Ticker

6/recent/ticker-posts

മുല്ലപ്പെരിയാറിന് പിന്നാലെ വിഴിഞ്ഞതിനെയും റാഞ്ചാന്‍ തമിഴ് ലോബി

തമിഴ്നാട് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ സ്കാനിയ ബസ്സുകളെ തമിഴ്‌നാടുകളില്‍ ആളെ കയറ്റാനോ, ചെന്നൈയില്‍ നാഗര്‍കോവില്‍ ബസ് ബേയില്‍ ഇടാനോ സമതിക്കാതെ അവഗണിക്കുമ്പോള്‍, കേരളത്തില്‍ അന്യ നാട്ടിലെ ബസ്സുകള്‍ക്ക് വളരെ നല്ല പരിഗണന നല്കാറുണ്ട്.  മുല്ലപെരിയാര്‍ ഇന്ന് മധ്യ കേരളത്തിന്‍റെ ഭാവിയെ തന്നെ ബാധിക്കുമ്പോള്‍ തമിഴ്നാടിന് വെള്ളം കൊണ്ട് പോയാല്‍ മാത്രം മതി.  പാലക്കാട് ഡിവിഷന്‍, സേലത്തിനു വേണ്ടി ബലിയാട് ആക്കിയതിന് പിന്നാലെ തിരുവനന്തപുരം ഡിവിഷനില്‍ നേമം മുതല്‍ മധുര ഡിവിഷനില്‍ ചേര്‍ക്കാനുള്ള ഊര്‍ജിത ശ്രമം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ ആയി നടക്കുന്നുണ്ട്.  തിരുവനന്തപുരത്തിന്‍റെ ടെര്‍മിനല്‍ പദവി നാഗര്‍കോവിലേക്ക് പറിച്ചു നടാനും ശ്രമം ഉണ്ട്.  ഭാവിയില്‍ തിരുവനന്തപുരവും പാലക്കാടും ചേര്‍ത്ത് തിരുവനന്തപുരത്ത് ഒറ്റ ഡിവിഷന്‍ ആക്കുക എന്ന ലക്ഷ്യം ആണുള്ളത്, അതോടെ കേരളത്തിന്‍റെ റെയില്‍വേ സോണ്‍ എന്ന സ്വപ്നം എന്നന്നേക്കും അവസാനിക്കും.  നീക്കങ്ങള്‍ അവസാന ഘട്ടത്തില്‍ എത്തിയെങ്കിലും തിരുവനന്തപുരം ഡിവിഷന് വിവരങ്ങള്‍ ലഭിച്ചിട്ടില്ല.  നേമം ഭാഗത്ത് പുതിയ ടെര്‍മിനല്‍ പദ്ധതിയും, നേമം കഴിഞ്ഞ് ബാലരാമപുരത്ത് നിന്നും വിഴിഞ്ഞം തുറമുഖത്തിലേക്ക് പാതയും ഒക്കെ വരുന്ന സാഹചര്യത്തില്‍ ഏറ്റവും ലാഭകരമായ ഈ റൂട്ടില്‍ ഇനിയും വരുമാനം ഉയരം, തിരുവനന്തപുരം ഡിവിഷനില്‍ 40% ലാഭം ഈ തിരുവനന്തപുരം - നാഗര്‍കോവില്‍ ഭാഗത്തേയ്ക്ക് ആണ്, ആ നാല്പത് ശതമാനം വരുമാനം കുറയുന്നതോടെ കേരളത്തിന്‌ നിലവില്‍ ഉള്ള റെയില്‍വേ വിഹിതത്തിന്‍റെ പങ്ക് കുറയും, നിലവില്‍ തന്നെ റെയില്‍വേ അവഗണന നേരിടുന്ന സംസ്ഥാനം ഇതോടെ കൂടുതല്‍ അവഗണന നേരിടേണ്ടി വരും.


വിഴിഞ്ഞം പദ്ധതി പ്രദേശത്തെയ്ക്കുള്ള റെയില്‍ ലൈനും മധുര ഡിവിഷനില്‍ പോകുന്നതോടെ കേരളത്തിന്‍റെ നേട്ടങ്ങള്‍ എല്ലാം തമിഴ്നാടിലേക്ക് പോകും.  കേരളത്തിലെ എല്ലാ എംപിമാരും ഒരുമിച്ച് നിന്ന് പോരാടണം, എന്നും കേരളത്തിന്‌ ലഭിച്ചിരുന്ന ഈ അവഗണന അവസാനിപ്പിക്കണം.

Post a Comment

0 Comments