Ticker

6/recent/ticker-posts

കെസിഎ കഴിവ് തെളിയിച്ചു, ടിക്കറ്റ്‌ ആരോപണങ്ങള്‍ അടിസ്ഥാന രഹിതം



മഴയോടെ മഴ ആയിരുന്നു തലസ്ഥാനത്ത് ഇന്നലെ ക്രിക്കറ്റ്‌ ദിനത്തില്‍ അരങ്ങേറിയത്, ലോകത്തിലെ മികച്ച സ്റ്റേഡിയത്തിന് കഴിവ് തെളിയിക്കാന്‍ കൂടി ലഭിച്ച അവസരം ആയിരുന്നു. തുടര്‍ച്ചയായ മഴയില്‍ കളി നടക്കില്ല എന്ന് പലരും കരുതി എങ്കിലും തിരുവനന്തപുരത്ത്ക്കാര്‍ പ്രതീക്ഷ കൈവെടിഞ്ഞില്ല, പതിനഞ്ചു മിനിറ്റ് കൊണ്ട് സ്റ്റേഡിയം റെഡി ആകും, മഴ കഴിഞ്ഞാല്‍ എന്ന പ്രത്യേകത ലോകത്തിനു മുന്നില്‍ തുറന്നു കാണിക്കാന്‍ കേരളത്തിന്‌ സാധിച്ചു.  കെസിഎയ്ക്കെതിരെ ടിക്കറ്റ്‌ പൂഴ്ത്തിവെക്കുന്നു എന്ന ആരോപണം ഉണ്ടായിരുന്നു, എന്നാല്‍ ഇന്നലെ ആ ആരോപണങ്ങളെ എല്ലാം തള്ളികളഞ്ഞു കൊണ്ടാണ് സ്റ്റേഡിയം നിറഞ്ഞത്.  വളരെ വേഗത്തില്‍ ടിക്കറ്റ്‌ വിറ്റഴിഞ്ഞു, കൊച്ചിയില്‍ 3000 ടിക്കറ്റ്‌ വിറ്റ് പോയ സ്ഥാനത്ത് തിരുവനന്തപുരത്ത് 19,000 ടിക്കറ്റുകള്‍ ആണ് വില്പന ആദ്യ ദിവസം തന്നെ നടന്നത്.  വളരെ വേഗത്തില്‍ ഓണ്‍ലൈന്‍ വഴിയും അല്ലാതെയും ടിക്കറ്റ്‌ തീര്‍ന്നതോടെ ടിക്കറ്റ്‌ ലഭിക്കാത്തവര്‍ പ്രശ്നവുമായി രംഗത്ത് വന്നിരുന്നു, കെസിഎയ്ക്കെതിരെ ആയിരുന്നു ആരോപണങ്ങള്‍, അതിനെയെല്ലാം തള്ളി കളഞ്ഞ ഒരു ഫൈനല്‍ ആയി മാറി കേരളത്തിലെ ആദ്യത്തെ T20i.  വളരെ വേഗത്തില്‍ തന്നെ ഒരു അന്താരാഷ്ട്ര കളിക്കുള്ള സജ്ജീകരണങ്ങള്‍ ഇവിടെ പൂര്‍ത്തിയായി കഴിഞ്ഞിരുന്നു.  തിരുവനന്തപുരം നിവാസികള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത് സ്വന്തമായുള്ള ഒരു ഐപിഎല്‍ ടീം ആണ്.


Post a Comment

0 Comments