Ticker

6/recent/ticker-posts

ഇന്ത്യയുടെ ഇമിഗ്രേഷന്‍ സെന്‍റര്‍ പദവിയിലേയ്ക്ക് ട്രിവാന്‍ഡ്രം രാജ്യാന്തര തുറമുഖം

വിഴിഞ്ഞം:  ഇന്ത്യയിലേക്കുള്ള ഇമിഗ്രേഷന്‍ സെന്‍റര്‍ ആയി വിഴിഞ്ഞത്തെ ഉയര്‍ത്തി കൊണ്ട് കേന്ദ്ര സര്‍ക്കാര്‍, വിഴിഞ്ഞത്തെ തുറമുഖം കൂടാതെ ഗുജറാത്തിലെ മുദ്ര തുറമുഖവും ഇമിഗ്രേഷന്‍ സെന്‍റര്‍ ആയി ഉയര്‍ത്തി.



ഇന്ത്യയിലെ ഈ രണ്ട് തുറമുഖങ്ങളും അദനി കമ്പനിയുടെ കീഴില്‍ എന്ന പ്രത്യേകതയുമുണ്ട്, എന്നാല്‍ വിഴിഞ്ഞം ഇന്ത്യയുടെ തന്നെ ആദ്യത്തെ മദര്‍ പോര്‍ട്ട്‌ ആണ്.  ഇന്ത്യയുടെ ഭാവി തന്നെ ഇവിടം കേന്ദ്രികരിച്ചാകും, എന്നാല്‍ ഇന്ത്യയിലെ മറ്റുള്ള തുറമുഖങ്ങള്‍ക്ക് ഒരിക്കലും ഭീക്ഷണി അല്ല.  വിഴിഞ്ഞം പദ്ധതിയ്ക്കൊപ്പം ക്രൂയിസ് ടെര്‍മിനല്‍ കൂടി വരുന്നതോടെ സഞ്ചാരികളുടെ കുത്തൊഴുക്ക് വര്‍ധിക്കും, ഇന്ത്യയുടെ പ്രധാനപ്പെട്ട ബീച്ചുകളില്‍ ഒന്നായ കോവളത്തിന്‍റെ സാന്നിധ്യം കൂടുതല്‍ ഗുണം ചെയ്യും.  ഇമിഗ്രേഷന്‍ ചെക്ക്പോസ്റ്റ് വരുന്നതോട് കൂടി വിദേശ സഞ്ചാരികള്‍ക്കും, കപ്പലുകള്‍ക്കും കൂടുതല്‍ ഗുണം ചെയ്യും.  വലിയ കപ്പലുകള്‍ക്ക്  അടുക്കാനുള്ള സൗകര്യം ആണ് വിഴിഞ്ഞത്ത് ഉള്ളത്.

Post a Comment

0 Comments