇന്ത്യയില്‍ ആകെ ഇത്തരത്തില്‍ ഒരു തുറമുഖം പോലും നിലവില്‍ ഇല്ല എന്നതാണ് കാരണം.  വിഴിഞ്ഞം പദ്ധതി ഒരിക്കലും ഇന്ത്യയിലെ മറ്റു തുറമുഖങ്ങള്‍ക്ക് ഭീക്ഷണി അല്ല.  എന്നിട്ടും സമരങ്ങളിലൂടെ പദ്ധതി നീളുകയാണ് ഇന്ന്.



കേരളത്തില്‍ ഉള്ള ചിലരെ കരുവാക്കി ഈ ലോബികള്‍ വിഴിഞ്ഞം പദ്ധതി തടസപ്പെടുത്താന്‍ ഒരുപാട് ശ്രമിച്ചെങ്കിലും നടന്നില്ല.  തുടര്‍ന്ന് ജനകീയ സമരത്തിലേക്ക് ഈ ശക്തി കടന്ന് കൂടി ചിലരുടെ പിന്തുണയോട് കൂടി തുറമുഖ പണി മുടക്കിപ്പിക്കല്‍ സമരമായി മാറ്റി.  ഇനി ആയിരം ദിവസങ്ങളുടെ കണക്കിവിടെ ഇല്ല, കേരളത്തിലേക്കുള്ള നിക്ഷേപമായി ഇനി പുതിയൊരു കമ്പനി വരുകയാണെങ്കില്‍ ഒരിക്കല്‍ കൂടി അവര്‍ ചിന്തിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ കടക്കുകയാണ്.  അതിവേഗം വളരുന്ന ട്രിവാന്‍ഡ്രം, കൊച്ചി, കണ്ണൂര്‍ നഗരങ്ങളുടെ ഭാവി വികസനവും അനിശ്ചിതത്വത്തിലേക്ക് വഴി മാറും.   ടെക്നോസിറ്റി, സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ക്ക് നിക്ഷേപം ലഭിക്കുന്നതില്‍, ലോകം ശ്രദ്ധിക്കുന്ന വിഴിഞ്ഞം പദ്ധതി ഒരു തടസ്സമായി മാറിയേക്കാം, ഇത്തരത്തില്‍ ഉള്ള സമരം തുടര്‍ന്നാല്‍.  സര്‍ക്കാര്‍ എത്രയും വേഗം ഇടപെട്ട് സമരം അവസാനിപ്പിക്കാനുള്ള നടപടികള്‍ എടുക്കണം.

Post a Comment

0 Comments