Ticker

6/recent/ticker-posts

കെസിഎ സ്റ്റേഡിയം: അനുയോജ്യ ഭൂമി ടെക്നോസിറ്റിയ്ക്ക് സമീപം

കെസിഎയ്ക്ക് സ്വന്തമായൊരു സ്റ്റേഡിയം എന്നത് കേരളത്തിന്‍റെ ഏറെ കാലത്തെ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു, എന്നാല്‍ ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ കെസിഎയ്ക്ക് സ്വന്തമായി സ്റ്റേഡിയം നിര്‍മിക്കാന്‍ പദ്ധതിയുണ്ട്, എന്നാല്‍ സ്ഥലമാണ് പ്രശ്നം.  മികച്ച ഒരു സ്ഥലം തന്നെ വേണം ഒരു ഗ്രീന്‍ഫീല്‍ഡ് ക്രിക്കറ്റ്‌ സ്റ്റേഡിയം നിര്‍മിക്കാന്‍, അതിനു ഏറ്റവും അനുയോജ്യം ടെക്നോസിറ്റിയ്ക്ക് സമീപം മംഗലപുരത്ത് മുല്ലശേരിയില്‍ പണി പുരോഗമിക്കുന്ന ഗ്രൗണ്ട് തന്നെയാണ്, നിലവില്‍ പത്ത് ഏക്കറോളം ഭൂമി കെസിഎയ്ക്ക് അവിടെ ലഭ്യമാണ്.  കൂടുതല്‍ സ്ഥലം കെസിഎ ഏറ്റെടുത്ത്, ഒരു ലക്ഷം കപ്പാസിറ്റി ഉള്ള ഒരു വലിയ സ്റ്റേഡിയം അവിടെ നിര്‍മിക്കാന്‍ സാധിക്കും.  മുന്‍പുണ്ടായിരുന്ന ആശങ്കകള്‍ എല്ലാം ദി സ്പോര്‍ട്സ് ഹബ്ബില്‍ അന്താരാഷ്ട്ര ക്രിക്കറ്റ്‌ മത്സരത്തിലൂടെ കെസിഎയ്ക്ക് മാറുകയുണ്ടായി.  കലൂരില്‍ കണ്ടതിനേക്കാള്‍ ഏറെ ആവേശം ആയിരുന്നു കാര്യവട്ടത്തെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ സാക്ഷ്യം വഹിച്ചത്.



ക്രിക്കറ്റ്‌ ആവേശം ഏറെയുള്ള തലസ്ഥാനത്ത് ഒരു ക്രിക്കറ്റ്‌ സ്റ്റേഡിയം നിര്‍മിക്കുന്നതിലൂടെ ചരിത്രത്തിലെ നേട്ടങ്ങളില്‍ ഒന്നായി മാറും കെസിഎ സ്റ്റേഡിയം.  ഇതിലൂടെ ധാരാളം പണം ലാഭിക്കുകയും ചെയ്യാന്‍ സാധിക്കും.

തിരുവനന്തപുരത്തെ കാണികളുടെ ക്ഷമ ഇതിനോടകം ലോകം വാഴ്ത്തപ്പെട്ടു കഴിഞ്ഞു, തീര്‍ച്ചയായും നിലവില്‍ ഉള്ള മംഗലപുരത്തെ സ്ഥലം പ്രയോജനപ്പെടുത്തണം, ആവശ്യമായ സ്ഥലം ഏറ്റെടുക്കാനും അവിടെ ബുദ്ധിമുട്ട് ഉണ്ടാകില്ല.

മംഗലപുരത്ത് കെസിഎയുടെ സ്വന്തം സ്ഥലത്ത് ഉള്ള ഗ്രൗണ്ട്


ടെക്നോസിറ്റിയുടെ വരവോടെ കഴക്കൂട്ടത്തെക്കാള്‍ വളരാന്‍ ഒരുങ്ങുകയാണ് മംഗലപുരം.  ആറ്റിങ്ങല്‍ നഗരത്തിന്‍റെ സാമീപ്യവും, തിരുവനന്തപുരം നഗരത്തിന്‍റെ സാമീപ്യവും ഒരുപാട് ഗുണം ചെയ്യും. സമീപത്തായി മുരുക്കുംപുഴ റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട് ഇവ എല്ലാം മംഗലപുരാത്തിന്‍റെ പ്രാധാന്യം കൂട്ടുന്നു.

കാണാം മംഗലപുരത്തുള്ള കെസിഎയുടെ സ്വന്തം സ്ഥലത്തിന്‍റെ ആകാശ ദൃശ്യങ്ങള്‍!


Post a Comment

0 Comments