Ticker

6/recent/ticker-posts

75 പേര്‍ക്ക് സൗജന്യ അത്താഴ വിരുന്നൊരുക്കി ട്രിവാന്‍ഡ്രം ഇന്ത്യന്‍ - ബാര്‍ബിക്യൂ നാഷന്‍ മത്സരം



ഈഞ്ചയ്ക്കല്‍:  തലസ്ഥാനത്തിന്‍റെ വികസന പേജ് എന്ന ആശയത്തിലൂടെ ആരംഭിച്ച്, ഇന്ന് തലസ്ഥാനത്തിന്‍റെ എന്തിനെയും കുറിച്ചുള്ള ഒരു പേജ് ആയി മാറി വളര്‍ന്ന പേജ് ആണ് ട്രിവാന്‍ഡ്രം ഇന്ത്യന്‍, ഏതാണ്ട് 1.22 ലക്ഷം ഫോളോവേഴ്സ് ഈ പേജില്‍ നിലവിലുണ്ട്, 20 ലക്ഷം റീച് ഓളം ആയി പേജ് മുന്നോട്ട് പോകുമ്പോള്‍ അവര്‍ ഉയര്‍ത്തി പിടിക്കുന്ന കാഴ്ചപ്പാട് തലസ്ഥാന നഗരത്തെ ലോകത്തിന് മുന്നില്‍ ബ്രാന്‍ഡ് ചെയ്യുക എന്നത് ആണ്.  ഏതാണ്ട് കുറച്ചു നാള്‍ക്ക് മുന്‍പ് പല മത്സാരങ്ങളും ഈ പേജില്‍ നടന്നിട്ടുണ്ട് എങ്കിലും, വളരെ ചെലവേറിയ ഡിന്നര്‍, അതും 75 പേര്‍ക്ക് എന്ന മത്സരം ബാര്‍ബിക്യൂ നാഷന്‍ ഉത്ഘാടനത്തിന് മുന്നോടിയായി ട്രിവാന്‍ഡ്രം ഇന്ത്യന്‍ ആയി സഹകരിച്ച് ഫാന്‍സിന് വേണ്ടി നടപ്പിലാക്കുകയാണ്, തികച്ചും ഇതില്‍ നിന്നും യാതൊരു ലാഭവും പേജിന് ഇല്ല, എന്നാല്‍ ഫാന്‍സിന് ഉണ്ടാകുന്ന നേട്ടവും, പുതിയ ഒരു സംരംഭത്തിന് ഉണ്ടാകുന്ന പ്രശസ്തിയുമാണ് ഏറെ സന്തോഷം ഉണ്ടാകുന്നത് എന്ന് അഡ്മിന്‍സ് ട്രിന്‍ഡ്യ ഓണ്‍ലൈന്‍ മാധ്യമത്തോട് പറയുകയുണ്ടായി.



ഫേസ്ബുക്ക് വഴി രണ്ട് പോസ്റ്റ്‌ നിലവില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്, ഇതില്‍ ഏറ്റവും മികച്ച 25 comment അയച്ചവര്‍ക്ക് രണ്ട് കൂട്ടുക്കാരുമായി അത്താഴവിരുന്നില്‍ പങ്കെടുക്കാം.  ഇതിനോടകം ഒരുപാട്പ്പേര്‍ മത്സരത്തില്‍ പങ്കെടുത്ത് കഴിഞ്ഞു, നാളെയാണ് മത്സരത്തിന്‍റെ അവസാന ദിവസം.  ആഹാര സംബന്ധമായ കൂടുതല്‍ കാര്യങ്ങള്‍ പേജില്‍ ഉള്‍പ്പെടുത്തുമെന്ന് അഡ്മിന്‍സ് അറിയിച്ചു, ഒരു കാലത്ത് തലസ്ഥാനത്തെ ആഹാരം മോശമെന്ന് വരുത്തി തീര്‍ത്തവര്‍, ഇന്ന് തലസ്ഥാനത്തെ അഹാരങ്ങളെ കുറിച്ച് അറിയാന്‍ ഇടവരുത്തിയത് സോഷ്യല്‍ മീഡിയ വഴിയാണ്, ഇന്ന് ഒരുപാട് പേജുകളും ഗ്രൂപ്പുകളും ഇതിനായി ഉണ്ട്, അത് തലസ്ഥാനത്തിന് കൂടുതല്‍ ഗുണം ചെയ്യും എന്ന് അട്മിന്‍സ് ഓര്‍മിപ്പിച്ചു.

Contest 1:


Contest 2:

Post a Comment

0 Comments